സിസിബി ഉദ്യോഗസ്ഥരെന്ന് നടിച്ച് ജിം ട്രെയിനറെ തട്ടിക്കൊണ്ടുപോയി; അഞ്ചുപേർ അറസ്റ്റിൽ

ബംഗളൂരു: സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ഉദ്യോഗസ്ഥരെന്ന് നടിച്ച് ജിം ട്രെയിനറെ തട്ടിക്കൊണ്ടുപോയി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ അഞ്ചുപേർ അറസ്റ്റിൽ. ജൂൺ 19നായിരുന്നു സംഭവം.
സിറ്റി ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം കാറിലെത്തിയ സംഘം ജിം ട്രെയിനറെ ബലമായി കയറ്റിക്കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട് ഇയാളെ വിട്ടയച്ചു.
ശങ്കരപുര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി.
അന്വേഷണത്തിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ 25നാണ് അഞ്ചുപേരെ പിടികൂടിയത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും അഞ്ച് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.
പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേർ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.









0 comments