ad
Deshabhimani

Articles

സാഹിത്യം വേഗത്തെ രേഖപ്പെടുത്തിയപ്പോൾ

മനുഷ്യാർജിത വേഗത സാഹിത്യം രേഖപ്പെടുത്തിയപ്പോൾ

sunitha

സുനിത വില്യംസ്‌ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ

വി ഷിനിലാൽ

Published on Jun 09, 2025, 02:58 PM | 10 min read

ബിസി മൂന്നാം നൂറ്റാണ്ടിൽ തന്നെ ഇറാതോസ്‌തനീസ് എന്ന ഗ്രീക്ക് ഗണിതജ്ഞൻ ഭൂമിയുടെ ചുറ്റളവ് ഏറെക്കുറെ കൃത്യമായി അളന്നു തിട്ടപ്പെടുത്തി കഴിഞ്ഞിരുന്നു‐ 40,075 കിലോമീറ്റർ. അഥവാ 24,901 മൈൽ. തികച്ചും ലളിതമായ രീതിയിലാണ് അദ്ദേഹം ഭൂമിയുടെ ചുറ്റളവ് കണ്ടുപിടിച്ചത്.


ദൂരത്തോട് വേഗതകൊണ്ട് പൊരുതിയാണ് ആധുനിക മനുഷ്യൻ വളർന്നത്. പരിണാമം കൊണ്ട് വളരാത്ത വേഗതയെ ബുദ്ധികൊണ്ടാണ് മനുഷ്യൻ പരിഹരിച്ചത്. കൃത്യം ഒന്നര ശതാബ്ദം അപ്പുറം ഇപ്പുറം നിന്നുകൊണ്ട് സാഹിത്യം ആ വേഗത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രശസ്‌തമായ രണ്ട് കൃതികൾ,‐ ‘എറൗണ്ട് ദ വേൾഡ് ഇൻ എയ്റ്റി ഡേയ്സ്’ (1873), ‘ഓർബിറ്റൽ’ (2023) ‐ അടയാളപ്പെടുത്തിയ മനുഷ്യാർജിത വേഗതയെക്കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യാൻ ആലോചിക്കുന്നത്.


around world


152 വർഷങ്ങൾക്ക് മുമ്പാണ് 1873‐ൽ ജൂൾസ് വേൺ എന്ന ഫ്രഞ്ച് നോവലിസ്റ്റ് ‘എറൗണ്ട് ദ വേൾഡ് ഇൻ എയ്റ്റി ഡേയ്സ്’ എന്ന നോവൽ പ്രസിദ്ധീകരിക്കുന്നത്. ലോകപ്രശസ്‌തമായ സാഹസിക നോവലാണിത്. ലണ്ടനിലെ എലൈറ്റ് ക്ലബ്ബായ റിഫോം ക്ലബ്ബിൽ അംഗമാണ് ഫിലിയാസ് ഫോഗ് എന്ന ധനികൻ. ഏകാന്തവാസി. കൃത്യനിഷ്ഠ പാലിക്കുന്നതിൽ അതീവ കർക്കശക്കാരനാണയാൾ.


jules wernജൂൾസ് വേൺ


ദിനചര്യകൾക്കുപോലും മിനിറ്റും സെക്കൻഡും വച്ച് വിഭജിച്ച് അയാൾ ജീവിക്കുന്നു. ഉൽപ്പാദനപരമല്ലാത്ത ഷേവിങ് പോലെയുള്ള പണികൾ ചെയ്യാൻ പത്രവായനക്കിടയിലാണ് അയാൾ സമയം കണ്ടെത്തുന്നത്. താടി വടിക്കാനായി കൊണ്ടുവന്ന ചൂടുവെള്ളത്തിന് രണ്ട് ഡിഗ്രി ചൂട് കുറവായതിന് ഭൃത്യനെ പിരിച്ചുവിട്ട ആൾ. അത്തരം ഒരു യജമാനന് പറ്റിയ പാസിപോർട്ടൗട്ട് എന്ന പരിചാരകനെ അയാൾ പുതുതായി റിക്രൂട്ട് ചെയ്‌തിട്ടുമുണ്ട്.


ഒരു വൈകുന്നേരം റിഫോം ക്ലബ്ബിൽ സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അയാൾ ലോകം കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നതായി പറയുന്നു. മോണിങ് ക്രോണിക്കിളിൽ വന്ന ഒരു ലേഖനമാണ് ആ ചർച്ചയിലേക്ക് നയിച്ചത്. ആവിക്കപ്പലുകളും റെയിൽവേയും പുതുതായി തുറന്ന സീറൂട്ടുകളും കാരണം വെറും എൺപത് ദിവസംകൊണ്ട് മനുഷ്യന് ഭൂമി ചുറ്റാവുന്നതേയുള്ളൂ‐ അയാൾ വാദിക്കുന്നു.


സുഹൃത്തുക്കൾക്കിടയിൽ ഇത് ഒരു തർക്കമായി മാറുന്നു. അത് ഒരിക്കലും സാധ്യമല്ല, കുറഞ്ഞത് മൂന്ന് മാസമെങ്കിലും വേണ്ടിവരും, അവർ വാദിക്കുന്നു. സുഹൃത്തുക്കൾ നിസ്സാരക്കാരല്ല. ലണ്ടൻ നഗരത്തിലെ പ്രമുഖരാണ്. തർക്കം ഒരു പന്തയമായി മാറി. തന്റെ സ്വകാര്യ സമ്പാദ്യമായ 20,000 പൗണ്ട് (ഇന്നത്തെ മൂല്യത്തിൽ ഏകദേശം 23 കോടി രൂപ) പന്തയത്തുകയായി ഫിലിയാസ് ഫോഗ് പ്രഖ്യാപിക്കുന്നു.


