ad
Deshabhimani

Articles

യുദ്ധനഷ്ടപരിഹാരമായി ഇറാന്‌ ടോൾ നൽകാനും മറ്റു രാജ്യങ്ങളുടെ കപ്പലുകൾ തയ്യാറാണ്‌. അതുകൊണ്ടാണ്‌ ട്രംപ്‌ ഉടനടി നാവിക ഉപരോധം പ്രഖ്യാപിച്ചതും ഇറാന്‌ ടോൾ കൊടുക്കുന്ന കപ്പലുകൾ പിടിച്ചെടുക്കുമെന്ന്‌ ഭീഷണി മുഴക്കിയതും.

ഇറാനെ കാത്തുനിൽക്കുന്ന യുഎസ്‌

Donald Trump
avatar
വിജേഷ്‌ ചൂടൽ

Published on Apr 17, 2026, 11:07 PM | 3 min read

മിനാബിലെ സ്‌കൂളിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങളും രക്തംപുരണ്ട സ്‌കൂൾബാഗുകളും സീറ്റുകളിൽ നിരത്തിവച്ചാണ്‌ ഇറാൻ പാർലമെന്റ്‌ സ്‌പീക്കർ മുഹമ്മദ്‌ ബാഗർ ഗാലിബാ-ഫും സംഘവും തെഹ്‌റാനിൽനിന്ന് പുറപ്പെട്ടത്‌. മൂന്നുമണിക്കൂർ ഫ്ലൈറ്റ്‌ ഇസ്ലാമാബാദിൽ ലാൻഡ്‌ ചെയ്യുന്പോൾ ദീർഘമായ 14 മണിക്കൂർ പറന്നിറങ്ങി യുഎസ്‌ വൈസ്‌ പ്രസിഡന്റ്‌ ജെ ഡി വാൻസും സംഘവും വാതിൽ തുറന്നിട്ട്‌ കാത്തിരിക്കുന്നുണ്ടായിരുന്നു സെറീന ഹോട്ടലിൽ. ഭീഷണിപ്പെടുത്തി കാര്യംനേടാമെന്ന അമേരിക്കയുടെ ഹുങ്കിന്‌ ഒരിഞ്ച്‌ വഴങ്ങാതെ ചർച്ചയിലുടനീളം ചെറുത്തുനിന്നു ഇറാൻ. 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചയ്‌ക്കൊടുവിൽ വെറുംകൈയോടെ മടങ്ങേണ്ടിവന്ന യുഎസ്‌ ഇപ്പോഴിതാ ലെബനനിൽ ഇസ്രയേലിന്റെ വെടിനിർത്തിച്ചശേഷം വീണ്ടും ഇറാന്റെ വാതിലിൽ മുട്ടുന്നു. പതിറ്റാണ്ടുകൾ നീണ്ട വേട്ടയാടലിനും ഒറ്റപ്പെടുത്തലിനുമൊടുവിൽ, തങ്ങൾ അകപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ ഇറാന്റെ സഹകരണം പ്രതീക്ഷിച്ച്‌ അമേരിക്ക കാത്തുനിൽക്കുന്നത്‌ കാലത്തിന്റെ കാവ്യനീതി! ഇസ്രയേലിനെ കൂട്ടുപിടിച്ച്‌ തീക്കളിക്കിറങ്ങി ഉ‍ൗരാക്കുടുക്കിൽപ്പെട്ട അമേരിക്കയുടെ രാഷ്ട്രീയപരാജയത്തിന്റെ പരസ്യപ്രഖ്യാപനമാണ്‌ കഴിഞ്ഞയാഴ്ച ഇസ്ലാമാബാദിൽ കണ്ടത്‌. 1979ലെ ഇസ്ലാമികവിപ്ലവത്തിനുശേഷം ആദ്യമായി അമേരിക്കയുടെയും ഇറാന്റെയും ഉന്നതനേതാക്കൾ മുഖാമുഖം ചർച്ചയ്ക്കിരുന്നത്‌, പശ്ചിമേഷ്യയെ ചോരയിൽ മുക്കിയും ഉപരോധങ്ങൾകൊണ്ട് ശ്വാസംമുട്ടിച്ചും ഇറാനെ തകർക്കാമെന്ന സാമ്രാജ്യത്വമോഹങ്ങൾക്ക് കനത്ത പ്രഹരമേറ്റെന്ന്‌ വ്യക്തമാക്കുന്ന കാഴ്ചയായിരുന്നു. വിറപ്പിച്ച്‌ ചൊൽപ്പടിക്കുനിർത്താനിറങ്ങിയ അമേരിക്ക മിനാബിലെ സ്‌കൂളിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങളും രക്തംപുരണ്ട സ്‌കൂൾബാഗുകളും സീറ്റുകളിൽ നിരത്തിവച്ചാണ്‌ ഇറാൻ പാർലമെന്റ്‌ സ്‌പീക്കർ മുഹമ്മദ്‌ ബാഗർ ഗാലിബാ-ഫും സംഘവും തെഹ്‌റാനിൽനിന്ന് പുറപ്പെട്ടത്‌. ഇക്കണ്ട ദൂരംതാണ്ടി ചർച്ചാമേശയിലേക്ക്‌ എത്തിയത്‌ ഇറാന്റെ നയതന്ത്രവിജയമായി.

