തമിഴ്‌നാട് മെർക്കന്റൈൽ ബാങ്കിൽ ഐടി സ്പെഷ്യലിസ്റ്റ് ഓഫീസർ

തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡ് (TMB) വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർ (IT) തസ്തികകളിലേക്ക് യോഗ്യരായ പ്രൊഫഷണലുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്‌വെയർ ഡെവലപ്പർ, ഡാറ്റാ സയന്റിസ്റ്റ്, സ്റ്റാറ്റിസ്റ്റിഷ്യൻ, സിബിഎസ് സപ്പോർട്ട് എൻജിനിയർ, ഒറാക്കിൾ എച്ച്സിഎം (പേറോൾ, ടാലന്റ്, വർക്ക്ഫ്ലോ) എന്നീ മാനേജർ, അസിസ്റ്റന്റ് മാനേജർ കേഡർ തസ്തികകളിലാണ് ഒഴിവുകളുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രാഥമികമായി ചെന്നൈയിലായിരിക്കും നിയമനം ലഭിക്കുകയെങ്കിലും ബാങ്കിന്റെ ആവശ്യാനുസരണം ഇന്ത്യയിലെ മറ്റ് ബ്രാഞ്ചുകളിലേക്കും മാറ്റപ്പെടാം. ഇന്ത്യയിലുടനീളമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിഇ/ബിടെക് (കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി), എംസിഎ (MCA) അല്ലെങ്കിൽ ഡാറ്റാ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് എന്നിവയിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പിഎച്ച്ഡി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. ബാങ്കിങ് അല്ലെങ്കിൽ ഫിൻടെക് മേഖലയിൽ നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. തസ്തികകൾക്ക് അനുസരിച്ച് പരമാവധി പ്രായപരിധി 30 അല്ലെങ്കിൽ 35 ആയി നിശ്ചയിച്ചിരിക്കുന്നു. ഈ റിക്രൂട്ട്‌മെന്റിലേക്ക് പ്രത്യേക എഴുത്തുപരീക്ഷ ഇല്ല. അപേക്ഷാഫീസ് ഇല്ല. apps.tmbdigital.bank.in/tmb_careers വഴി അപേക്ഷിക്കണം. അവസാന തീയതി ആഗസ്‌ത് 10.









0 comments