ad
Deshabhimani

Articles

അടിയന്തരാവസ്ഥ

ദേശീയ അടിയന്തരാവസ്ഥ: ജയിലിലടക്കലും സ്ഥലം മാറ്റങ്ങളും

emergency arrest ai image

എഐ പ്രതീകാത്മകചിത്രം

avatar
വി എ എൻ നമ്പൂതിരി

Published on Jun 29, 2026, 09:59 AM | 1 min read

അടിയന്തരാവസ്ഥയിൽ ടെലിഫോൺ എക്സ്ചേഞ്ചുകളിൽ നിന്നും മൂന്ന്പേർ കൂടി ജയിലിലടക്കപ്പെട്ടു. എറണാകുളത്തെ യൂണിയൻ സെക്രട്ടറിയും പ്രമുഖ ടി യു നേതാവുമായ കെ പ്രഭാകരൻ, പത്തനംതിട്ട എക്സ്ചേഞ്ചിൽ നിന്നും 1974 പണിമുടക്കിൽ പിരിച്ചു വിട്ട എം ജി എസ് കുറുപ്പ്, പിന്നെ തിരുവനന്തപുരം ടെലിഫോൺ എക്സ്ചേഞ്ചിലെ ഫോൺ ഇൻസ്‌പെക്ടർ മാധവനും. ജനത ഗവണ്മെന്റ് അധികാരത്തിൽ വന്ന ശേഷം മാത്രമാണ് അവരെ വിട്ടയച്ചത്. പ്രഭാകരൻ കുറച്ചു വർഷം മുമ്പ് നമ്മെ വിട്ടു പിരിഞ്ഞു. കുറുപ്പ് ഇപ്പോൾ AIBDPA അഖിലേന്ത്യ ട്രഷറർ ആണ്.


കണ്ണൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്നും സ്ഥലം മാറ്റങ്ങൾ.


അടിയന്തരാവസ്ഥയിൽ യാതൊരു തത്വ ദീക്ഷയുമില്ലാതെ, നിയമവിരുദ്ധമായി, പ്രതികാര നടപടിയായി കണ്ണൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്നും ദൂര സ്ഥലങ്ങളിലേക്ക് ഒട്ടേറെ ടെലിഫോൺ ഓപ്പറേറ്റർമാരെ സ്ഥലം മാറ്റുകയുണ്ടായി. ശക്തമായ യൂണിയൻ പ്രവർത്തനം നടക്കുന്ന കണ്ണൂരിൽ അതിന്റെ നേതാക്കളെ ഏകദേശം മുഴുവൻ പേരെയും സംസ്ഥാനത്തെ ഒറ്റപ്പെട്ട ചെറിയ എക്സ്ചേഞ്ചുകളിലേക്കാണ് സ്ഥലം മാറ്റിയത്. അന്നത്തെ ഒരു ഭരണ കക്ഷി എംപിയുടെ ആവശ്യമനുസരിച്ചായിരുന്നു മാറ്റം.


താഴെ പറയുന്ന യൂണിയൻ നേതാക്കളെയാണ് സ്ഥലം മാറ്റിയത്


1. പി വി ചന്ദ്രശേഖരൻ > മൂന്നാർ

2. സി പി ചാത്തു > തൊടുപുഴ

3. കെ എ ഗൗതമൻ > കുമിളി

4. ടി വി ജനാർദ്ദനൻ > ചേർത്തല

5. കാരായി ശ്രീധരൻ > പീരുമേട്

6. കീച്ചേരി രാഘവൻ > പാരിപ്പള്ളി

7. ജി മണിയൻ > ചാത്തന്നൂർ

8. പി ജനാർദ്ദനൻ > കാസർഗോഡ്

9. കെ ചന്ദ്രൻ > കാഞ്ഞങ്ങാട്

10. പി. ചിത്രൻ > കാഞ്ഞങ്ങാട്

11. സി പി രാമൻ കുട്ടി > കാഞ്ഞങ്ങാട്


അടിയന്തരാവസ്ഥക്ക് ശേഷം യൂണിയന്റെ ശ്രമഫലമായാണ് ഇവരെ തിരിച്ച് കണ്ണൂരിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത്. ( തുടരും )



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home