ad
Deshabhimani

ടൊയോട്ടയുടെ ആദ്യ പൂർണ്ണ- ഇലക്ട്രിക് മോഡൽ അർബൻ ക്രൂസർ എബെല്ല പുറത്ത്

All-Electric Urban Cruiser Ebella
വെബ് ഡെസ്ക്

Published on Jan 21, 2026, 01:46 PM | 2 min read

മുംബൈ: ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഓൾ–ഇലക്ട്രിക് അർബൻ ക്രൂസർ എബെല്ല അവതരിപ്പിച്ചു. ഭാവിയെ ലക്ഷ്യമിടുന്ന സാങ്കേതിക വിദ്യ, ശക്തമായ എസ്‌യുവി രൂപകൽപ്പന, ആധുനിക സൗകര്യങ്ങൾ, വിശ്വാസയോഗ്യമായ ഇവി സാങ്കേതികവിദ്യ, പ്രകടനം എന്നിവ ഉൾക്കൊള്ളുന്ന പുതിയ മോഡലാണ് അർബൻ ക്രൂസർ എബെല്ല.

പ്രത്യേകമായി വികസിപ്പിച്ച വൈദ്യുത വാഹന പ്ലാറ്റ്‌ഫോമിലാണ് അർബൻ ക്രൂസർ എബെല്ല നിർമ്മിച്ചിരിക്കുന്നത്. താഴ്ന്ന ഗുരുത്വാകർഷണ കേന്ദ്രവും മെച്ചപ്പെടുത്തിയ എയർഡൈനാമിക് ഘടനയും ചേർന്ന് ശാന്തവും സുഖപ്രദവുമായ ഡ്രൈവിംഗ് അനുഭവം നൽകുന്നു. ഒരൊറ്റ ചാർജിൽ ദീർഘദൂര യാത്ര സാധ്യമാക്കുന്ന രണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് വാഹനം എത്തുന്നത്. വേഗതയേറിയ ചാർജിംഗ് സംവിധാനങ്ങൾ, വീട്ടിൽ ചാർജ് ചെയ്യാനുള്ള സൗകര്യം, യാത്രയ്ക്കിടെ ഉപയോഗിക്കാവുന്ന പോർട്ടബിൾ ചാർജിംഗ് കേബിൾ എന്നിവ ദിവസേനയുള്ള ഉപയോഗം എളുപ്പമാക്കുന്നു.


ഓൾ–ഇലക്ട്രിക് അർബൻ ക്രൂസർ എബെല്ലയിൽ ലിഥിയം–അയൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനത്തോടൊപ്പം സ്മൂത്തായ ആക്സിലറേഷനാണ് വാഹനം നൽകുന്നത്. ഊർജം ലാഭിക്കുന്ന ഹീറ്റ് പമ്പ് സാങ്കേതിക വിദ്യയും തണുത്ത കാലാവസ്ഥയിൽ മികച്ച പ്രവർത്തനം ഉറപ്പാക്കുന്ന മാനുവൽ ബാറ്ററി പ്രീ–ഹീറ്റിംഗ് സൗകര്യവും ഇതിലുണ്ട്.


അർബൻ ക്രൂസർ എബെല്ല മൂന്ന് ഗ്രേഡുകളിലായി ലഭ്യമാണ്. ഇ1 ഗ്രേഡിൽ 49 കിലോവാട്ട്അവർ ശേഷിയുള്ള ബാറ്ററിയും 106 കിലോവാട്ട് പവറും ലഭിക്കുന്നു. ഇ2, ഇ3 ഗ്രേഡുകളിൽ 61 കിലോവാട്ട്അവർ ബാറ്ററിയും 128 കിലോവാട്ട് പവറും ഉണ്ട്. എല്ലാ ഗ്രേഡുകളിലും 189 എൻഎം ടോർക്ക് ആണ് ഉല്പാദിപ്പിക്കുന്നത്. ഒറ്റ ചാർജിങ്ങിൽ 543 കിലോമീറ്റർ വരെയാണ് ഉയർന്ന റേഞ്ച്.


8 വർഷത്തെ ബാറ്ററി വാർന്റി, ബാറ്ററി–ആസ്–എ–സർവീസ് ഓപ്ഷൻ, കൂടാതെ 3 വർഷത്തിന് ശേഷം 60% വരെ റെസിഡ്വൽ മൂല്യം ഉറപ്പാക്കുന്ന അഷ്യൂർഡ് ബൈബാക്ക് പ്രോഗ്രാം എന്നിവയുമുണ്ട്. ബുക്കിംഗ് ജനുവരി 20 മുതൽ ആരംഭിച്ചു.


ആധുനികവും ആകർഷകവുമായ എസ്‌യുവി രൂപകൽപ്പന


പ്രീമിയം ലൈറ്റിംഗ് സംവിധാനം, അലോയ് വീലുകൾ, ഡ്യുവൽ–ടോൺ ഇന്റീരിയർ, വിശാലമായ കാബിൻ, സ്ലൈഡിംഗ് പിൻ സീറ്റുകൾ, പാനോറാമിക് ഗ്ലാസ് റൂഫ്, നിറം മാറ്റാവുന്ന ആംബിയന്റ് ലൈറ്റിംഗ്, മുൻ സീറ്റുകളിലെ വായുസഞ്ചാര സൗകര്യം, വയർലെസ് ചാർജിംഗ്, പ്രീമിയം സൗണ്ട് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വലിയ ടച്ച്‌സ്‌ക്രീൻ സംവിധാനവും ഉൾക്കൊള്ളുന്ന കോക്പിറ്റ്, റിമോട്ട് ചാർജിംഗ് ഓപ്പറേഷൻ, ബാറ്ററി മോണിറ്ററിംഗ്, ക്ലൈമറ്റ് കണ്ട്രോൾ എന്നിവ ഉൾപ്പെടുന്ന നിരവധി കണക്റ്റഡ് സവിശേഷതകൾ, ഏഴ് എയർബാഗുകൾ, വാഹന സ്ഥിരത നിയന്ത്രണ സംവിധാനം, ബ്രേക്കിംഗ് സംവിധാനം, ലെവൽ 2 അഡാസ് (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) , ഹൈ-ടെൻസൈൽ ബോഡി ഘടന, 360 ഡിഗ്രി ക്യാമറ എന്നിവയാണ് സവിശേഷകകൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home