ad
Deshabhimani

Articles

അമേരിക്കയുടെ മറ്റൊരു പ്രധാന അജൻഡ ഇ–കൊമേഴ്സ് ഇടപാടുകൾക്കുള്ള ഡ്യൂട്ടിക്ക് ശാശ്വതമായ മൊറട്ടോറിയം വേണം എന്നതായിരുന്നു.ആ മേഖലയിലെ പടുകൂറ്റൻ അമേരിക്കൻ കമ്പനികൾക്ക് ലാഭമൂറ്റാൻ പറ്റിയ രീതിയിൽ അംഗരാജ്യങ്ങളെല്ലാം നികുതിപിരിവ് വേണ്ടെന്ന് വയ്‌ക്കണമെന്ന്!

യുഎസിന്റെ നിരാശ
ലോകത്തിന്റെ പ്രതീക്ഷ

trade
avatar
എ കെ രമേശ്‌

Published on Apr 10, 2026, 10:52 PM | 3 min read

നിലനിൽക്കാനാകാത്തതും ന്യായീകരണമില്ലാത്തതുമായി മാറിക്കഴിഞ്ഞു ലോക വ്യാപാര സംഘടനയുടെ സംവിധാനമെന്ന് പ്രഖ്യാപിച്ചത് അമേരിക്കൻ വ്യാപാര പ്രതിനിധി (USTR)യായ ജാമീസൺ ഗ്രീറാണ്! ഉറുഗ്വേ റൗണ്ട് കഴിഞ്ഞു, ദോഹാ റൗണ്ട് കഴിഞ്ഞു, ഇനിയിപ്പോൾ ട്രംപ്‌ റൗണ്ടാണെന്ന് പിന്നീട് ഊറ്റംകൊണ്ടതും അതേ ജാമീസൺ ഗ്രീറായിരുന്നു. പക്ഷേ, കാമറൂണിലെ യവോണ്ടെയിൽ നടന്ന ഡബ്ല്യുടിഒ 14–-ാമത് മന്ത്രിതല സമ്മേളനം കഴിഞ്ഞപ്പോൾ പറഞ്ഞതപ്പടി വിഴുങ്ങേണ്ടിവന്നിരിക്കുകയാണ് മൂപ്പർക്ക്. മൈ വേ ഓർ ഹൈവേ എന്നമട്ടിൽ പെരുമാറിയിട്ടും ആകാവുന്ന സമ്മർദങ്ങളെല്ലാം പ്രയോഗിച്ചിട്ടും അമേരിക്ക ആഗ്രഹിക്കുംവിധം ഒരു പ്രഖ്യാപനം നടത്തിയെടുക്കാൻ കഴിയാതെയാണ് യവോണ്ടെ സമ്മേളനം സമാപിച്ചത്. 1999ലെ സിയാറ്റിൽ സമ്മേളനം, 2003ലെ കാൺകുൺ സമ്മേളനം, 2017ലെ ബ്യൂണസ് അയേഴ്സ് സമ്മേളനം എന്നിവയ്‌ക്കൊപ്പം പരാജയപ്പെട്ട മന്ത്രിതലസമ്മേളനങ്ങളുടെ പട്ടികയിലേക്ക് ചേരുകയാണ് യവോണ്ടെ സമ്മേളനവും! ഡബ്ല്യുടിഒ ഡയറക്ടർ ജനറൽ പറഞ്ഞത്, 14–-ാമത് മന്ത്രിതല സമ്മേളനം യവോണ്ടെ പാക്കേജ് എന്ന പേരിൽ തീരുമാനങ്ങളുടെ ഒരു കരട് പുറത്തിറക്കുന്നുണ്ടെന്നും അത് ജനീവയിൽ വീണ്ടും ചർച്ച ചെയ്ത് അവസാനരൂപം വരുത്തുമെന്നുമാണ്. കരടാണ്‌ ഇറക്കുന്നത്. മര്യാദയ്‌ക്ക് ഒരു സംയുക്തപ്രസ്താവനപോലും എഴുതിയുണ്ടാക്കാനായില്ല എന്ന്കു മ്പസാരിക്കുകയാണവർ.

