Deshabhimani

എൽ നിനോ പ്രഭാവം: ഈ വർഷം മുംബൈയിൽ വായുമലിനീകരണം കടുക്കുമെന്ന് മുന്നറിയിപ്പ്

mumbai
വെബ് ഡെസ്ക്

Published on Oct 26, 2026, 08:31 PM | 1 min read

മുംബൈ: മുംബൈയിൽ വായുമലിനീകരണം കൂടുതൽ രൂക്ഷമാകാൻ സാധ്യത. ഇത്തവണത്തെ ശക്തമായ 'എൽ നിനോ'

പ്രഭാവം വായുമലിനീകരണത്തിന്റെ വ്യാപ്തി വർധിപ്പിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. റോഡുകളിലെ പൊടിപടലങ്ങൾ, വാഹനങ്ങളിൽ നിന്നുള്ള പുക, വ്യാവസായിക മാലിന്യങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവ മൂലമാണ് മുംബൈ കടുത്ത വായുമലിനീകരണ പ്രശ്നം നേരിടുന്നത്.


ഒക്ടോബർ 24ന് മുംബൈയിലെ എയർ ക്വാളിറ്റി ഇൻഡക്സ് 322 രേഖപ്പെടുത്തിയിരുന്നു. ഇത് 'വളരെ മോശം' വിഭാഗത്തിൽപ്പെടുന്ന അവസ്ഥയാണ്. അതേസമയം ഡൽഹിയിൽ അന്നേദിവസം 176 മാത്രമായിരുന്നു ക്വാളിറ്റി ഇൻഡക്സ്.


മുംബൈയിൽ സാധാരണയായി വീശിയടിക്കുന്ന ശക്തമായ കാറ്റ് അന്തരീക്ഷത്തിലെ മലിനവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിച്ചിരുന്നു. എന്നാൽ ഇത്തവണ എൽ നിനോ കാരണം ആഗോള തലത്തിലെ കാറ്റിന്റെ ഗതിയിലും വേഗതയിലും മാറ്റങ്ങൾ വരുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.


പസഫിക് സമുദ്രത്തിലെ താപനില 3.2 ഡിഗ്രി സെൽഷ്യസിലധികം വർധിച്ച പശ്ചാത്തലത്തിൽ, സാധാരണ എൽ നിനോയേക്കാൾ ശക്തമായ 'സൂപ്പർ എൽ നിനോ' അവസ്ഥയാണ് നിലവിലുള്ളത്. എൽ നിനോ കാരണം മുംബൈയിലെ കാറ്റിന്റെ വേഗത മന്ദഗതിയിലാകും. കാറ്റിന്റെ വേഗത കുറയുന്നതോടെ അന്തരീക്ഷത്തിലെ മലിന വസ്തുക്കൾ ഒരിടത്തുതന്നെ തങ്ങിനിൽക്കാൻ ഇടയാക്കും.


തണുപ്പുകാലത്ത് ഉപരിതലത്തിന് സമീപമുള്ള ചൂടുള്ള വായു അന്തരീക്ഷത്തിൽ മുകളിലേക്ക് ഉയരുമ്പോൾ, മുകളിലുള്ള തണുത്ത വായുവുമായി കലർന്ന് പുകമഞ്ഞിന്റെ പാളി രൂപപ്പെടും. ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം വരുന്ന ശീതകാലത്ത് മുംബൈ നഗരം കടുത്ത വായുമലിനീകരണ ഭീഷണിയാകും നേരിടേണ്ടി വരിക.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home