അതിന്റെ ജാള്യം മറയ്ക്കാനാണ്‌ ലോക എണ്ണസഞ്ചാരത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹോർമുസിൽ നാവിക ഉപരോധം പ്രഖ്യാപിച്ചത്‌. ഇവിടെ ഇറാൻ ഏർപ്പെടുത്തിയ ഉപരോധം നീക്കണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. ഉപാധികളോടെയാണെങ്കിലും അതിന്‌ തയ്യാറാണെന്ന്‌ ഇറാൻ സമ്മതിക്കുകയും ചെയ്തതാണ്‌. എന്നാൽ, ഇറാന്റെ ഉപരോധംമൂലമുണ്ടായ പ്രതിസന്ധി നീക്കാനെന്ന പേരിൽ ഹോർമുസിൽ അമേരിക്കയുടെ വക മറ്റൊരു ഉപരോധം പ്രഖ്യാപിച്ച്‌ ഡോണൾഡ്‌ ട്രംപിന്റെ വിചിത്രബുദ്ധി! പക്ഷേ, യുഎസ്‌ പടക്കപ്പലുകളെ വെല്ലുവിളിച്ച്‌ മറ്റു കപ്പലുകൾ കടലിടുക്ക്‌ നിർബാധം കടന്നതോടെ യുഎസ്‌ ഉപരോധം ചീറ്റി. ​ഇറാന്റെ രാഷ്ട്രീയവിജയം ​ഒത്തുതീർപ്പിനായി ഇറാൻ മുന്നോട്ടുവച്ച ഉപാധികളിൽ പ്രധാനം, ലെബനനിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണം അവസാനിപ്പിക്കണമെന്നതായിരുന്നു. യുഎസ്‌–ഇറാൻ കരാറിന്റെ ഭാഗമേയല്ല ലെബനൻ എന്നു പ്രഖ്യാപിച്ച ഇസ്രയേൽ ആക്രമണം ശക്തമായി തുടർന്നു. ആദ്യവട്ടചർച്ചകൾ പാളിയശേഷം അമേരിക്ക ഇപ്പോൾ ഇറാനെ സമീപിച്ചിരിക്കുന്നത്‌ ലെബനനിൽ താൽക്കാലിക വെടിനിർത്തൽ നടപ്പാക്കിയശേഷമാണ്‌. ​നാലരപ്പതിറ്റാണ്ടായി ഇറാനെ തകർക്കാൻ അമേരിക്ക സ്വീകരിക്കാത്ത മാർഗങ്ങളില്ല. സാമ്പത്തിക ഉപരോധം, സൈനികഭീഷണി, ശാസ്ത്രജ്ഞരെ വധിക്കൽ തുടങ്ങി എല്ലാ കുടിലതന്ത്രങ്ങളെയും അതിജീവിച്ച് ഇറാൻ ഉയർത്തിയ പ്രതിരോധമാണ് അമേരിക്കയെ വെട്ടിലാക്കിയത്. നാലുദിവസംകൊണ്ട്‌ തീർക്കുമെന്ന്‌ യുഎസ്‌ പ്രഖ്യാപിച്ച യുദ്ധം 50 ദിവസം പിന്നിട്ടിട്ടും പരമോന്നത നേതാവിനെയും സൈനികമേധാവികളെയുമടക്കം കൊന്നൊടുക്കിയിട്ടും ഇറാൻ കൂസലില്ലാതെ നിൽക്കുന്നു. ഇറാനെ ഒറ്റപ്പെടുത്താൻ ശ്രമിച്ച അമേരിക്കയ്ക്ക് തങ്ങൾ അകപ്പെട്ട പ്രതിസന്ധിയിൽനിന്ന്‌ കരകയറാൻ അതേ ഇറാന്റെ സഹായം ആവർത്തിച്ച്‌ തേടേണ്ടിവന്നിരിക്കുന്നു. ഇസ്ലാമാബാദ്‌ ചർച്ചയിൽ ആണവപദ്ധതിയുടെ പേരുപറഞ്ഞ്‌ ഇറാഇറാനെ കാത്തുനിൽക്കുന്ന യുഎസ്‌നെ നിയന്ത്രിച്ചുനിർത്താമെന്ന അമേരിക്കയുടെ മോഹം നടപ്പായില്ല. ഏകപക്ഷീയ ആവശ്യങ്ങൾക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടാണ്‌ ഇറാൻ സ്വീകരിച്ചത്‌. സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള യുറേനിയം സമ്പുഷ്ടീകരണം തങ്ങളുടെ പരമാധികാരമാണെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും ഇറാൻ അസന്ദിഗ്‌ധമായി വ്യക്തമാക്കി. അമേരിക്കൻ ഉപരോധങ്ങൾമൂലം വിദേശബാങ്കുകളിൽ മരവിപ്പിക്കപ്പെട്ട വൻതുക തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലെ ഗതാഗതനിയന്ത്രണവും ട്രാൻസിറ്റ് ഫീസും സംബന്ധിച്ച വിഷയം മുഖ്യചർച്ചയാക്കിയതിലൂടെ ലോകത്തെ ഊർജവിതരണത്തിന്റെ 20 ശതമാനത്തോളം നിയന്ത്രിക്കുന്ന പാതയിൽ ഇറാന്‌ അവകാശവാദം ഉറപ്പിക്കാനായി.

