ad
Deshabhimani

എത്ര കഷ്ടപ്പെട്ട് എന്തെല്ലാം കാണിച്ചാലും ചിലർ കളിയാക്കും: സലിം കുമാര്‍

salimkumar 3
avatar
എം അഖിൽ

Published on Jun 07, 2026, 06:45 AM | 4 min read

ദേശീയ അവാർഡ് കിട്ടിയ സമയത്ത് കാണാൻ ' ലോഫിങ്ങ് വില്ല ' യിൽ എത്തിയപ്പോൾ സലീംകുമാർ ചാടിക്കയറി പറഞ്ഞു - " ഞാൻ വലിയ കോൺഗ്രസുകാരനാണ് ". അത് കേട്ടപ്പോൾ തന്നെ എനിക്ക് ചിരി പൊട്ടി. കാരണം, 'ദേശാഭിമാനി' യിൽ നിന്നാണെന്ന് പറഞ്ഞാൽ സാധാരണ പ്രമുഖർ അല്ലെങ്കിൽ പ്രശസ്‌തർ അവരുടെ പാർട്ടി അനുഭാവത്തെ കുറിച്ചോ നേതാക്കളുമായുള്ള ബന്ധത്തെ കുറിച്ചോ പറഞ്ഞാണ് സംസാരം തുടങ്ങാറുള്ളത്. ഇവിടെ ഒരാൾ എടുത്ത പിടിക്ക് പറയുന്നു - " ഞാൻ വലിയ കോൺഗ്രസുകാരൻ "- ആണെന്ന്... " ആയ്ക്കോട്ടെ... അത് നന്നായി....! " - എൻ്റെ മറുപടി കേട്ടപ്പോൾ പുള്ളി കുലുങ്ങിച്ചിരിച്ചു. " "കോൺഗ്രസിന് വേണ്ടി ഒരുപാട് ഓടി നടന്ന് അനൗൺസ് ചെയ്തിട്ടുണ്ട്. രാജീവ് ഗാന്ധി കൊല്ലപ്പെട്ട സമയത്ത് എല്ലായിടത്തും വിളിച്ചു പറഞ്ഞ് തൊണ്ട പൊട്ടിയിട്ടുണ്ട്. ചോര വരെ വന്നിട്ടുണ്ട്. പക്ഷേ, നമ്മുക്ക് എന്തെങ്കിലും നേട്ടമുണ്ടായാൽ ആദ്യം അഭിനന്ദിക്കാൻ വരുന്നത് മാർക്സിസ്‌റ്റുകാരാണ്. അവരാണ് ആ കാര്യത്തിലൊക്കെ ജോർ .....! " - സലീം കുമാർ കൂട്ടിച്ചേർത്തു.


