24 June Monday

‘ശബരിമല, നവോത്ഥാനം, മതനിരപേക്ഷത’ പ്രകാശനം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 3, 2019


വടകര
മുഖ്യമന്ത്രി പിണറായി വിജയൻ രചിച്ച ‘ശബരിമല, നവോത്ഥാനം, മതനിരപേക്ഷത’  പുസ്തകം എം മുകുന്ദൻ  പ്രകാശനം ചെയ‌്തു. നടി നിഹാരിക എസ‌് മോൾ ഏറ്റുവാങ്ങി. ‘വർഗീയതക്കെതിരെ ഇടതുപക്ഷത്തോടൊപ്പം’ സാംസ‌്കാരിക മഹാസംഗമത്തിലായിരുന്നു പ്രകാശനം.

ആനുകാലികമായ രാഷ‌്ട്രീയ സാംസ്കാരിക ലേഖനങ്ങളും പ്രഭാഷണങ്ങളും സമാഹരിച്ചതാണ് പുസ്തകം. പിണറായി വിജയനുമായി ഗുലാബ് ജാൻ നടത്തിയ അഭിമുഖവും ഉൾപ്പെടുത്തിയിട്ടുണ്ട്.  ബാല്യകാല ജീവിതം, രാഷ്ട്രീയ പ്രവേശനം, അടിയന്തരാവസ്ഥ, തലശേരി കലാപം, പാർടിക്കുള്ളിലെ ആശയ പോരാട്ടങ്ങൾ, പാർടിക്കെതിരെയുള്ള മാധ്യമ പ്രചാരണങ്ങളെ അതിജീവിച്ചത്, ആർഎസ്എസിന്റെ അക്രമോത്സുകമായ പ്രത്യയശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ സൂക്ഷ‌്മമായും ആഴത്തിലും വ്യക്തമാക്കുന്നു ഈ അഭിമുഖം. കെ ടി കുഞ്ഞിക്കണ്ണനാണ്  എഡിറ്റർ. കോഴിക്കോട് പ്രോഗ്രസ് ബുക‌്സാണ‌് പ്രസാധകർ.


പ്രധാന വാർത്തകൾ
 Top