ad
Deshabhimani

പൊതുവിദ്യാഭ്യാസത്തിന്റെ ഭാവി, പ്രകാശനം 22 ന്

PREMAN PAYYANNUR
വെബ് ഡെസ്ക്

Published on Mar 19, 2025, 03:05 PM | 1 min read

വിദ്യാഭ്യാസ പ്രവര്‍ത്തകനായ പി പ്രേമചന്ദ്രന്റെ വിദ്യാഭ്യാസലേഖനങ്ങള്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 'പൊതുവിദ്യാഭ്യാസത്തിന്റെ ഭാവി' എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നു. ഡോ. പി പവിത്രന്‍ 2025 മാര്‍ച്ച് 22 ന് പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ പ്രകാശനം നിര്‍വ്വഹിക്കും. പയ്യന്നൂര്‍ എം എൽ എ, ടി ഐ മധുസൂദനന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

സി വി ബാലകൃഷ്ണന്‍ മുഖ്യാതിഥിയാവും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം സത്യന്‍ അധ്യക്ഷത വഹിക്കും. എഴുത്തുകാരിയും ചിത്രകാരിയുമായ പി കെ ഭാഗ്യലക്ഷ്മി പുസ്തകം ഏറ്റുവാങ്ങും. വിദ്യാഭ്യാസ സെമിനാര്‍ ബഹുമാന്യനായ ഡോ ഇ വി രാമകൃഷ്ണന്‍ മാഷ്‌ ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home