മിമിക്രിക്കാരന് കിട്ടിയ ദേശീയ അവാർഡായി ഇതിനെ കാണണമെന്ന് സലീം കുമാർ അന്ന് പറഞ്ഞു. " എത്ര കഷ്ടപ്പെട്ട് എന്തെല്ലാം കാണിച്ചാലും ചിലർ കളിയാക്കും, ഓ... അതെല്ലാം മിമിക്രി അല്ലേ?. മിമിക്രി അത്ര മോശപ്പെട്ട കാര്യമാണോ?. ഈ പറയുന്നവർക്ക് അതുപോലെ കാണിക്കാൻ പറ്റുമോ?. അതൊന്നും അലോചിക്കില്ല. അതുകൊണ്ട് , എനിക്ക് കിട്ടിയ അവാർഡ് അഭിനയിക്കാൻ അറിയുന്ന മിമിക്രി കാർക്ക് മുഴുവൻ കിട്ടിയ അവാർഡാണ് " - സലീം നിലപാട് വ്യക്തമാക്കി. ആദാമിൻ്റെ മകൻ അബുവിൽ സലീം കുമാർ കരഞ്ഞിട്ടില്ല. എത്ര ഉള്ളു നീറിയാലും നൊമ്പരമുണ്ടായാലും ആ കഥാപാത്രത്തിൻ്റെ കണ്ണിൽ നിന്നും ഒരു തുള്ളി വെള്ളം വരരുതെന്ന് സലീം കുമാർ തീരുമാനിച്ചിരുന്നു. എല്ലാം ഉള്ളിലടക്കിയവൻ്റെ സങ്കടമാണ് ആ കഥാപാത്രത്തിൻ്റെ സവിശേഷത. അത്രയും സൂക്ഷ്‌മമായ ഭാവാഭിനയ പ്രകടനം ജൂറി ചെയർമാനായ ജെ പി ദത്ത ഉൾപ്പെടെയുള്ളവരെ അതിശയിപ്പിച്ചിരുന്നു. സ്വന്തം വിശ്വാസപ്രകാരമുള്ള മോക്ഷ പ്രാപ്തിക്കായി തികച്ചും സാധാരണക്കാരനായ ഒരാളുടെ കഷ്ടപ്പാടുകൾ സംയമനത്തോടെ ആവിഷ്‌കരിച്ചതിനാണ് സലീമിന് ദേശീയ പുരസ്കാരം ലഭിച്ചത്. ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് മടങ്ങുമ്പോൾ അബു മക്കയ്ക്ക് പോകാൻ സ്വരൂപിച്ച പണമിട്ട് വെച്ചിരുന്ന തകരപ്പെട്ടി താൻ കൂടെ എടുത്തതായി സലീം പറഞ്ഞു. അബു എപ്പോഴും തനിക്ക് ഒപ്പമുണ്ടാകാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. സങ്കടവും സന്തോഷവും ദേഷ്യവും നിരാശയും ഒന്നും മറച്ചുവെക്കാൻ സലീമിന് അറിയില്ല. ശരി, തെറ്റുകളെ കുറിച്ചുള്ള വിലയിരുത്തലുകളോ വിശകലനങ്ങളോ നടത്താറില്ല. ചടുലമായി, ചൂടോടെ പറയാനുള്ള കാര്യങ്ങൾ പറയും. അങ്ങനെ പറഞ്ഞില്ലെങ്കിൽ, ഇരിപ്പുറക്കില്ല. സലീം പറഞ്ഞത് കേട്ട് അലോസരമുണ്ടായവർക്ക് പോലും അദ്ദേഹത്തോട് ഉള്ളിൽ ദേഷ്യമുണ്ടാകില്ല. കാരണം, പറയാനുള്ളത് പറഞ്ഞതിന് ശേഷമുള്ള നിഷ്‌കളങ്കമായ ആ പൊട്ടിച്ചിരി കൽമഷങ്ങൾ നീക്കുന്നു. " അയാൾ സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞു. അത് അത്ര കാര്യമാക്കാനില്ല. എല്ലാം ഉള്ളിൽ ഒളിപ്പിച്ച് കള്ളത്തരം കാണിച്ചില്ലലോ "- എന്ന ഒരു തോന്നലാണ് സലീം കുമാറിൻ്റെ ചിരി സൃഷ്‌ടിക്കുന്നതെന്ന് അർത്ഥം.


