ad
Deshabhimani

ഓട്ടോറിക്ഷയിൽ എംഡിഎംഎ വിൽപ്പന: താമരശേരിയിൽ യുവാക്കൾ പിടിയിൽ

Alwin Sanoop

ആൽവിൻ, സനൂപ്

വെബ് ഡെസ്ക്

Published on Jul 14, 2026, 06:54 PM | 1 min read

താമരശേരി: ഓട്ടോറിക്ഷയിൽ ലഹരിമരുന്ന് വിൽപ്പന നടത്തുന്ന സംഘം പൊലീസ് പിടിയിൽ. കോടഞ്ചേരി വേളംകോട് നേർവെട്ടിക്കൽ സനൂപ് സാജൻ (35), കണ്ണോത്ത് മച്ചുകുഴിയിൽ ആൽവിൻ (27) എന്നിവരാണ് അടിവാരത്ത് റൂറൽ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.


ഇവരിൽനിന്ന്‌ 15.31 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ചൊവ്വ രാവിലെയാണ് പ്രതികൾ സഞ്ചരിച്ച ഓട്ടോയിൽനിന്ന്‌ എംഡിഎംഎ കണ്ടെത്തിയത്.


ഡൻസാഫ് എസ്ഐമാരായ വിനീത് വിജയൻ, രാജീവ് ബാബു, എഎസ്ഐ എൻ എം ജയരാജൻ, സീനിയർ സിപിഒമാരായ പി പി ജിനീഷ്, പി കെ അനസ്, സിപിഒ അനൂപ്‌ സെൻ, താമരശേരി എസ്ഐ ബിൻസ് ജോസഫ്, സീനിയർ സിപിഒ സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home