എഡിഎഎസ് സുരക്ഷയില്‍ അമേസ് 3 ജെന്‍
AMAZE
കൊച്ചി > പ്രീമിയം കാർനിർമാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ കോംപാക്ട് സെഡാൻ മോഡലായ അമേസിന്റെ മൂന്നാംതലമുറ പതിപ്പ് ഇന്ത്യൻ വിപണിയിൽ ഇറക്കി. പുതിയ തലമുറയുടെ ജീവിതശൈലി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൂടുതൽ കരുത്തുറ്റ രൂപകൽപ്പന, അത്യാധുനിക സാങ്കേതികവിദ്യ, സുരക്ഷ, ഹോണ്ടയുടെ സിഗ്നേച്ചർ വിശ്വാസ്യത എന്നിവ സമന്വയിപ്പിച്ചാണ് ഓൾ-ന്യൂ അമേസ് സജ്ജമാക്കിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ‘എലൈറ്റ് ബൂസ്റ്റർ സെഡാൻ' എന്ന ആശയത്തിൽ തായ്‌ലൻഡിലെ ഹോണ്ട ആർ ആൻഡ് ഡി ഏഷ്യാ പസിഫിക് സെന്ററാണ് പുതിയ അമേസ് വികസിപ്പിച്ചിരിക്കുന്നത്.
2050-ഓടെ ഹോണ്ട വാഹനങ്ങൾ ഉൾപ്പെടുന്ന കൂട്ടിയിടിമരണങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്ന സെൻസിങ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനമാണ് (എഡിഎഎസ്) ഈ വാഹനത്തിന് നിർമാതാക്കൾ എടുത്തുപറയുന്ന പ്രത്യേകതകളിലൊന്ന്.
നീളം നാലുമീറ്ററിൽത്താഴെ നിലനിർത്തിയാണ് പുതിയ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1500 എംഎം വീൽ ബേസും 2470 എംഎം ഗ്രൗഡ് ക്ലിയറൻസുമുണ്ട്. 1.2 ലിറ്റർ നാല് സിലിണ്ടർ ഐ–വിടെക് എസ്ഒഎച്ച്സി പെട്രോൾ എൻജിനാണ് ഇതിന് കരുത്തുപകരുന്നത്.- അഞ്ച് സ്പീഡ് മാന്വൽ (എംടി), സിവിടി ഗിയർബോക്സുകളിൽ ലഭ്യമാകും. സിവിടിയിൽ 19.46 കിലോമീറ്ററും 5 എംടിയിൽ 18.65 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഒബ്സിഡിയൻ ബ്ലൂ പേൾ, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ തുടങ്ങി ആറുനിറങ്ങളിൽ ലഭ്യമാകും. എംടി എക്സ് ഷോറൂം വില 7.99 ലക്ഷം രൂപയിലും സിവിടി 9.19 ലക്ഷം രൂപയിലും തുടങ്ങുന്നു.
0 comments