ഭർത്താവിനെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി വനത്തിൽ ഉപേക്ഷിച്ചു; ഭാര്യയും കാമുകനും 11 മാസങ്ങള്‍ക്ക് ശേഷം പിടിയില്‍

മുംബൈ : ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കി വനത്തിൽ ഉപേക്ഷിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. നവി മുംബൈയിലെ ഐരോളി നഗറിലാണ് സംഭവം. പതിനൊന്ന് മാസങ്ങൾക്ക് ശേഷമാണ് കൊലപാതത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്.
ഐരോളി സ്വദേശിയായ ബലിറാം സൂര്യനാഥ് കുശ്വയാണ് കൊല്ലപ്പെട്ടത്. ബലിറാമിന്റെ ഭാര്യ സുനിത കുശ്വ, കാമുകൻ ദശ്റത്ത് പ്രജാപതി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സുനിതയും ഓട്ടോഡ്രൈവറായ ദശ്റത്തും തമ്മിലുള്ള ബന്ധമറിഞ്ഞ ബലിറാം ഇതിനെ ശക്തമായി എതിർത്തിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് ബലിറാമിനെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നു. ഓഗസ്റ്റ് ഒൻപതിന് മക്കളെ ബന്ധുവീട്ടിലേക്ക് അയച്ചശേഷം ദശ്റത്തിനെ സുനിത വീട്ടിലേക്ക് വിളിച്ചുവരുത്തി. ശേഷം ഉറങ്ങിക്കിടന്ന ബലിറാമിനെ ശ്വസംമുട്ടിച്ച് കൊന്ന ശേഷം ശരീരം കഷ്ണങ്ങളായി മുറിക്കുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ കയറ്റി നവി മുംബൈയിലെ ഗവ്‌ലി ദേവ് കുന്നുകളിലെ വനപ്രദേശത്ത് പലയിടങ്ങളിലായി ഉപേക്ഷിച്ചു.
കൊലപാതകത്തിന് പിന്നാലെ വീട് മാറിപ്പോയ സുനിത സിം കാർഡുകൾ എപ്പോഴും മാറ്റിയിരുന്നു. ബലിറാമിനെക്കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെ സഹോദരനാണ് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് പൊലീസ് പ്രതികളുടെ ഫോൺ കോൾ റെക്കോർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരും തമ്മിലുള്ള നിരന്തര സമ്പർക്കം കണ്ടെത്തിയത്. ഇരുവരേയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.










0 comments