ഗോവ, ഹിന്ദുസ്ഥാൻ ഷിപ്‌യാഡുകളിൽ 149 ഒഴിവ്

ഗോവ ഷിപ്‌യാഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 102 ഒഴിവ്. കരാർ നിയമനമാണ്. ആഗസ്‌ത് 11 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികയും ഒഴിവുള്ള വിഭാഗങ്ങളും: ജൂനിയർ സൂപ്പർവൈസർ (പെയിന്റ്, സേഫ്റ്റി ഇലക്ട്രിക്കൽ), അസിസ്റ്റന്റ് സൂപ്രണ്ട് (ഫിനാൻസ്, ഹിന്ദി ട്രാൻസ്‌ലേറ്റർ), ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രി ക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഷിപ് ബിൽഡിങ്), നഴ്‌സ് (പുരുഷൻ), ഓഫിസ് അസിസ്റ്റന്റ് -ക്ലറിക്കൽ സ്റ്റാഫ്, ഓഫിസ് അസിസ്‌റ്റന്റ് (ഫിനാൻസ്/ഐഎ), ഷിപ്റൈറ്റ് ഫിറ്റർ, സ്ട്രക്ചറൽ ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, സേഫ്റ്റി സ്‌റ്റ്യുവാർഡ്, പെയിന്റർ.വെബ്‌സൈറ്റ്: www.goashipyard.in വിശാഖപട്ടണത്തെ ഹിന്ദുസ്‌ഥാൻ ഷിപ്‌യാഡ് ലിമിറ്റഡിൽ 47 ഒഴിവുണ്ട്. സ്‌ഥിരം/കരാർ/പാർട് ടൈം നിയമനങ്ങളുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. തസ്തികകൾ: മാനേജർ (ടെക്നിക്കൽ), പ്രോജക്ടട് സൂപ്രണ്ട് (ടെക്നിക്കൽ), ഡെപ്യൂട്ടി പ്രോജക്ട് ഓഫിസർ (ടെക്നിക്കൽ, സബ്‌മറൈൻ, സിവിൽ, എച്ച്ആർ, സെക്യൂരിറ്റി, കോർപറേറ്റ് കമ്യൂണിക്കേഷൻ, ഡിസൈൻ), സീ നിയർ കൺസൽറ്റന്റ് (ഡിസൈൻ, ലീഗൽ, ബിസിനസ് ആൻഡ് വെൻഡർ ഡവലപ്മെന്റ്), കൺസൽറ്റന്റ് (സബ്‌മറൈൻ, ഡൽഹി ഓഫിസ്). വെബ്‌സൈറ്റ്: www.hslvizag.in.










0 comments