വനിതാ ട്വന്റി 20 ഏഷ്യാ കപ്പ് ആഗസ്ത് 28 ന്; ഇന്ത്യ-പാക് പോരാട്ടം സെപ്തംബർ അഞ്ചിന്

ദുബായ്: വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ മത്സരക്രമം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ആഗസ്ത് 28 മുതൽ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.
ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഹോങ്കോങ് ചൈനയും തായ്‌ലൻഡും ഏറ്റുമുട്ടും. ഏറെ ശ്രദ്ധേയമായ ഇന്ത്യ-പാകിസ്ഥാൻ മത്സരം സെപ്തംബർ 5 ന് നടക്കും. എല്ലാ മത്സരങ്ങളും ഫ്ലഡ്‌ലൈറ്റിൽ വൈകിട്ട് 6.30ന് ആരംഭിക്കും. ഫൈനൽ മത്സരം സെപ്റ്റംബർ 13നാണ്.
ഗ്രൂപ്പ് ബിയിൽ ശ്രീലങ്കയും ബംഗ്ലാദേശും സെപ്റ്റംബർ 6 ന് ഏറ്റുമുട്ടും. ഇന്തോനേഷ്യയും ആതിഥേയരായ യുഎഇയും ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകളാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമും പരസ്പരം ഒരുതവണ കളിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിഫൈനലിലേക്ക് യോഗ്യത നേടും. സെമിഫൈനൽ മത്സരങ്ങൾ സെപ്റ്റംബർ 10, 11 തീയതികളിൽ നടക്കും.
ട്വന്റി 20 ഫോർമാറ്റിലുള്ള വനിതാ ഏഷ്യാ കപ്പിന്റെ ആറാം പതിപ്പാണ് ഇത്തവണത്തേത്. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക കിരീടം നിലനിർത്താൻ ഇറങ്ങുമ്പോൾ, 2012, 2016, 2022 വർഷങ്ങളിൽ ജേതാക്കളായ ഇന്ത്യ നാലാം കിരീടമാണ് ലക്ഷ്യമിടുന്നത്.
വനിതാ ഏഷ്യാ കപ്പ് 2026 മത്സരക്രമം
ആഗസ്ത് 28: തായ്‌ലൻഡ് vs ഹോങ്കോങ് ചൈന
ആഗസ്ത് 29: ശ്രീലങ്ക vs യുഎഇ
ആഗസ്ത് 30: ഇന്ത്യ vs തായ്‌ലൻഡ്
ആഗസ്ത് 31: ബംഗ്ലാദേശ് vs ഇന്തോനേഷ്യ
സെപ്തംബർ 1: പാകിസ്ഥാൻ vs തായ്‌ലൻഡ്
സെപ്തംബർ 2: ശ്രീലങ്ക vs ഇന്തോനേഷ്യ
സെപ്തംബർ 3: ഇന്ത്യ vs ഹോങ്കോങ് ചൈന
സെപ്തംബർ 4: യുഎഇ vs ഇന്തോനേഷ്യ
സെപ്തംബർ 5: ഇന്ത്യ vs പാകിസ്ഥാൻ
സെപ്തംബർ 6: ശ്രീലങ്ക vs ബംഗ്ലാദേശ്
സെപ്തംബർ 7: പാകിസ്ഥാൻ vs ഹോങ്കോങ് ചൈന
സെപ്തംബർ 8: ബംഗ്ലാദേശ് vs യുഎഇ
സെപ്തംബർ 10: ഒന്നാം സെമിഫൈനൽ
സെപ്തംബർ 11: രണ്ടാം സെമിഫൈനൽ
സെപ്തംബർ 13: ഫൈനൽ മത്സരം









0 comments