ആദാമിൻ്റെ മകൻ അബുവിനൊപ്പം മികച്ച കഥാപാത്രമാണ് അച്ഛൻ ഉറങ്ങാത്ത വീടിലെ സാമുവേൽ. സലീം കുമാർ എന്താണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയത് ഈ കഥാപാത്രമാണ്. മകൾ ലിസമ്മയുടെ നല്ല ഭാവി മാത്രം സ്വപ്നം കണ്ടിരുന്ന ആ പിതാവിനുണ്ടായ ദുരനുഭവങ്ങൾ ഏറ്റവും ഹൃദയ സ്പർശിയായി സലീം കുമാർ അവതരിപ്പിച്ചു. ദുഃഖം, നിരാശ, അമർഷം, നിസഹായത, മൊത്തത്തിലുള്ള തകർച്ച.... എന്നിങ്ങനെ വിവിധ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന ഈ കഥാപാത്രത്തെ സലീം കുമാറിനെ വിശ്വസ്തതയോടെ ഏൽപ്പിച്ച ലാൽ ജോസും ഏറെ അഭിനന്ദനം അർഹിക്കുന്നു. ഈ സിനിമയിൽ നടൻ മുരളിയാണ് സാമുവേലിൻ്റെ കൂട്ടുകാരൻ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. സാമാന്യ ഗതിയിൽ, മുരളിക്ക് തന്നെ സാമുവലിൻ്റെ കഥാപാത്രം നൽകുകയാണ് സിനിമയുടെ പതിവ്. എന്നാൽ, ലാൽ ജോസ് ആ പതിവ് തെറ്റിച്ച് ഒരു വലിയ റിസ്‌ക്കെടുത്തു. ആ റിസ്‌ക്കാണ് സലീം കുമാറിൻ്റെ അഭിനയ ജീവിതത്തിലെ ടേണിങ്ങ് പോയിൻ്റ്. അതിന് മുമ്പും ലാൽ ജോസ് സലീം കുമാറിൻ്റെ ജീവിതത്തിൽ ഇടപെട്ടിട്ടുണ്ട്. മീശ മാധവനിലെ അഡ്വ. മുകുന്ദൻ ഉണ്ണി സൃഷ്‌ടിച്ച തരംഗം ആർക്കാണ് മറക്കാൻ സാധിക്കുക?. എസ് ഐ ഈപ്പൻ പാപ്പച്ചിയോട് നാല് ഡയലോഗടിച്ച് പുല്ല് പോലെ മാധവനെ ഇറക്കി കൊണ്ടുപോന്ന മുകുന്ദൻ ഉണ്ണിയുടെ പേരിൽ വർഷങ്ങൾക്ക് ശേഷം ഒരു സിനിമ തന്നെ ഇറങ്ങിയതും ചരിത്രം. പുലിവാൽ കല്യാണത്തിലെ മണവാളൻ , മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരി , ചട്ടമ്പിനാടിലെ മാക്രി ഗോപാലൻ.... നായകൻമാരെ ഒരരുക്കാക്കിയുള്ള സലീം കുമാറിൻ്റെ പടയോട്ടങ്ങൾ എത്ര നാം കണ്ടു. മായാവിയിൽ സായ് കുമാർ മനോജ് കെ ജയനെ "വാ ബാലാ....." എന്ന് വിളിക്കുമ്പോൾ, അതുവരെ മനോജിൻ്റെ പേര് പിടി കിട്ടാതെ ദേശീയ അവാർഡ് കിട്ടിയ സമയത്ത് കാണാൻ ' ലോഫിങ്ങ് വില്ല ' യിൽ എത്തിയപ്പോൾ സലീംകുമാർ ചാടിക്കയറി പറഞ്ഞു - " ഞാൻ വലിയ കോൺഗ്രസുകാരനാണ്ഉഴറിയിരുന്ന സ്രാങ്ക് പറയും " പേര് കിട്ടിപ്പോയി.... വാ ബാലാ....!!! " - എന്ന് ആശ്വസിക്കുമ്പോൾ തിയ്യറ്ററിൽ ഉയരുന്ന പൊട്ടിച്ചിരി നമ്മളെ അതിശയപ്പിക്കുന്നു. സ്‌ക്രിപ്റ്റിൽ എഴുതിവെച്ചത് കൊണ്ട് മാത്രം ഉണ്ടാക്കാൻ പറ്റുന്ന ഒരു നർമ്മം അല്ല ഇതെന്ന കാര്യം തീർച്ച. അത് പറയുന്ന രീതിയും കോൺഫിഡെൻസുമാണ് ചിരി സൃഷ്‌ടിക്കുന്നത്. ജോസ്പ്രകാശിൻ്റെ ഗൗണിട്ട് , ഹുക്ക കടിച്ചു പിടിച്ച് മണവാളനും ഈ കോൺഫിഡൻസിൻ്റെ ചിറകിലാണ് പറക്കുന്നത്.