യുദ്ധനഷ്ടപരിഹാരമായി ഇറാന്‌ ടോൾ നൽകാനും മറ്റു രാജ്യങ്ങളുടെ കപ്പലുകൾ തയ്യാറാണ്‌. അതുകൊണ്ടാണ്‌ ട്രംപ്‌ ഉടനടി നാവിക ഉപരോധം പ്രഖ്യാപിച്ചതും ഇറാന്‌ ടോൾ കൊടുക്കുന്ന കപ്പലുകൾ പിടിച്ചെടുക്കുമെന്ന്‌ ഭീഷണി മുഴക്കിയതും. ഇറാൻ കരുത്താർജിക്കുന്നത് തങ്ങൾക്ക്‌ ഭീഷണിയാണെന്ന് കരുതുന്ന ഇസ്രയേൽ, ഇസ്ലാമാബാദിൽ സമാധാനചർച്ച പ്രഖ്യാപിച്ചയുടൻ ലെബനനിൽ രൂക്ഷമായ ആക്രമണം നടത്തി നാന്നൂറോളംപേരെ കൊന്നൊടുക്കുകയാണ്‌ ചെയ്തത്‌. കഴിഞ്ഞവർഷം ജൂണിലും യുഎസ്‌–ഇറാൻ ചർച്ചകൾ ഫലപ്രാപ്‌തിയിലേക്ക്‌ നീങ്ങവേയാണ്‌ ഇസ്രയേൽ ഇറാനുനേരെ ആക്രമണം നടത്തി സമാധാനനീക്കം അട്ടിമറിച്ചത്‌. എന്നാൽ, ഇത്തവണ അതു പാളി. ലെബനനിലെ ആക്രമണം നിർത്താതെ വെടിനിർത്തൽ അംഗീകരിക്കില്ലെന്ന ഇറാന്റെ നിലപാട്‌ അംഗീകരിക്കേണ്ടിവന്നു. ​പുതിയ ലോകക്രമം ​ഇസ്ലാമാബാദ് ചർച്ചകളിൽ ഇറാൻ അടിയുറച്ച നിലപാടെടുത്തത് റഷ്യയുടെയും ചൈനയുടെയും പരോക്ഷമായ നയതന്ത്രപിന്തുണയോടെയാണ്. ഡോളർരാഷ്ട്രീയവും സൈനികശക്തിയും കാട്ടി ലോകത്തെ വിരട്ടിനിർത്താമെന്ന കാലംകഴിഞ്ഞെന്ന്‌ അമേരിക്ക നേരിട്ട തിരിച്ചടി വ്യക്തമാക്കുന്നു. കടന്നാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുമായി ഇറാൻ പ്രതിനിധികൾ എത്തിയതിലൂടെ സാമ്രാജ്യത്വനയങ്ങൾ ജനതയെ എങ്ങനെ വേട്ടയാടുന്നുവെന്ന് ലോകത്തിനുമുന്നിൽ തുറന്നുകാട്ടാനായി. ചർച്ച എന്നതിലുപരി, അമേരിക്കയുടെ അടിച്ചേൽപ്പിക്കലുകളെ ചോദ്യംചെയ്യുന്ന വേദിയായി ഇസ്ലാമാബാദിനെ മാറ്റാനായisrael -us attack on iran ത്‌ ഇറാന്റെ രാഷ്‌ട്രീയവിജയമാണ്‌. അമേരിക്കൻ സാമ്രാജ്യത്വം ഭീഷണി തുടരുമ്പോഴും തങ്ങളുടെ ആത്മാഭിമാനവും പരമാധികാരവും പണയപ്പെടുത്തി ഒരു കരാറിനും തയ്യാറല്ലെന്ന ഇറാന്റെ പ്രഖ്യാപനം വിജയം കാണുന്നത്‌ മറ്റു രാജ്യങ്ങൾക്ക് വലിയ പാഠമാണ്. ​മാന്യവും സന്തുലിതവുമായ കരാറിന്‌ ഇറാൻ എല്ലായ്‌പ്പോഴും സന്നദ്ധമായിരുന്നു. എന്നാൽ, ഭീഷണികളെ അതേ നാണയത്തിൽ നേരിടുമെന്നും പ്രഖ്യാപിച്ചു. ‘ഒന്നുകിൽ എല്ലാവർക്കും സുരക്ഷ; അല്ലെങ്കിൽ ആർക്കും വേണ്ട’ എന്നതായിരുന്നു ഇറാന്റെ നിലപാട്‌. കടലിടുക്കിലേക്ക് നീങ്ങുന്ന ഏത്‌ സൈനികനീക്കത്തെയും പ്രതിരോധിക്കുമെന്നും അത് ‘മാരകമായ ചുഴലിക്കാറ്റാ’യി മാറുമെന്നുമുള്ള ഇറാന്റെ മുന്നറിയിപ്പ് വെറുതെയായില്ല. ഏകപക്ഷീയമായി കാര്യം നേടിയെടുക്കാമെന്ന അമേരിക്കയുടെ സാമ്രാജ്യത്വമോഹങ്ങളാണ്‌ ആ നിശ്ചയദാർഢ്യത്തിൽ തട്ടിത്തകർന്നത്‌. അമേരിക്ക ലോകസമാധാനത്തിന് ഭീഷണിയാകുന്ന കാലഘട്ടത്തിൽ, ഇറാന്റെ ചെറുത്തുനിൽപ്പ് കേവലം ഒരു രാജ്യത്തിന്റെ പ്രതിരോധമല്ല, മറിച്ച് ഏകധ്രുവ ലോകക്രമത്തിനെതിരായ പോരാട്ടമാണ്.



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home