എന്നാൽ ഫിലിയാസ് ഫോഗിന്റെ ആത്മവിശ്വാസത്തിനും കാരണമുണ്ട്. അയാളുടെ കണക്കിൽ ലോകം കൂടുതൽ അടുത്തിരിക്കുന്നു. കൃത്യം 20 വർഷം മുമ്പ് 1853‐ൽ ഇന്ത്യയിൽ റെയിൽ ഗതാഗതം ആരംഭിച്ചു. അന്ന് യൂറോപ്പിലിരുന്ന് ഇന്ത്യയെ നോക്കിയ ഒരു ചിന്തകൻ കാൾ മാർക്‌സ്‌ ന്യൂയോർക്ക്‌ ടൈംസിൽ ഇങ്ങനെ എഴുതി:


“The day is not far distance when, by a combination of railways and steam vessels, the distance between England and India, measured by time, will be shortened to eight days, and when that once fabulous country, will thus be actually annexed to the western world…The railway System will therefore become, in India, truly the forerunner of modern industry.”

(The future results of British rule in India. Karl Marx.Newyork Daily Tribune - 8th August 1853.)


marxകാൾ മാർക്‌സ്‌


നോവലിലെ കഥാപാത്രങ്ങൾ ചർച്ച തുടരുന്നു: ഇപ്പോൾ (1872‐ൽ) ബോംബെയിൽനിന്നും കൽക്കട്ടയിലേക്കുള്ള തീവണ്ടിപ്പാതകൂടി ആരംഭിച്ചിരിക്കുന്നു. സിലോൺ ചുറ്റിയുള്ള കടൽയാത്ര ഇനി ആവശ്യമില്ല. അതിലെല്ലാം ഉപരിയായി യൂറോപ്പിനും ഏഷ്യക്കുമിടയിൽ പുതിയൊരു കപ്പൽച്ചാൽ തുറന്നിരിക്കുന്നു‐ സൂയസ് കനാൽ (1869).


seus canal.സൂയസ്‌ കനാൽ


ആഫ്രിക്ക വൻകര ചുറ്റി മാസങ്ങൾ നീളുന്ന ദുരന്തപൂർണമായ കപ്പൽയാത്ര ഇനി ആവശ്യമില്ല. സൂയസ് കനാൽ രണ്ട് വൻകരകളെ കൂടുതൽ അടുപ്പിച്ചിരിക്കുന്നു. മാർക്‌സ്‌ കൂടുതൽ ആവേശഭരിതനായിട്ടുണ്ടാവണം.

ഫിലിയാസ് ഫോഗിന്റെ സുഹൃത്തുക്കൾക്ക് വിശ്വാസം വരാത്തതിനും കാരണമുണ്ട്.


അതുവരെ മനുഷ്യൻ ആർജിച്ച വേഗതയും യാത്രകളിൽ സ്വാഭാവികമായി സംഭവിക്കാവുന്ന അനിശ്ചിതത്വങ്ങളുംകൊണ്ട് 80 ദിവസം കൊണ്ട് ഭൂമി ചുറ്റി വരിക എന്നത് അത്ര എളുപ്പത്തിൽ സാധ്യമായ ഒന്നല്ല. അന്നത്തെ ലോകത്തിന്റെ മധ്യമായിരുന്ന ലണ്ടൻ നഗരത്തിൽനിന്നും ഫാർ ഈസ്റ്റും ഫാർ വെസ്റ്റും ഇന്നത്തെ സങ്കൽപ്പത്തിനേക്കാൾ ഒരുപാട് ദൂരെയാണ്.


ബിസി മൂന്നാം നൂറ്റാണ്ടിൽ തന്നെ ഇറാതോസ്‌തനീസ് എന്ന ഗ്രീക്ക് ഗണിതജ്ഞൻ ഭൂമിയുടെ ചുറ്റളവ് ഏറെക്കുറെ കൃത്യമായി അളന്നു തിട്ടപ്പെടുത്തി കഴിഞ്ഞിരുന്നു‐ 40,075 കിലോമീറ്റർ. അഥവാ 24,901 മൈൽ. തികച്ചും ലളിതമായ രീതിയിലാണ് അദ്ദേഹം ഭൂമിയുടെ ചുറ്റളവ് കണ്ടുപിടിച്ചത്. സയിൻ എന്ന നഗരത്തിലെ ഒരു കിണറിൽ നട്ടുച്ചയ്‌ക്ക് സൂര്യപ്രകാശം ലംബമായി പതിക്കുന്നതായി അദ്ദേഹം നിരീക്ഷിച്ചു.


irasthumasഇറാതോസ്‌തനീസ്‌. പെയിന്റിങ്‌: ബെർണാഡോ സ്‌ട്രോസി


അതേസമയം അലക്‌സാൻഡ്രിയ നഗരത്തിൽ പതിക്കുന്ന സൂര്യരശ്‌മി 7.2 ഡിഗ്രി ചരിവ് നിഴലിന് ഉണ്ടാക്കുന്നതായും മനസ്സിലാക്കി. 7.2 ഡിഗ്രി എന്നത് ഗോളാകൃതിയിലുള്ള ഭൂമിയുടെ പൂർണവൃത്തരൂപത്തിന്റെ 1/50 ആണ്‌. ആയതിനാൽ സയിൻ മുതൽ അലക്‌സാൻഡ്രിയ വരെയുള്ള ദൂരത്തിന്റെ അമ്പത് ഇരട്ടിയാണ് ഭൂമിയുടെ ചുറ്റളവ്.


അത് 40,000 കിലോമീറ്റർ ആയിരിക്കും എന്ന് ഇറാതോസ്‌തനീസ് സ്ഥാപിച്ചു. ആധുനിക കാലത്ത് അളന്ന് തിട്ടപ്പെടുത്തിയതിൽനിന്നും വെറും 75 കിലോമീറ്റർ മാത്രം കുറവിൽ.


ചരിത്രത്തിന്റെ സിംഹഭാഗവും മനുഷ്യർ കാൽനടക്കാരായിരുന്നു. മനുഷ്യന്റെ നടപ്പുവേഗം മണിക്കൂറിൽ ശരാശരി 5 കിലോമീറ്റർ ആണ്. നടന്ന് ഭൂമി ചുറ്റുക എന്നത് മനുഷ്യനെ സംബന്ധിച്ച് അസാധ്യമായ കാര്യമൊന്നുമല്ല. സാധാരണ മനുഷ്യൻ ഒരു ദിവസം ശരാശരി 8 കിലോമീറ്റർ വരെ വെറുതെ നടക്കുന്നുണ്ട്.


ചരിത്രത്തിന്റെ സിംഹഭാഗവും മനുഷ്യർ കാൽനടക്കാരായിരുന്നു. മനുഷ്യന്റെ നടപ്പുവേഗം മണിക്കൂറിൽ ശരാശരി 5 കിലോമീറ്റർ ആണ്. നടന്ന് ഭൂമി ചുറ്റുക എന്നത് മനുഷ്യനെ സംബന്ധിച്ച് അസാധ്യമായ കാര്യമൊന്നുമല്ല.

സാധാരണ മനുഷ്യൻ ഒരു ദിവസം ശരാശരി 8 കിലോമീറ്റർ വരെ വെറുതെ നടക്കുന്നുണ്ട്.


അയാൾ നേർരേഖയിൽ അതേ ദൂരം താണ്ടുകയാണെങ്കിൽ പന്ത്രണ്ട് വർഷം കൊണ്ട് ഭൂമി ചുറ്റിവരാൻ കഴിയും. ആധുനിക മനുഷ്യന്റെ ആയുസ്സിൽ അത് വലിയൊരു കാലയളവല്ല. എന്നാലും മനുഷ്യന് വേഗത്തോട് വലിയ ഭ്രമമാണ്. കാള, കഴുത തുടങ്ങിയ സഹജീവികളെ മനുഷ്യൻ പിടിച്ച് വാഹനമാക്കി. കുതിരപ്പുറത്തേറിയതോടുകൂടി മനുഷ്യൻ കുതിരയുടെ വേഗം സ്വന്തമാക്കി.


ഉരുണ്ട മരക്കഷ്‌ണത്തിൻമേൽ കയറിയിരുന്ന് ഉരുണ്ടു കളിച്ച കുട്ടിയാവണം ചക്രം കണ്ടുപിടിച്ചത്. ചക്രത്തിന് അയ്യായിരത്തിലേറെ വർഷം പഴക്കം പറയാം. ചക്രത്തിന്റെ വരവോടെയാണ് മനുഷ്യൻ ദൂരത്തെ വെല്ലുവിളിക്കാൻ തുടങ്ങിയത്. ചക്രങ്ങളും മൃഗങ്ങളും ചേർന്ന് മനുഷ്യവേഗത പിന്നെയും വർധിപ്പിച്ചു. നൂറ്റാണ്ടുകൾ അങ്ങനെ കടന്നുപോയി.


പിന്നെ ഒരു കുതുകി വൻകടലിലേക്ക് ചാളത്തടിയുമായി ഇറങ്ങി. അതോടുകൂടി വൻകരകൾ അവന് കീഴടങ്ങാൻ തുടങ്ങി. കാറ്റിന്റെ ഗതികളെക്കുറിച്ചുള്ള അറിവ് നേടി മനുഷ്യൻ ദൂരത്തെ കൂടുതൽ വരുതിയിലാക്കി. സമുദ്രങ്ങളെ സൃഷ്ടിച്ച ദൈവത്തെ വെല്ലുവിളിച്ചുകൊണ്ട് അവന്റെ തോണി ജലപ്പരപ്പിൽ സഞ്ചരിച്ചു.


പായ്‌ക്കപ്പലുകൾ മഹാസമുദ്രങ്ങളെ നിസ്സാരമാക്കി. മനുഷ്യന്റെ ശരാശരി വേഗം വർധിച്ചു. വിഖ്യാതരായ നാവികർ പായ്‌ക്കപ്പലുകളിൽ ഭൂമി ചുറ്റി വന്നു. നൂറ്റാണ്ടുകളോളം മനുഷ്യൻ അതേ വേഗതയിൽ തുടർന്നു.


ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തം വ്യവസായ വിപ്ലവത്തിന് മാത്രമല്ല നാന്ദി കുറിച്ചത്. അത് മനുഷ്യന്റെ വേഗ ചരിത്രത്തിൽത്തന്നെ വൻ കുതിപ്പുണ്ടാക്കി. ഒറ്റയടിക്ക് മനുഷ്യൻ കുതിച്ചുപായാൻ തുടങ്ങി. മനുഷ്യന്റെ ശരാശരി വേഗം പല ഇരട്ടി വർധിച്ചു.


aaviyantraആവിയന്ത്രം


അതിനൊപ്പം പ്രാധാന്യമുള്ളതാണ് സൂയസ് കനാലിന്റെ നിർമാണം. 1869‐ൽ, അതായത് ഫിലിയാസ് ഫോഗിന്റെ യാത്ര ആരംഭിക്കുന്നതിന് 3 വർഷം മുമ്പ് മെഡിറ്ററേനിയൻ കടലും ചെങ്കടലും ബന്ധിപ്പിച്ചുകൊണ്ട് സൂയസ് കനാൽ തുറന്നു. ഫെർഡിനാന്റ് ഡി ലെസെപ്സ് എന്ന ഫ്രഞ്ച് ഉദ്യോഗസ്ഥനാണ് അതിന് നേതൃത്വം നൽകിയത്.


160 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കപ്പൽച്ചാൽ യൂറോപ്പിനും ഏഷ്യയ്‌ക്കും ഇടയിലുള്ള 8900 കിലോമീറ്റർ എന്ന ദൂരത്തെയാണ് ഒറ്റയടിക്ക് കുറച്ചത്. ഫിലിയാസ് ഫോഗിന്റെ ആത്മവിശ്വാസത്തിന്റെ ഒരു കാരണം ഇതായിരുന്നു. ആഫ്രിക്ക ചുറ്റുന്ന വൻ സമുദ്രസഞ്ചാരം ഇനി വേണ്ട. ദക്ഷിണ അറ്റ്ലാന്റിക്കും സൗത്ത്‌ ഇന്ത്യൻ മഹാസമുദ്രവും ചിത്രത്തിൽനിന്നും അപ്രത്യക്ഷമായി.


