ഇന്ത്യയിൽ ആദ്യത്തെ സഹകരണ ടാക്സി സർവീസ്; 'ഭാരത് ടാക്സി' പ്രവർത്തനം ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സഹകരണ ടാക്സി സർവ്വീസ് 'ഭാരത് ടാക്സി' ഡൽഹിയിൽ പ്രവർത്തനം ആരംഭിച്ചു. ടാക്സി തൊഴിലാളികളുടെ ക്ഷേമവും പങ്കാളിത്തവും ലക്ഷ്യമിട്ടുള്ള ഈ പുതിയ സംരംഭം ഓഹരി ഉടമകളും ഡ്രൈവർമാർ തന്നെയായ തൊഴിലാളിപക്ഷ മാതൃകയിലാണ് പ്രവർത്തിക്കുക.
ഓല, ഊബർ തുടങ്ങിയ കോർപ്പറേറ്റ് കമ്പനികൾ ഭീമമായ കമ്മീഷൻ ഈടാക്കി ഡ്രൈവർമാരെ ചൂഷണം ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് 'ഭാരത് ടാക്സി'യുടെ രംഗപ്രവേശം. ഡ്രൈവർമാർക്ക് ഓഹരി ഉടമസ്ഥാവകാശം നൽകുന്ന 'ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ടാക്സി ഓർഗനൈസേഷൻസ്' ആണ് ഈ സംരംഭത്തിന് പിന്നിൽ.
ഇത് സേവനത്തിന്റെ ലാഭം തൊഴിലാളികൾക്ക് തന്നെ ഉറപ്പാക്കുന്നു. ഓല, ഊബർ കമ്പനികൾ 30% വരെ കമ്മീഷൻ ഈടാക്കുമ്പോൾ, 'ഭാരത് ടാക്സി' തൊഴിലാളികളിൽ നിന്ന് വളരെ കുറഞ്ഞ കമ്മീഷൻ മാത്രമേ ഈടാക്കുകയുള്ളൂ. ഇത് ഡ്രൈവർമാരുടെ വരുമാനം വർദ്ധിപ്പിക്കും. ഡൽഹിയിൽ നിന്ന് ആരംഭിച്ച് ഉടൻ തന്നെ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് സർവ്വീസ് വ്യാപിപ്പിക്കാനാണ് 'ഭാരത് ടാക്സി' പദ്ധതിയിടുന്നത്.










0 comments