അടിസ്ഥാനപ്രമാണങ്ങളിലാണ് 
അമേരിക്കൻ പിടി

രാജ്യങ്ങൾ തമ്മിലുള്ള വിവേചനമില്ലായ്മ, ഏറ്റവും പ്രിയങ്കര രാജ്യമായി (Most favoured nation - MFN) കണക്കാക്കി ഏതു രാജ്യത്തിനും ലഭിക്കുന്ന തുല്യപരിഗണന, സമവായത്തിലൂടെയുള്ള തീരുമാനങ്ങൾ എന്നിവയാണ് ഡബ്ല്യുടിഒയുടെ അടിസ്ഥാനപ്രമാണങ്ങൾ. അതും പറഞ്ഞാണ് പല മൂന്നാം ലോകരാജ്യങ്ങളെയും ഡബ്ല്യുടിഒ അംഗത്വമെടുപ്പിച്ചത്. വലിപ്പച്ചെറുപ്പവ്യത്യാസമില്ലാത്ത നിയമാധിഷ്ഠിതമായ (rule based) ഒരു അന്താരാഷ്ട്രസംവിധാനം, നിയമലംഘകർക്കുമേൽ പ്രതിക്രിയ നടത്താൻ അധികാരമുള്ള തർക്കപരിഹാരവേദിയും. അംഗത്വമെടുക്കാനുള്ള ആകർഷകഘടകങ്ങളായിരുന്നു ഇവയത്രയും. എന്നാൽ, ഈ അടിസ്ഥാനശിലകൾതന്നെ മാറ്റിമറിക്കാനാണ് അമേരിക്ക വർഷങ്ങളായി ശ്രമിച്ചുപോന്നത്. സ്ഥാപിതസമ്മേളനത്തിൽത്തന്നെ അമേരിക്കയുടെ കടുംപിടിത്തം പ്രകടമായതാണ്. മൾട്ടിലാറ്ററൽ ട്രേഡ്‌ ഓർഗനൈസേഷൻ എന്ന പേര്, സമ്മേളനത്തിന്റെ അവസാനനിമിഷം അംബാസഡർമാർ ഒപ്പിടാൻ തുടങ്ങുമ്പോൾ, ഒരു മൈക്ക് അനൗൺസ്മെന്റ് വഴി ഡബ്ല്യുടിഒ എന്നാക്കിമാറ്റി. മൾട്ടിലാറ്ററൽ എന്ന വാക്കിനോടുള്ള അലർജിതന്നെ കാരണം. എല്ലാവർക്കും തുല്യപരിഗണനയുള്ള ബഹുകക്ഷി സംവിധാനത്തിനുപകരം തങ്ങൾക്ക് മേൽക്കൈയുള്ള കരാറുകൾകൂടി ഡബ്ല്യുടിഒയുടെ ഭാഗമാക്കിമാറ്റാനാണ് യുഎസ്‌ ശ്രമിക്കുന്നത്. അതിനാണ്‌ ഇപ്പോൾ തിരിച്ചടി കിട്ടിയത്.

പരിഷ്‌കരണ സമ്മേളനം


യവോണ്ടെ സമ്മേളനത്തിന് നൽകിയ വിശേഷണം പരിഷ്‌കരണ സമ്മേളനം (reform ministerial) എന്നായിരുന്നു. എംഎഫ്എൻ പ്രമാണം പൊളിച്ചെഴുതുകയും പ്ലൂരി ലാറ്ററൽ കരാറുകൾ ഡബ്ല്യുടിഒയുടെ ഭാഗമാക്കുകയും ചെയ്യാനായിരുന്നു നീക്കം. ഒപ്പം ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങൾക്ക് നൽകുന്ന സവിശേഷവും പ്രത്യേകവുമായ പരിഗണന അവസാനിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ നീക്കം. ഡബ്ല്യുടിഒയുടെ ഒന്നാംപ്രമാണം, ഏറ്റവും പ്രിയങ്കര രാജ്യമായി എല്ലാ രാജ്യങ്ങൾക്കും തുല്യപരിഗണന എന്നതാണ്. അമേരിക്ക ഫസ്റ്റ് എന്ന ഭ്രാന്തൻനയം നടപ്പാക്കാൻ ശാഠ്യംപിടിക്കുന്ന ട്രംപിന് ഈ തുല്യപരിഗണന ഒട്ടും രസിക്കില്ലല്ലോ. നൂറ്റാണ്ടുകൾക്കുമുമ്പ് ഫ്രാൻസുമായി തങ്ങളുണ്ടാക്കിയ സോപാധിക എംഎഫ്എൻ കരാർ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിലവിലുള്ള പ്രമാണം തിരുത്തിക്കുറിക്കാൻ അമേരിക്ക ശ്രമിക്കുന്നത്.