നോവലിന്റെ കഥാഗതിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി ബോംബെയിൽനിന്നും കൽക്കട്ടയിലേക്കുള്ള റെയിൽപാത തുറന്നതാണ്. 1853‐ൽ ഇന്ത്യയിൽ റെയിൽ ഗതാഗതം ആരംഭിച്ചു. പുരാതനമായ ഈ സംസ്‌കൃതിക്ക് മേൽ റെയിൽ വണ്ടികളുടെ ചൂളംവിളിയുയർന്നു. അതുവരെ കാൽനടയായി മാത്രം വിദൂര ദേശങ്ങളിലെ പുണ്യസ്ഥലങ്ങളിലേക്ക് തീർഥാടനം നടന്ന് ശീലിച്ച ഒരു ജനത കാലുകൾക്ക് വിശ്രമം കൊടുക്കാൻ തുടങ്ങുകയാണ്.


നോവലിന്റെ കഥാഗതിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി ബോംബെയിൽനിന്നും കൽക്കട്ടയിലേക്കുള്ള റെയിൽപാത തുറന്നതാണ്. 1853‐ൽ ഇന്ത്യയിൽ റെയിൽ ഗതാഗതം ആരംഭിച്ചു. പുരാതനമായ ഈ സംസ്‌കൃതിക്ക് മേൽ റെയിൽ വണ്ടികളുടെ ചൂളംവിളിയുയർന്നു. അതുവരെ കാൽനടയായി മാത്രം വിദൂര ദേശങ്ങളിലെ പുണ്യസ്ഥലങ്ങളിലേക്ക് തീർഥാടനം നടന്ന് ശീലിച്ച ഒരു ജനത കാലുകൾക്ക് വിശ്രമം കൊടുക്കാൻ തുടങ്ങുകയാണ്.


അതത്ര വേഗത്തിലൊന്നും സംഭവിച്ചില്ല. ഘോരരൂപിയായ യന്ത്രത്തെ സ്വീകരിക്കാൻ ഇന്ത്യൻ മനസ്സുകൾ ദശാബ്ദങ്ങളെടുത്തു. വേഗത്തിൽ ട്രെയിനുകൾ ഓടുന്ന റെയിൽപാളങ്ങൾക്ക് സമാന്തരമായി ഭാണ്ഡങ്ങളും ചുമന്ന് മനുഷ്യർ നടന്നു. പെട്ടെന്ന് ചെന്നെത്തിയിട്ട് അവർക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. റെയിൽവേയുടെ വരവ് അത്ര സ്വീകാര്യമായ ഒന്നായിരുന്നില്ല ഇന്ത്യക്കാർക്ക്. റെയിൽപാളങ്ങൾ സ്ഥാപിക്കുന്നതിന് ഗ്രാമീണർ എതിരുനിന്നു.


അതുകൊണ്ടാണ് പല റെയിൽപാതകളും സ്റ്റേഷനുകളും പ്രധാന നഗരങ്ങളിൽനിന്നും അകലെയായി സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഇരിങ്ങാലക്കുട ഉദാഹരണം. പലതരം ഭീതികൾ ആളുകൾക്കുണ്ടായിരുന്നു. ട്രെയിൻ കടന്നുപോകുമ്പോഴുള്ള കുലുക്കം കാരണം സ്‌ത്രീകളുടെ ഗർഭം അലസിപ്പോകും എന്നതുൾപ്പെടെ. ക്രമേണ ഇന്ത്യൻ ജനത റെയിൽവേയെ സ്വീകരിക്കാൻ തുടങ്ങി. റെയിൽവേ സ്റ്റേഷനുകൾക്ക് ചുറ്റും ചരക്ക് ഗുദാമുകൾ വന്നു.


ചെറിയ ചന്തകളുണ്ടായി. ആൾവാസമുണ്ടായി. ആരാധനാലയങ്ങൾ വന്നു. ഉത്സവങ്ങൾ വന്നു. റെയിൽവേയെ ചുറ്റിപ്പറ്റി പുതിയ മിത്തുകളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾപോലും ഉണ്ടായി. ഇന്ത്യൻ റെയിൽവേ പുതിയ സംസ്‌കാരം സൃഷ്ടിച്ചു. ഇന്ത്യൻ സാഹിത്യവും കലയും സിനിമയും അതു പ്രതിഫലിപ്പിച്ചു.


1872‐ൽ, അതായത് ഫിലിയാസ് ഫോഗ് റിഫോം ക്ലബ്ബിൽ വാതുവയ്‌ക്കുന്ന കാലം ആയപ്പോഴേക്കും ഇന്ത്യൻ ഉപദ്വീപിലെമ്പാടും ഉരുക്ക് ഉരുക്കിനോടുരയുന്ന ഒച്ച ശീലമായി കഴിഞ്ഞിരുന്നു.


അന്നു രാത്രി 8.45‐ന് തന്നെ, അതായത് 1872 ഒക്ടോബർ 2‐ന് അയാൾ തന്റെ പരിചാരകനുമായി ലോകസഞ്ചാരത്തിന് പുറപ്പെടുന്നു. അതേവർഷം ഡിസംബർ 21‐നാണ് അയാൾ തിരികെ എത്തേണ്ടത്.


പാസിപോർട്ടൗട്ട് എന്ന ഭൃത്യനുമായി അയാൾ ആദ്യം ലണ്ടനിൽ നിന്നും സൂയസിലേക്ക് സഞ്ചരിച്ചു. അവിടെനിന്നും ചെങ്കടലും ഇന്ത്യൻ മഹാസമുദ്രവും താണ്ടി നിശ്ചയിച്ചതിലും നേരത്തെ ബോംബെയിൽ എത്തിച്ചേർന്നു.


ബോംബെയിൽനിന്നും കൽക്കട്ടയിലേക്ക് ട്രെയിൻ ടിക്കറ്റെടുക്കുന്നു. എന്നാൽ ഇംഗ്ലണ്ടിലെ പത്രം പറഞ്ഞതിൽനിന്നും വ്യത്യസ്‌തമായി ട്രെയിൻ കണ്ടക്ടർ അയാളോട് മറ്റൊരു കാര്യം പറയുന്നു.


ഈ റെയിൽ റൂട്ട് പൂർണമായിട്ടില്ല. ഖോൽബി എന്ന സ്റ്റേഷനിൽനിന്നും അലഹബാദ് വരെ സ്വന്തം യാത്രാമാർഗം കണ്ടെത്തണം. അമ്പത് കിലോമീറ്റർ റെയിൽപാത ഇല്ല. ഇവിടെവച്ചാണ് അയാളുടെ പ്ലാൻ പ്രധാനമായും തകരുന്നത്. ഫിലിയാസ് ഫോഗ് ഒരു ആനയെ വാടകക്കെടുക്കുന്നു.


