അക്ഷരാര്‍ഥത്തില്‍ ചിന്തയുടെ കൊടുങ്കാറ്റിനെക്കുറിച്ചുതന്നെ

തൃശൂരിലെ കുറ്റിപ്പുഴനഗറില് ഒരു വീടിനുള്ളില് ഒരു കൊടുങ്കാറ്റ് ഉണര്ന്നിരിക്കുന്നുണ്ട്. പുസതകങ്ങള്നിറഞ്ഞ മുറികളിലെവിടേയോ 83-ാം വയസ്സിലും സംവാദത്തിനും തര്ക്കത്തിനും സംസാരത്തിനും ഇനിയും ഒരു ബാല്യം കാത്തുവച്ചിരിക്കുന്ന പ്രൊഫ. വി അരവിന്ദാക്ഷന്. ദര്ശനങ്ങളുടെ മഹാസൗഭാഗ്യമായ ഒരാള്, ന്യൂഎജിലെയും നവജീവനിലെയും പത്രപ്രവര്ത്തകന്, മാര്ക്സിയന് ദര്ശനങ്ങളെ കാഴ്ചപ്പാടുകളുടെ അന്തര്ധാരയാക്കിയ മനീഷി, സംഗീതം നെഞ്ചോടുചേര്ത്തുവച്ച സഹൃദയന്, ഷേക്സ്പിയറിനെയും കീറ്റ്സിനെയും ഷെല്ലിയെയും ബൈറനെയും ബുദ്ധനെയും മറിച്ചും തിരിച്ചും വായിച്ച, കേരളം കണ്ട മികച്ച ഭാഷാധ്യാപകരിലൊരാള്... ഇനിയുമെന്തല്ല അരവിന്ദാക്ഷന് മാഷ് എന്ന് ചോദിക്കലാണെളുപ്പം.
സമകാലീനപ്രശസ്തിയുടെ അളവുകോലിന് പ്രൊഫ വി.അരവിന്ദാക്ഷന് അപരിചിതന്തന്നെ. പക്ഷേ, വൈകിയിട്ടില്ല. ആ പടി തുറന്നുതന്നെയാണ്, പൂമുഖം പുതുചിന്തകരെ മാടിവിളിക്കുന്നുണ്ട്, തീന്മേശമേല് ഭഭക്ഷണത്തിനൊപ്പം, ചര്ച്ചകള്ക്കുള്ള &ഹറൂൗീ;ഒരിടംകൂടിയുണ്ട്. ഈ മനുഷ്യനെ ഒന്നു രേഖപ്പെടുത്തുക എന്ന ശ്രമമാണ് നാടക-ഡോക്യുമെന്ററി പ്രവര്ത്തകനായ ചാക്കോ ഡി അന്തിക്കാട് "അക്ഷരാര്ഥത്തില്" എന്ന 90 മിനിറ്റ് ദൈര്ഘ്യമുള്ള ഡോക്യുമെന്ററിയിലൂടെ നടത്തുന്നത്. പറഞ്ഞാലും തീരാത്ത ചരിത്രമാണ് അരവിന്ദാക്ഷന് മാഷ് എന്നതുകൊണ്ടുതന്നെ സമയപരിധിയിലേക്ക് ഒതുക്കല്തന്നെയാണ് ചാക്കോ നേരിട്ട വെല്ലുവിളി. അരവിന്ദാക്ഷനെ ഓര്ത്തെടുക്കാനുള്ളവര് അനേകമായിരുന്നു.
ഒഴിവാക്കാനാകാത്ത ഒരുപാടുപേര്. മഹാരാജാസിലെ പഠനകാലത്ത് കമ്യൂണിസ്റ്റ് പാര്ടിയുടെ രഹസ്യസന്ദേശവാഹകനായിരുന്ന അരവിന്ദാക്ഷനെ ഓര്ക്കുന്ന പയ്യപ്പിള്ളിയും എം എം ലോറന്സും തുടങ്ങി ബേബി ജോണ്, തോമസ് ഐസക്, കെ എന് രവീന്ദ്രനാഥ്, എം എ ബേബി, സുരേഷ് കുറുപ്പ്, സി പി ജോണ്, ഐ ഷണ്മുഖദാസ്, കാവുമ്പായി ബാലകൃഷ്ണന്, ഡോ. ബി ഇക്ബാല്, കെ പി രാജേന്ദ്രന് തുടങ്ങി ഒട്ടേറെപേര്ക്ക് ഒരായിരം വൈവിധ്യസ്മരണകളുണ്ട്. മാഷ് എഴുതിയ ലേഖനങ്ങളും റിപ്പോര്ട്ടുകളും വായിച്ചും പകര്ത്തിയും കോഴിക്കോടുമുതല് തിരുവനന്തപുരംവരെ യാത്രചെയ്തുമാണ് ഡോക്യുമെന്ററി പൂര്ത്തിയാക്കിയിട്ടുള്ളത്. സംഗീതജ്ഞനായ മാഷിന് ഏറ്റവും പ്രിയപ്പെട്ട തോഡിരാഗവും ബെയ്ഥോവാന്റെ സിംഫണിയും ചേര്ത്ത് ശ്രീജ കെ ടി സംഗീതം ഒരുക്കിയ ഡോക്യുമെന്ററിയിലുടനീളം പുസ്തകങ്ങള് ഒരു പശ്ചാത്തലമായി നിലകൊള്ളുന്നു.
പാര്ട്ട് വണ്ണിനുവേണ്ടി ചാക്കോ ഡി അന്തിക്കാട് രചിച്ച് സംവിധാനംചെയ്ത ഡോക്യുമെന്ററിയുടെ ക്യാമറ ഹരിഹര്ദാസ്, പ്രതാപ് ജോസഫ്, റെജി പ്രതാപ്, സച്ചിന്, രാജേഷ്, അഖില്ദേവ്, സൂരജ് രാജന് എന്നിവരാണ് നിര്വഹിച്ചത്.മാഷിന്റെ 83-ാം പിറന്നാളിനോടനുബന്ധിച്ച് 17ന് കേരള സാഹിത്യ അക്കാദമിയില് സംഘടിപ്പിക്കുന്ന കൂട്ടായ്മയില് കടാങ്ങോട് പ്രഭാകരന് എഡിറ്ററായ ;"ആദരണികം"&ൃെൂൗീ; പുസ്തകവും "അക്ഷരാര്ഥത്തില്" ഡിവിഡിയും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വൈകിട്ട് അഞ്ചിന് പ്രകാശനംചെയ്യും.









0 comments