പുതിയ തിരുകിക്കയറ്റലുകൾ

എന്നാൽ, അതേസമയം ഒരു പ്ലൂരിലാറ്ററൽ കരാർ ഡബ്ല്യുടിഒയുടെ ഭാഗമാക്കിയെടുക്കാനുള്ള കഠിനശ്രമവും യവോണ്ടെയിൽ നടന്നു. ഇൻവെസ്റ്റ്മെന്റ്‌ ഫെസിലിറ്റേഷൻ ഫോർ ഡെവലപ്മെന്റ് (IFD). വികസനത്തിനായുള്ള നിക്ഷേപ സുഗമത! വിദേശനിക്ഷേപങ്ങൾ ആകർഷിക്കാനും നിലനിർത്താനും വികസിപ്പിക്കാനുമായി ഒരുപറ്റം വികസ്വര രാജ്യങ്ങളും അൽപ്പ വികസിത രാജ്യങ്ങളും ഡബ്ല്യുടിഒ വേദിയിൽ അനൗപചാരിക ചർച്ചകൾ നടത്തിയതും തുടർന്ന് ബ്യൂണസ് അയേഴ്സ് മന്ത്രിതലയോഗത്തിൽ 70 അംഗരാജ്യങ്ങൾ ഒരു സംയുക്ത മന്ത്രിതലപ്രഖ്യാപനം പുറപ്പെടുവിച്ചതും നേരാണ്. ഡബ്ല്യുടിഒ പ്രമാണങ്ങൾക്കും പ്രവർത്തനരീതിക്കും എതിരാണ് ഇത്തരം സംയുക്തപ്രസ്താവനാ മുൻകൈകൾ. 22 വർഷങ്ങൾക്കുമുമ്പുതന്നെ നിരാകരിക്കപ്പെട്ട ഒരു വിഷയമാണ് അമേരിക്കയുടെ മൗനാനുവാദത്തോടെ പൊടിതട്ടിയെടുത്ത് വീണ്ടും ചർച്ചയ്‌ക്ക് വയ്‌ക്കുന്നത്. ആ ശ്രമം പരാജയപ്പെട്ടത് സ്വാഭാവികം. 166 അംഗരാജ്യങ്ങളിൽ 165ഉം അനുകൂലമായിരുന്നിട്ടും ഇന്ത്യയുടെമാത്രം എതിർപ്പുകൊണ്ടാണ് അക്കാര്യം മാറ്റിവയ്‌ക്കേണ്ടിവന്നത്. സമവായംവഴിമാത്രമേ തീരുമാനങ്ങളിൽ എത്താവൂ എന്ന ഡബ്ല്യുടിഒ കീഴ്‌വഴക്കമാണ് അതിന് സഹായകമായത്.

ഡിജിറ്റൽ കുത്തകകൾക്ക് ഇളവ്​


അമേരിക്കയുടെ മറ്റൊരു പ്രധാന അജൻഡ ഇ–കൊമേഴ്സ് ഇടപാടുകൾക്കുള്ള ഡ്യൂട്ടിക്ക് ശാശ്വതമായ മൊറട്ടോറിയം വേണം എന്നതായിരുന്നു.ആ മേഖലയിലെ പടുകൂറ്റൻ അമേരിക്കൻ കമ്പനികൾക്ക് ലാഭമൂറ്റാൻ പറ്റിയ രീതിയിൽ അംഗരാജ്യങ്ങളെല്ലാം നികുതിപിരിവ് വേണ്ടെന്ന് വയ്‌ക്കണമെന്ന്! 1998 മുതൽ അമേരിക്കൻ സമ്മർദത്തിന് വഴങ്ങി ഡിജിറ്റൽ ഇടപാടുകൾക്കുള്ള ഡ്യൂട്ടിക്ക് മൊറട്ടോറിയം ഏർപ്പെടുത്തിപ്പോന്നതാണ്. എന്നുവച്ചാൽ അനർഹമായ നികുതിയിളവുതന്നെ. അതിങ്ങനെ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന നിലപാട് കടുപ്പിച്ചതോടെ ഗത്യന്തരമില്ലാതെ പരുങ്ങിനിൽക്കുകയായിരുന്നു അമേരിക്ക. പരമാവധി വേണമെങ്കിൽ പഴയപോലെ രണ്ടുവർഷത്തെ മൊറട്ടോറിയമാകാം എന്നിടത്തെത്തിയിരുന്നു ചർച്ചകൾ. സമ്മർദം മൂത്തത്‌ കാരണമാകണം, നാലുവർഷത്തെ മൊറട്ടോറിയമാകാമെന്ന് ഇന്ത്യൻ പ്രതിനിധി ഇടപെട്ടുനോക്കി. നൈജീയുഎസിന്റെ നിരാശ
ലോകത്തിന്റെ പ്രതീക്ഷരിയ ഒഴികെ മറ്റാരും മൊറട്ടോറിയത്തിന് വഴങ്ങാഞ്ഞതുകൊണ്ട് സമവായം സാധ്യമായില്ല. തീരുമാനം എടുക്കാനുമായില്ല. ഇക്കാര്യവും ജനീവയിൽ നടക്കാനിരിക്കുന്ന ചർച്ചകൾക്കായി മാറ്റിവച്ചു.