അങ്ങനെ അവരുടെ യാത്ര കൂടുതൽ സാഹസികമാകുന്നു. നോവൽ കൂടുതൽ ത്രില്ലറായി മാറുന്നു. ആനപ്പുറത്തുള്ള യാത്രക്കിടയിൽ സതി അനുഷ്ഠിക്കാൻ കൊണ്ടുവരുന്ന ഔധ എന്ന സ്‌ത്രീയെ കത്തുന്ന ചിതയിൽ നിന്ന്‌ ഇവർ രക്ഷപ്പെടുത്തുന്നു. തുടർന്ന് ഔധയും സംഘത്തിന്റെ ഭാഗമായി മാറുന്നു.


കൽക്കട്ടയിൽനിന്നും സിങ്കപ്പൂർ വഴി ഹോങ്കോങ്ങിലേക്ക്. ഹോങ്കോങ്ങിൽനിന്നും ജപ്പാനിലെ യോക്കോഹാമയിലേക്ക്. അവിടെനിന്നും സ്റ്റീമറിൽ സാൻ ഫ്രാൻസിസ്‌കോ. ട്രെയിനിൽ യുഎസ്എയുടെ കിഴക്കൻ നഗരമായ ന്യൂയോർക്കിലേക്ക്. ഈ യാത്ര അതീവ സംഘർഷഭരിതമാണ്.


ഇടയ്‌ക്ക് കൊള്ളക്കാർ ട്രെയിൻ ആക്രമിക്കുന്നു. ഒരു തകർന്ന പാലം കടക്കേണ്ടിവരുന്നു. ചൈന എന്ന കപ്പലിൽ ന്യൂയോർക്കിൽനിന്നും അറ്റ്ലാന്റിക് മഹാസമുദ്രം താണ്ടി ലണ്ടനിൽ എത്തിച്ചേരുന്നു. തികച്ചും സംഘർഷഭരിതമായ യാത്ര. ഒന്നര നൂറ്റാണ്ടിന് ശേഷം വായിക്കുമ്പോഴും അത് ത്രില്ലടിപ്പിക്കുന്നു.


ആ ത്രിൽ ഇരട്ടിപ്പിക്കാൻ മറ്റൊരു കഥാപാത്രംകൂടി നോവലിൽ ഉണ്ട്. ഫിലിയാസ് ഫോഗ് യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ലണ്ടനിൽ ഒരു ബാങ്ക് കൊള്ള നടക്കുന്നു. യഥാർഥത്തിൽ കൊള്ളക്കാരനെ പിടിക്കുന്നതിനെക്കുറിച്ചുള്ള സംഭാഷണങ്ങളാണ് ഒടുവിൽ പന്തയമായി മാറുന്നത്. ഫോക്‌സ്‌ എന്ന ഡിറ്റക്ടീവ് ഫോഗിനെ സംശയിച്ച് പിന്തുടരുന്നു. അയാളുടെ പ്രവൃത്തികൾ കാരണം യാത്രയ്‌ക്ക് പലവിധ തടസ്സങ്ങളും നേരിടുന്നു.



aaviyantram1980കളിലെ ഇന്ത്യയിലെ ഒരു നാറോഗേജ്‌ റെയിൽപാത


ഒടുവിൽ പുറപ്പെട്ടതിന്റെ 81‐ാം ദിവസം ഫോഗ് ലണ്ടനിൽ തിരിച്ചെത്തുന്നു. ഫോഗിന്റെ കണക്ക് പ്രകാരം അത് ഞായറാഴ്‌ചയാണ്. 1872 ഡിസംബർ 22. അയാൾ നിരാശനായി ഔധയോട് ഇങ്ങനെ പറയുന്നു: ‘‘ഞാൻ ഇപ്പോൾ പാപ്പരാണ്. നിനക്ക് ഒരു മോശം ജീവിതം തരാനേ എനിക്ക് കഴിവുള്ളൂ. എന്റെ സകല സമ്പത്തും പന്തയത്തിൽ നഷ്ടപ്പെട്ടിരിക്കുന്നു.’’


ഈ സമയം പള്ളിയിൽ പോയ ഭൃത്യൻ വെപ്രാളപ്പെട്ട് തിരികെ വരുന്നു. പിറ്റേദിവസം വിവാഹം നടത്താനുള്ള ഏർപ്പാടുകൾ ചെയ്യാനാണ് അയാൾ പോയത്.


‘‘സാർ നാളെ വിവാഹം നടക്കില്ല.’’ അയാൾ പറഞ്ഞു.

‘‘കാരണം?’’


‘‘നാളെ ഞായറാഴ്‌ചയാണ്.’’


‘‘ആര് പറഞ്ഞു? ഇന്ന് ഞായറാണ്. നമ്മൾ 81 ദിവസം കഴിഞ്ഞു. ഇന്ന് ഡിസംബർ 22 ആണ്‌.’’ കൂടുതൽ സംസാരിക്കാൻ നിൽക്കാതെ പാസിപോർട്ടൗട്ട് ഫിലിയാസ് ഫോഗിനെ പിടിച്ചു വലിച്ചുകൊണ്ട് റിഫോം ക്ലബ്ബിൽ എത്തിക്കുന്നു.


വലിയ ജനാവലി അയാളുടെ വരവും കാത്ത് അവിടെ നിൽക്കുകയാണ്. കൃത്യം 8.45‐ന് മുമ്പ് ഫോഗ് ക്ലബ്ബിൽ ഹാജരാകുന്നു. പന്തയം വിജയിക്കുന്നു.


