ഐബിഎസ് ഫ്യൂച്ചര്‍ പോയിന്റ് കാബ്സ്; 40 സ്ത്രീകള്‍ക്ക് പ്രൊഫഷണല്‍ ഡ്രൈവര്‍മാരാകാം

21നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് രണ്ടുമാസത്തെ സൗജന്യ പരിശീലനമാണ് കമ്പനി ലഭ്യമാക്കുന്നത്
കൊച്ചി: ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ സിഎസ്ആര്‍ പദ്ധതിയായ ഫ്യൂച്ചർ പോയിന്റ് കാബ്സ് 40 പുതിയ വനിതാ ഡ്രൈവര്‍മാരെക്കൂടി ഉള്‍പ്പെടുത്തുന്നു. നിലവില്‍ കൊച്ചി ഇൻഫോപാര്‍ക്ക് കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്ക് പ്രൊഫഷണല്‍ ടാക്സി ഡ്രൈവറാകാന്‍ പരിശീലനവും തൊഴിലും നല്‍കുന്ന പദ്ധതി രണ്ടാംവര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐബിഎസ് സ്ഥാപകനും ചെയര്‍മാനുമായ വി കെ മാത്യൂസ് പറഞ്ഞു.
രണ്ടുമാസത്തെ സൗജന്യ പരിശീലനത്തിന് 21നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോര്‍വീല്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൊച്ചി കാക്കനാടായിരിക്കും പരിശീലനം. ഡ്രൈവിങ്ങിനൊപ്പം ആതിഥേയ മര്യാദകള്‍, സോഫ്റ്റ് സ്കിൽസ്, വാഹനപരിപാലനം, നാവിഗേഷൻ സാങ്കേതികവിദ്യ, സ്വയരക്ഷ, സാമ്പത്തിക സാക്ഷരത എന്നിവയിലും പരിശീലനം നല്‍കും.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഡ്രൈവർമാർക്ക് പ്രതിമാസം 30,000 വരെ വരുമാനം നേടാന്‍ അവസരമൊരുക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും ജോലിക്കായി കമ്പനിയുടെ വാഹനങ്ങൾ സൗജന്യമായി നൽകുമെന്നും ഐബിഎസ് അറിയിച്ചു. ഫോൺ: 81299 02043










0 comments