ad
Deshabhimani

എഎഐയിൽ മാനേജർ, 
ജൂനിയർ എക്സിക്യൂട്ടീവ്

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) വിവിധ വകുപ്പുകളിലേക്ക് മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Aug 06, 2026, 08:31 PM | 1 min read

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) വിവിധ വകുപ്പുകളിലേക്ക് മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആകെ 389 ഒഴിവുണ്ട്. സിവിൽ, ഇലക്ട്രിക്കൽ, ഫിനാൻസ്, ഐടി, നിയമം, ഓപ്പറേഷൻസ് തുടങ്ങിയ വിഭാഗങ്ങളിലാണ്‌ അവസരം. ഇന്ത്യയിലുടനീളമുള്ള വിവിധ എയർപോർട്ടുകളിലും അതോറിറ്റിയുടെ മറ്റ് ഓഫീസുകളിലുമായിരിക്കും നിയമനം. നിശ്ചിത യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക്‌ അപേക്ഷിക്കാം. യോഗ്യത അറിയാൻ വിശദ വിജ്ഞാപനം കാണുക. മാനേജർ തസ്തികകൾക്ക് മൂന്ന്‌ വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രായപരിധി: മാനേജർ തസ്തികയിൽ പരമാവധി 32. ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ പരമാവധി 27. നിയമാനുസൃത ഇളവ് ലഭിക്കും. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ പുരുഷന്മാർക്ക് 1000 രൂപയാണ് ഫീസ്. എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, എല്ലാ വിഭാഗങ്ങളിലെയും വനിതകൾ, എഎഐയിൽ അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയവർ എന്നിവർക്ക്‌ ഫീസില്ല. www.aai.aero വെബ്സൈറ്റിലെ "CAREERS" ടാബ് വഴി അപേക്ഷിക്കണം. അവസാന തീയതി: സെപ്‌തംബർ 7.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home