നോവൽ അവിടെ അവസാനിക്കുന്നു. യഥാർഥത്തിൽ 81 ദിവസം സഞ്ചരിച്ച ഫോഗ് എങ്ങനെയാണ് 80‐ാമത്തെ ദിവസം തിരികെ എത്തിയത്? ഭൂമിശാസ്‌ത്രത്തിന്റെ ബാലപാഠമാണത്.


vascodagamaവാസ്‌കോഡ ഗാമ ഇന്ത്യയിലെത്തുന്നു. പെയിന്റിങ്‌: ആൽഫ്രഡോ റോക്ക്‌


കിഴക്കോട്ട് സഞ്ചരിക്കുന്ന ഒരാൾ, ഭൂമിയുടെ സ്വയംഭ്രമണ ദിശയ്‌ക്ക് എതിരെയാണ് ചലിക്കുന്നത്. അയാൾ ഒരു ഡിഗ്രി രേഖാംശം കടക്കുമ്പോൾ നാല്‌ മിനിറ്റ്‌ സമയം ലാഭിക്കുന്നു.


15 ഡിഗ്രിയിൽ ഒരു മണിക്കൂർ. ഇങ്ങനെ സഞ്ചരിച്ച് 360 ഡിഗ്രി ചുറ്റുമ്പോൾ, അഥവാ ഭൂമി എന്ന ഗോളത്തെ ചുറ്റി തിരികെ എത്തുമ്പോൾ അയാൾ 24 മണിക്കൂർ അഥവാ ഒരു ദിവസം ലാഭിക്കുന്നു. സ്വയം ഭ്രമണം ആണ് ഭൂമിയിൽ സമയം ഉണ്ടാക്കുന്നത്. യഥാർഥത്തിൽ 180 ഡിഗ്രി രേഖാംശം കിഴക്കെത്തുമ്പോൾ, അതായത് ഭൂമിയുടെ അർധവൃത്തം കടക്കുമ്പോൾ തന്നെ അയാൾ സാങ്കേതികമായി ഒരു ദിവസം ലാഭിക്കുന്നുണ്ട്.


അതായത്, അന്താരാഷ്‌ട്ര ദിനാങ്കരേഖ എന്ന ആ രേഖാംശത്തിന്റെ പടിഞ്ഞാറ് ചൊവ്വാഴ്‌ചയാണെങ്കിൽ അതു മുറിച്ചുകടന്ന നിമിഷം നിങ്ങൾ തിങ്കളാഴ്‌ചയിലാണ് എത്തുന്നത്. ചൊവ്വയിൽനിന്നും തിങ്കളിലേക്കൊരു പിൻമടക്കം. അതായത് ഒരുദിവസത്തെ ഭൂതകാലത്തിലേക്ക് നിങ്ങൾ കടന്നുകഴിഞ്ഞു. അങ്ങനെ ലാഭിച്ച ഒരു ദിവസവും കൊണ്ടാണ് പസഫിക്കിലൂടെ ഫോഗ് അമേരിക്കയിലേക്കുള്ള യാത്ര തുടരുന്നത്; അതറിയാതെ.


നോവൽ അവസാനിക്കുന്നിടത്ത് പാസിപോർട്ടൗട്ട് ഫിലിയാസ് ഫോഗിനോട് പറയുന്ന സംഗതി രസകരമാണ്‐ ‘‘നമുക്ക് ഇപ്പോൾ ലോകം ചുറ്റാൻ 68 ദിവസം മതി.’’ ഫോഗ് അത് സമ്മതിക്കുന്നുണ്ട്. ‘‘അതെ. നമ്മൾ ഇന്ത്യ ഒഴിവാക്കിയിരുന്നെങ്കിൽ.’’


അവിടെനിന്നും മനുഷ്യൻ കൂടുതൽ വേഗമാർജിച്ചു. 1903‐ലാണ് വാണിജ്യവിമാനം പറന്നു തുടങ്ങുന്നത്. അതിനും എത്രയോ മുമ്പ് സാഹിത്യവും കലയും അത്ഭുതവിമാനങ്ങൾ പറത്തി. മനുഷ്യൻ ഏറ്റവും വേഗമേറിയ പക്ഷിയെക്കാൾ വേഗം നേടി.


അവിടെനിന്നും മനുഷ്യൻ കൂടുതൽ വേഗമാർജിച്ചു. 1903‐ലാണ് വാണിജ്യവിമാനം പറന്നു തുടങ്ങുന്നത്. അതിനും എത്രയോ മുമ്പ് സാഹിത്യവും കലയും അത്ഭുതവിമാനങ്ങൾ പറത്തി. മനുഷ്യൻ ഏറ്റവും വേഗമേറിയ പക്ഷിയെക്കാൾ വേഗം നേടി.


വിമാനം പറന്നതിന്റെ അമ്പത്തിനാലാമത്തെ വർഷം മനുഷ്യൻ ആകാശവും താണ്ടി ബഹിരാകാശത്തെത്തി (സ്‌പുട്നിക്).


66 വർഷം കഴിഞ്ഞതേയുള്ളു മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തി (1969). മനുഷ്യാർജിത വേഗതയുടെ പാരമ്യത്തിൽ മറ്റൊരു വാഹനം, വോയേജർ സൗരയൂഥ പരിധിയും കടന്നു പറക്കുകയാണ്.


മണിക്കൂറിൽ 40,270 കിലോമീറ്റർ എന്ന ഭൂമിയിൽ നിന്നുള്ള പലായന വേഗവും മനുഷ്യവർഗം സ്വന്തമാക്കിക്കഴിഞ്ഞു.


1872‐ൽ 80 ദിവസംകൊണ്ട് ഭൂമി ചുറ്റാൻ പോയ മനുഷ്യൻ ഒരത്ഭുതമായിരുന്നു. എന്നാലിന്ന് ബഹിരാകാശത്ത് മനുഷ്യനിർമിതമായ ഒരു ലോഹപേടകം ദിവസത്തിൽ 16 തവണ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു.

2024‐ലെ ബുക്കർ പ്രൈസ് കിട്ടിയ ‘ഓർബിറ്റൽ’ എന്ന ചെറു നോവൽ ആ വേഗതകൂടിയാണ് അടയാളപ്പെടുത്തുന്നത്, നോവലിന്റെ ലക്ഷ്യം അതല്ലെങ്കിലും.


