27 November Saturday

സമതയുടെ 78 ാം പുസ്‌തകം മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Monday Nov 1, 2021

കേരളപ്പിറവി ദിനത്തിൽ പ്രസാധന രംഗത്തെ പെൺകൂട്ടായ്‌മയായ സമതയുടെ 78 -ാ മത് പുസ്‌തക പ്രകാശനം നടന്നു. കേരളത്തിന്റെ കാർഷിക സംസ്‌കൃതിയെ ഗൾഫ് മണ്ണിൽ പറിച്ചു നട്ട മലയാളികളെ സംബന്ധിച്ച ഇ എം അഷ്റഫിന്റെ "അറേബ്യൻ മണ്ണിലെ മലയാളി കർഷകർ " എന്ന ഗ്രന്ഥം മുഖ്യമന്ത്രി പിണറായി വിജയൻ കൃഷിമന്ത്രി പി പ്രസാദിന് നൽകി പ്രകാശനം ചെയ്‌തു.

സമത മാനേജിങ്‌ ട്രസ്റ്റി പ്രൊഫ. ടി എ ഉഷാകുമാരി സ്വാഗതം പറഞ്ഞു. ഗ്രന്ഥകർത്താവ് ഇ എം അഷ്റഫ്, സമത ഭാരവാഹികളായ പ്രൊഫ. എ ജി ഒലീന, പി ഗിരിജഭായി, പ്രഭാവർമ, ഇ സി പത്മരാജൻ എന്നിവരും പങ്കെടുത്തു. കേരളത്തിന്റെ കാർഷിക സംസ്‌കൃതിയെ ഗൾഫ് മണ്ണിൽ പറിച്ചു നട്ട് നൂറുമേനി വിളയിക്കുന്ന സ്‌കൂൾ കുട്ടികൾ, വീട്ടമ്മമാർ എന്നിവരുൾപ്പെടെയുള്ള മലയാളി കർഷകരെ പരിചയപ്പെടുത്തുന്ന  ഗ്രന്ഥം ഇന്ത്യൻ ഭാഷകളിൽ ആദ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top