സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 4500 അപ്രന്റിസ്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 4500 അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം (ബിരുദം) അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ച തത്തുല്യ യോഗ്യത. പ്രായപരിധി : 20 –- 28 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാ ഫീസ്: 800 രൂപ. സംവരണ വിഭാഗത്തിന് നിയമാനുസൃത ഇളവ് ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂൺ 23. ജൂലൈ ആദ്യവാരത്തിൽ ഓൺലൈൻ പരീക്ഷ നടക്കും. www.nats.education.gov.in/student_type.php പോർട്ടലിൽ അപ്രന്റിസ് രജിസ്‌ട്രേഷൻ നടത്തിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിരങ്ങൾക്കും അപേക്ഷിക്കുന്നതിനും centralbankofindia.co.in കാണുക.









0 comments