സാമന്ത ഹാർവെ എന്ന ബ്രിട്ടീഷ് എഴുത്തുകാരി എഴുതിയ ‘ഓർബിറ്റൽ’ വായിച്ചു തുടങ്ങിയപ്പോൾ തന്നെ ഞാൻ ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷന്റെ ആപ്പ് (ISS) ഡൗൺലോഡ് ചെയ്‌തിട്ടു. അപ്പപ്പോൾ വരുന്ന നോട്ടിഫിക്കേഷനുകളിലൂടെ അതിന്റെ സഞ്ചാരപഥം പിന്തുടർന്നു.


samanthaസാമന്ത ഹാർവെ


27,000 കിലോമീറ്റർ വേഗതയിൽ ചിലപ്പോൾ അത് എന്റെ തലയുടെ 400 കിലോമീറ്റർ മുകളിൽ വരും. ഞാൻ ആകാശത്തേക്ക് നോക്കും. അഞ്ചുപേർ ഉണ്ടായിരുന്നു ആ കൃത്രിമ ഉപഗ്രഹത്തിൽ. അതിലൊരാളെ എനിക്കും അറിയാമായിരുന്നു: സുനിത വില്യംസ്.


‘ഓർബിറ്റൽ’ നോവലിലെ ബഹിരാകാശവാസികൾ ആറുപേരും സാങ്കൽപ്പിക കഥാപാത്രങ്ങളാണ്. നാല് പുരുഷൻമാർ, രണ്ട് സ്‌ത്രീകൾ, നാല് ആസ്ട്ര നോട്സ്, രണ്ട് കോസ്മനോട്‌സ്‌. 24 മണിക്കൂറുകളിൽ 24 അധ്യായങ്ങളിലൂടെ ആ മറുലോക പേടകത്തിൽ ചന്ദ്രനോടും ദൈവത്തോടും കുറേക്കൂടി അടുത്തിരുന്ന് അവർ ഭൂമിയെ നോക്കുകയാണ്.


തങ്ങളുടെ നീല നിശ്ശബ്ദ ഗ്രഹത്തെ. ഈ നോവൽ കഥയല്ല, കാഴ്‌ചയാണ്.

24 മണിക്കൂറിൽ അവർ 16 വട്ടം ഭൂമിയെ വലംവയ്‌ക്കുന്നു. 16 സൂര്യോദയങ്ങൾ. 16 അസ്‌തമയങ്ങൾ. ഓരോ പ്രദക്ഷിണത്തിലും അവർ ഭൂഖണ്ഡങ്ങൾ താണ്ടുന്നു. മാറിമറിയുന്ന ഋതുക്കൾക്ക് മേൽ സഞ്ചരിക്കുന്നു.


ഹിമാനികളും മരുഭൂമികളും നിമിഷങ്ങളുടെ വ്യത്യാസത്തിൽ കടന്നുപോകുന്നു. പർവതാഗ്രങ്ങളും സമുദ്രത്തിന്റെ അഗാധതകളും മിന്നിമറയുന്നു. ഉരുകുന്ന അഗ്നിപർവതങ്ങൾ, ധ്രുവദീപ്തികൾ, കൊടുങ്കാറ്റുകൾ, സമുദ്ര പ്രവാഹങ്ങൾ.


ഒരു ദീർഘരേഖയ്‌ക്കപ്പുറമിപ്പുറം വെട്ടി മുറിച്ചതുപോലെ രാത്രിയും പകലും വേറിട്ടു നിൽക്കുന്നത് കാണുന്നു. പതിനാറ് തവണ സമയ മേഖലകൾ താണ്ടി ഭൂതത്തിലും ഭാവിയിലും സഞ്ചരിക്കുന്നു. മനുഷ്യവർഗത്തിന്റെ പ്രതിനിധികളായി ഭൗമപരിധിക്കപ്പുറം ചരിക്കുമ്പോഴും അവർക്ക് ഭൂമിയുടെ ഗുരുത്വം വിട്ടുപോകാനാവുന്നില്ല.


നോവൽ ഇങ്ങനെ പോകുന്നു: ഏതെങ്കിലും ഭൗമാന്തര ജീവസംസ്‌കൃതികൾ പേടകത്തെ നോക്കി ഇപ്രകാരം കൗതുകപ്പെടുന്നുണ്ടാവണം, അവർ ഇവിടെ എന്താണ് ചെയ്യുന്നത്? മറ്റൊരിടത്തേക്കും പോകാതെ അവർ സദാ ചുറ്റിക്കൊണ്ടിരിക്കാൻ കാരണമെന്ത്?


ഭൂമിയാണ് ആ ചോദ്യങ്ങൾക്കുള്ള ഉത്തരം. പേടകത്തിനുള്ളിലെ ഏകാന്തതയിലിരുന്ന് കാണുന്ന ഭൂമി മറ്റൊരു ഭൂമിയാണ്. ഒരുന്മാദ പ്രണയിയുടെ മുഖഭാവമാണതിന്. തന്റെ കുട്ടികൾ തിരികെയെത്താൻ കാത്തിരിക്കുന്ന അമ്മയാണ്. നിറയെ ആനന്ദവും ആശകളും കഥകളുമായി അതിരിക്കുന്നു.

കാലത്തിന്റെ വേഗതയും ഗതിയും കാണിച്ചുതരുന്നുണ്ട് നോവലിനുള്ളിലെ കോസ്മിക് കലണ്ടർ. മനുഷ്യൻ ആർജിച്ച വേഗതകളുടെ നിസ്സാരത മനസ്സിലാക്കാൻ അതുപകരിക്കും.


പ്രപഞ്ചത്തിന്റെ ചരിത്രത്തെ ഒരൊറ്റ വർഷത്തിനുള്ളിലേക്ക് ഞെരുക്കി വച്ചാണ് കോസ്മിക് കലണ്ടർ നിർമിച്ചിട്ടുള്ളത്. ജനുവരി ഒന്ന് അർധരാത്രിയിൽ മഹാ വിസ്‌ഫോടനത്തോടെ അത് തുടങ്ങുന്നു.


അവസാനത്തെ നിമിഷങ്ങളിൽ വ്യവസായ വിപ്ലവവും ഫാസിസവും ഐസി എൻജിനും അഗസ്റ്റോ പിനോഷെയും നിക്കോളസ് ടെസ്ലയും വിവിയൻ റിച്ചാർഡ്സും ഇന്ദിരാ ഗാന്ധിയും ഫ്ലോജോയും ഐൻസ്റ്റീനും ക്രൗഡ് ഫണ്ടിങ്ങും അൺഫ്രണ്ടിങ്ങും ആന്റിബയോട്ടിക്കും നമ്മളും ഉണ്ട്.


