പഞ്ചാബിൽ 2000 പിടിഐ

പഞ്ചാബ് സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രൈമറി കേഡർ ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (PTI) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2000 ഒഴിവുണ്ട്. ഇതിൽ 650 ഒഴിവ് സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. പഞ്ചാബിലെ സർക്കാർ സ്കൂളുകളിലായിരിക്കും നിയമനം. യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാമെങ്കിലും പത്താം ക്ലാസ് തലത്തിൽ പഞ്ചാബി ഭാഷ നിർബന്ധിത അല്ലെങ്കിൽ ഐച്ഛിക വിഷയമായി പഠിച്ച് പാസായിരിക്കണം. സംവരണ ആനുകൂല്യങ്ങൾ പഞ്ചാബിലെ സ്ഥിരതാമസക്കാർക്ക് മാത്രമാണ്. പ്ലസ് ടു (10+2) വിജയവും ഫിസിക്കൽ എഡ്യൂക്കേഷനിൽ കുറഞ്ഞത് രണ്ട് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റും (DPEd / CPEd) ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 18–37. നിയമാനുസൃത ഇളവ് ലഭിക്കും. മെട്രിക്കുലേഷൻ നിലവാരത്തിലുള്ള പഞ്ചാബി ഭാഷാ യോഗ്യതാ പരീക്ഷ (50 ശതമാനം മാർക്കോടെ പാസാകണം). 70 മാർക്കിന്റെ ഒബ്ജക്ടീവ് എഴുത്തുപരീക്ഷ, കായിക നേട്ടങ്ങൾക്കുള്ള ഗ്രേഡിങ് മാർക്ക് (പരമാവധി 30 മാർക്ക്), ശാരീരിക ക്ഷമതാ പരീക്ഷ (PET) എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ പ്രതിമാസം 29,200 രൂപ (അടിസ്ഥാന ശമ്പളം) ലഭിക്കും. ആദ്യത്തെ മൂന്ന് വർഷം പ്രൊബേഷൻ കാലയളവ് ആയിരിക്കും. ഈ സമയത്ത് മറ്റ് പ്രത്യേക അലവൻസുകൾ ലഭിക്കില്ല. പ്രൊബേഷന് ശേഷം പഞ്ചാബ് 7-ാം പേ കമീഷൻ ചട്ടങ്ങൾ പ്രകാരം ഡിയർനസ് അലവൻസ് (DA), ഹൗസ് റെന്റ് അലവൻസ് (HRA) തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ജനറൽ ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങൾക്ക് 2000 രൂപയും എസ്‌സി/എസ്ടി വിഭാഗങ്ങൾക്ക് 1000 രൂപയുമാണ് അപേക്ഷാ ഫീസ്. erd.punjab.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി ആഗസ്‌ത് 31.










0 comments