പ്രത്യേക പരിഗണന


വികസ്വര രാജ്യങ്ങൾക്ക് നൽകുന്ന പ്രത്യേക പരിഗണനകൾ ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്ക ശക്തമായി ആവശ്യപ്പെട്ടു. ഇങ്ങനെപോയാൽ ഒഇസിഡി രാജ്യങ്ങൾ തങ്ങൾ വികസ്വര രാജ്യങ്ങളാണെന്ന് പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് അമേരിക്ക പറയുന്നത്. വികസനത്തിന്റെ കാര്യത്തിൽ നടത്തുന്ന സ്വയംപ്രഖ്യാപനങ്ങൾ വസ്തുതാവിരുദ്ധമാണ് എന്നാണ് യുഎസ്‌ നിലപാട്. 2019–-20 കാലത്ത് ബ്രസീലും സിംഗപ്പൂരും കൊറിയയും കോസ്റ്റാറിക്കയും തങ്ങൾക്ക് പ്രത്യേക പരിഗണന വേണ്ടെന്ന് പ്രഖ്യാപിച്ചെങ്കിലും അവർ തങ്ങളുടെ സ്വയംപ്രഖ്യാപിതമായ വികസ്വരനിലയിൽ തുടരുന്ന കാര്യം യുഎസ്‌ എടുത്തുപറയുന്നു.

അതുകൊണ്ട് വികസ്വര രാജ്യങ്ങൾക്കുള്ള പ്രത്യേകവും സവിശേഷവുമായ പരിഗണനയുടെ കാര്യത്തിൽ വീണ്ടുവിചാരം വേണമെന്നാണ് യുഎസ്‌ പക്ഷം. പിന്നാക്ക രാജ്യങ്ങൾക്കുള്ള ഇളവുകളും പിൻവലിക്കണമെന്നാണ് അവരുടെ ശാഠ്യം. ആ വിഷയവും ജനീവാചർച്ചകൾക്കായി മാറ്റിവച്ചു.

ഗ്രീറിന്റെ വിലാപം

ഏപ്രിൽ എട്ടിന്റെ വാൾസ്ട്രീറ്റ് ജേണലിൽ അമേരിക്കൻ വ്യാപാര പ്രതിനിധി എഴുതിയ ലേഖനത്തിൽ തികയുഎസിന്റെ നിരാശ
ലോകത്തിന്റെ പ്രതീക്ഷഞ്ഞ നിരാശയും കോപവുമാണ് പതഞ്ഞുയരുന്നത്. ഇ–കൊമേഴ്സിനുള്ള ഡ്യൂട്ടിക്ക് ശാശ്വതമായ മൊറട്ടോറിയം എന്ന ആവശ്യം നിരാകരിക്കപ്പെട്ടതിന്റെ രോഷമാണ്‌ അതിലത്രയും. ഇങ്ങനെയാണെങ്കിൽ ഇപ്പണി നിർത്തി പോകുമെന്നുവരെ പറയുന്നുണ്ട് ഗ്രീർ. കുരുത്തംകെട്ടവരെ അടക്കിനിർത്താൻ ട്രംപിന്റെ നേതൃത്വത്തിൽ നടക്കുന്ന വ്യാപാരരംഗത്തെ പരിഷ്‌കാരങ്ങളെപ്പറ്റി ഊറ്റംകൊളുന്ന ഗ്രീർ പഴയ ഗാട്ടിന്റെ മഹത്വത്തെപ്പറ്റി ഗൃഹാതുരതയോടെ ഓർക്കുന്നുമുണ്ട്. അമേരിക്കൻ ബിസിനസിന്റെയും തൊഴിലാളികളുടെയും ആവശ്യങ്ങളിൽ പ്രതികരിക്കാൻ ഡബ്ല്യുടിഒ എടുക്കുന്ന 30 വർഷം വെറുതെ പാഴാക്കാൻ പോകുന്നില്ല അമേരിക്ക എന്നാണ് ശാപവചനം. ചുരുക്കിപ്പറഞ്ഞാൽ, ലോകബാങ്കിനും ഐഎംഎഫിനുമൊപ്പം രൂപംകൊള്ളേണ്ടിയിരുന്ന ലോക വാണിജ്യ സംഘടനയെ പിറക്കാനനുവദിക്കാഞ്ഞ അമേരിക്ക ഡബ്ല്യുടിഒയ്‌ക്കും ഉദകക്രിയ ചെയ്യാനുള്ള ശ്രമത്തിലാണ്. അമേരിക്ക നിരാശ പ്രകടിപ്പിക്കുന്ന ഒരു കരാറിൽ ലോകത്തിന് പ്രതീക്ഷിക്കാൻ ചിലത്‌ ഉണ്ടാവുകതന്നെ ചെയ്യും.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home