മനുഷ്യൻ ആർജിച്ച വേഗതക്കൊപ്പമാണ് പകർച്ചവ്യാധികളുടെയും വേഗത. കഴിഞ്ഞ നൂറ്റാണ്ടിനെ പിടിച്ചുലച്ച സ്‌പാനിഷ് ഫ്ലൂ വ്യാപിച്ചത് ആവിക്കപ്പലുകളുടെ വേഗത്തിലായിരുന്നു. നമ്മുടെ തലമുറ അനുഭവിച്ച കോവിഡിന് ജെറ്റ് വിമാനത്തിന്റെയും.


ആധുനിക കമ്യൂണിക്കേഷൻ, വാർത്തകൾ മാത്രമല്ല ആശയങ്ങളുടെയും വേഗത വർധിപ്പിച്ചു. 1865 ഏപ്രിൽ 15‐നാണ് എബ്രഹാം ലിങ്കൺ മരിച്ചത്. മൂന്ന് മാസമെങ്കിലും കഴിഞ്ഞാണ് കേരളത്തിൽ ആ വാർത്ത എത്തുന്നത് എന്ന് കേട്ടിട്ടുണ്ട്. ഇന്ന് ലോകത്തിന്റെ ഏത് കോണിൽ ഏതു ശിരസ്സിലും ഉണ്ടാകുന്ന ആശയം ലോകം സ്വന്തമാക്കുന്നത് പെട്ടെന്നാണ്.


‘നരോദപാട്യയിൽ നിന്നുള്ള ബസ്' എന്ന കഥ പ്രകാശവേഗത്തിൽ നീങ്ങുന്ന സ്ഥലങ്ങളെക്കുറിച്ചാണ്. സ്ഥലം എന്നാൽ വെറും മണ്ണല്ല. ഓർമ, ചരിത്രം, സംസ്‌കാരം എന്നിങ്ങനെ പല ആശയങ്ങളുടെ സംഘാതമാണ്. നരോദപാട്യ തിരുവനന്തപുരത്തേക്ക് എത്തുന്നത് പ്രതീക്ഷിച്ചതിലും വേഗത്തിലായിരിക്കും എന്നാണ് ആ കഥ ഓർമപ്പെടുത്തുന്നത്.


വേഗതയോട് മനുഷ്യന്റെ ഭ്രമത്തിന് കാരണമെന്താണ്? എത്ര വേഗതയിൽ സഞ്ചരിച്ചാലാണ് മനുഷ്യന് തൃപ്തി വരുന്നത്?


ഒരുപക്ഷേ, മൃത്യുബോധം ആവണം വേഗത്തിന് പ്രേരണ. മരിക്കും എന്ന് അറിയാവുന്ന ഒരേയൊരു ജീവി തന്റെ ചെറിയ ആയുസ്സിനുള്ളിൽ എത്താവുന്നതിന്റെയും നേടാവുന്നതിന്റെയും പരമാവധിക്കായുള്ള ശ്രമം നടത്തുന്നതാണ് വേഗത.


ഒരുപക്ഷേ, മൃത്യുബോധം ആവണം വേഗത്തിന് പ്രേരണ. മരിക്കും എന്ന് അറിയാവുന്ന ഒരേയൊരു ജീവി തന്റെ ചെറിയ ആയുസ്സിനുള്ളിൽ എത്താവുന്നതിന്റെയും നേടാവുന്നതിന്റെയും പരമാവധിക്കായുള്ള ശ്രമം നടത്തുന്നതാണ് വേഗത.


‘ഈ ഗ്രഹം രൂപപ്പെട്ടിരിക്കുന്നത് മനുഷ്യാവശ്യം (human want) എന്ന അനിയന്ത്രിതമായ ശക്തികൊണ്ടാണ്. ഭൂമിയിലെ സകലതിന്റെയും രൂപം അത് മാറ്റിയിരിക്കുന്നു. വനങ്ങൾ, ധ്രുവങ്ങൾ, ഹിമതലങ്ങൾ, നദികൾ, കടലുകൾ, പർവതങ്ങൾ, ആകാശ വിതാനങ്ങൾ, തീരങ്ങൾ... സകലതിനെയും. ഈ ഭൂമി മനുഷ്യാവശ്യത്താൽ വെട്ടിയൊരുക്കപ്പെട്ടിരിക്കുന്നു' (ഓർബിറ്റൽ).


അങ്ങനെയെങ്കിൽ വേഗതയുടെ കാര്യത്തിൽ മനുഷ്യൻ എന്ന ചെറുമൃഗം എന്ന് സംതൃപ്തിയടയും? പ്രകാശമാണ് വേഗതയുടെ പാരമ്യം. സെക്കൻഡിൽ മൂന്ന്‌ ലക്ഷം കിലോമീറ്റർ വേഗത്തിലാണതിന്റെ പ്രയാണം. മനുഷ്യൻ ഇതുവരെ ചെന്നെത്തിയിട്ടുള്ള പരമാവധി ദൂരം ചന്ദ്രനാണ്.


1.28 സെക്കൻഡ് പ്രകാശ നിമിഷങ്ങൾ മാത്രം അകലത്തിലാണ് ചന്ദ്രൻ നിലകൊള്ളുന്നത്. ദൂരം, സമയം, പ്രപഞ്ചം എന്ന ചിന്തയിൽ നാം എവിടെ നിൽക്കുന്നു എന്നറിയാൻ ഈ വിവരം ഉപകരിച്ചേക്കും.


അപ്രകാരം പ്രകാശവേഗത്തിൽ ഒരാൾ സഞ്ചരിക്കുമ്പോൾ അയാൾ ഏറെക്കുറെ അമരത്വം നേടുന്നു. മനുഷ്യന്റെ ചെയ്‌തികളിലെല്ലാം, അത് സാഹസികതയാകട്ടെ, കലയാകട്ടെ, അമരത്വം എന്ന കൊതി നിലനിൽക്കുന്നുണ്ട്.


ദേശാഭിമാനി വാരികയിൽ നിന്ന്



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home