ITFoK- 2025
അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തുടക്കം

തൃശൂർ:കേരള അന്താരാഷ്ട്ര നാടകോത്സവത്തിന് തൃശൂരിൽ ഇന്ന് തുടക്കം. സംസ്ഥാന സർക്കാരിന് കീഴിൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന വാർഷിക നാടകോത്സവത്തിൽ (ITFoK- 2025) ഇത്തവണ 15 നാടകങ്ങളാണ് അരങ്ങേറുന്നത്. സംവാദങ്ങളും ചർച്ചകളും ഓപ്പൺ ഫോറങ്ങളുമായി എട്ട് ദിവസത്തെ പരിപാടിയാണ്.ഫെബ്രുവരി 23 ന് തുടങ്ങി മാർച്ച് രണ്ടിന് സമാപിക്കും.
34 പ്രദർശനങ്ങളാണ് വിവിധ നാടകങ്ങളുടെതായി ഉണ്ടാവുക. 15 നാടകങ്ങൾ ഇന്ത്യയ്ക്ക് അകത്ത് നിന്നാണ്. അഞ്ച് വിദേശ നാടകങ്ങളും അരങ്ങേറും. ഓൺലൈനിൽ ടിക്കറ്റുകൾ വാങ്ങിക്കാം. മൂന്നു വേദികളിലായാണ് അരങ്ങേറ്റം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ തിയറ്റർ പ്രതിഭകൾ പരിപാടിയുടെ ഭാഗമായി എത്തും.









0 comments