ad
Deshabhimani

കാറിൽ കടത്തിയ 31 കിലോ കഞ്ചാവ് പിടികൂടിയ കേസ്; രണ്ടുപേർ കൂടി അറസ്റ്റിൽ

arrest
വെബ് ഡെസ്ക്

Published on Jul 14, 2026, 07:48 PM | 1 min read

കാഞ്ഞങ്ങാട്: കുമ്പളയിൽ കാറിൽ കടത്തിയ 31 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. അജാനൂർ തെക്കേപ്പുറം സ്വദേശി ടി എം സമീർ എന്ന ലാവ സമീർ (40), മടിക്കൈ ബങ്കളം സ്വദേശി ടി ജംഷീർ (32) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ ലാല കബീറും മുഹമ്മദ് മിർഷാനും റിമാൻഡിലാണ്.


ജൂലൈ നാലിനാണ് ഒഡിഷയിൽനിന്ന് കഞ്ചാവുമായി എത്തിയ കാർ പൊലീസ് പിടികൂടിയത്. മഞ്ചേശ്വരത്ത് കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘം കൈകാണിച്ചെങ്കിലും കാർ നിർത്താതെ പൊലീസ് ജീപ്പിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ചു.


തുടർന്ന് കുമ്പള പൊലീസ് ആരിക്കാടി ടോൾബൂത്തിന് സമീപം വാഹനങ്ങൾ കുറുകെയിട്ട് കാർ തടയുകയായിരുന്നു. കാറിലുണ്ടായിരുന്ന ലാല കബീർ (37), മുഹമ്മദ് മിർഷാൻ (36) എന്നിവരെ അന്നുതന്നെ അറസ്റ്റ് ചെയ്തു.


കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു കെ ജോസ്, എസ്‌ഐ കെ പി ഗണേശൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് കടത്തുമായി ലാവ സമീറിനും ജംഷീറിനും ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home