" നിങ്ങൾക്ക് ആവശ്യമുള്ളതും പണം. എൻ്റെ കൈയ്യിൽ ആവശ്യത്തിലുള്ളതും പണം..." - എന്ന മണവാളൻ്റെ ഗർവ്വിൻ്റെ അടിസ്ഥാനവും അതു തന്നെ. മൃതദേഹത്തിന് ഇദേശീയ അവാർഡ് കിട്ടിയ സമയത്ത് കാണാൻ ' ലോഫിങ്ങ് വില്ല ' യിൽ എത്തിയപ്പോൾ സലീംകുമാർ ചാടിക്കയറി പറഞ്ഞു - " ഞാൻ വലിയ കോൺഗ്രസുകാരനാണ്ടാൻ വെച്ചിരുന്ന ജട്ടി വിരലിൽ തൂക്കി " ചത്ത കിളിക്ക് എന്തിനാ കൂടെന്ന? " - ദാർശനിക പ്രശ്‌നം പ്യാരി ഉന്നയിക്കുമ്പോൾ അത് വെറും ഡബിൾ മീനിങ്ങ് ഫലിതത്തിൻ്റെ അപ്പുറത്തേക്ക് ഉയർത്താൻ സലീം കുമാറിന് കഴിഞ്ഞിട്ടുണ്ട്. കരിയറിൻ്റെ തുടക്കത്തിൽ തന്നെ ജഗതി, ഇന്നസെൻ്റ് തുടങ്ങിയ പ്രതിഭകൾക്ക് ഒപ്പം പിടിക്കാനും ചില അവസരങ്ങളിൽ അവരെ മറികടക്കാനും സലീമിന് സാധിച്ചിട്ടുണ്ട്. ശശി ശങ്കർ സംവിധാനം ചെയ്ത ഗുരു ശിഷ്യൻ എന്ന സിനിമയിൽ ജഗതിയുടെ വലിവ് മാറ്റാനായി ഹൈദരാബാദിലെ മീനെന്ന മട്ടിൽ തോട്ടിലെ മീനിനെ പിടിച്ച് കൊടുക്കുന്ന അളിയൻ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇങ്ങനെയുള്ള കഥാപാത്രങ്ങളിലൂടെ പിടിച്ച് കയറി സിനിമയെ ഹിറ്റാക്കുന്ന കോമഡി കഥാപാത്രങ്ങളിലേക്ക് സലീം വളർന്നു. ലാൽ ജോസ്, റാഫി മെക്കാർട്ടിൻ, ഷാഫി, ബെന്നി പി നായരമ്പലം തുടങ്ങിയവരുടെ പിന്തുണയും എടുത്തു പറയണം. പിന്നീട് കാലം കാത്തുവെച്ച മികച്ച കഥാപാത്രങ്ങളിലേക്ക് സലീം കുമാർ തന്നെ ഉരുക്കിയൊഴിച്ചു. തൻ്റെ അനുഭവപരിസരങ്ങളിൽ നിന്നും കറുത്ത ജൂതൻ പോലെ ഒരു സിനിമ ഉണ്ടാക്കി. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയ അവസരങ്ങളിലും പരിപാടികളിൽ പങ്കെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി സജീവമായി പ്രചരണവും നടത്തി. എല്ലാത്തിനും അപ്പുറത്ത് മലയാളികളെ ഏറെ ചിരിപ്പിക്കുകയും ഓർത്തോർത്ത് ചിരിക്കാനുള്ള വകകൾ അവശേഷിപ്പിച്ചു. കിട്ടിയ അവസരങ്ങളെല്ലാം നല്ല രീതിയിൽ വിനിയോഗിച്ചു. സലീം തൻ്റെ ഓർമ കുറി പ്പുകൾക്കിട്ട പേര് - " ഈശ്വരാ... വഴക്കില്ലല്ലോ....!" - എന്നാണ്. ആർക്കും വഴക്കുണ്ടാക്കാൻ പറ്റാത്ത, സ്പർദ്ധ സൂക്ഷിക്കാൻ കഴിയാത്ത, ഒരു കലാജീവിതമാണ് സലീം നമ്മുക്കായി ശേഷിപ്പിച്ചിട്ടുള്ളത്. എല്ലാവർക്കും ആ മഹാനായ കലാകാരനോട് സ്‌നേഹവും ആദരവും കടപ്പാടും മാത്രം എന്നെന്നും ഉണ്ടാകാനിടയുള്ളൂ... നന്ദി സലീം....!



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home