ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ 1599 അപ്രന്റീസ്

ഈസ്റ്റ് കോസ്റ്റ് റെയിൽവേ 1599 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ അധികാരപരിധിയിലുള്ള വിവിധ ഡിവിഷനുകളിലും വർക്ക്‌ഷോപ്പുകളിലുമായിരിക്കും നിയമനം. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് വിജയമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി: 15–24. നിയമാനുസൃത ഇളവ് ലഭിക്കും. പത്താം ക്ലാസിലും ഐടിഐയിലും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ കമ്പ്യൂട്ടറൈസ്ഡ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. 100 രൂപയാണ് അപേക്ഷാഫീസ്. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസ് ഇല്ല. www.rrcbbs.org.in വഴി അപേക്ഷിക്കണം. അവസാന തീയതി: സെപ്‌തംബർ 15.










0 comments