Deshabhimani

ഭയപ്പെടുത്താൻ "രക്തരക്ഷസ് ' വീണ്ടും; പുത്തൻ സാങ്കേതികവിദ്യയുമായി പുതുവേദിയിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 01:38 PM | 0 min read

തൃശൂർ> കലാനിലയത്തിന്റെ 'രക്തരക്ഷസ് ' വീണ്ടും അരങ്ങിലേ‌യ്ക്കെ‌ത്തുന്നു.  'രക്തരക്ഷസ് ചാപ്റ്റർ വൺ' എന്ന പേരിലാണ് നാടകം പുനർജ്ജനിക്കുന്നത്. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ശിവപാർവതി ക്ഷേത്ര മൈതാനിയിൽ ഒക്ടോബർ 13നാണ് ഉദ്ഘാടന പ്രദർശനം. പ്രശസ്ത പാൻ ഇന്ത്യൻ സിനിമാതാരം വിയാൻ മംഗലശ്ശേരിയടക്കം നിരവധി തെന്നിന്ത്യൻ താരങ്ങൾ നാടകത്തിൽ വേഷമിടുന്നു.

കേരളത്തിലെ പ്രധാന നാടകവേദിയായ കലാനിലയം സ്ഥിരം നാടക വേദിയെ മാസങ്ങൾക്ക് മുൻപാണ് ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തത്. ഏരീസ് കലാനിലയം ആർട്സ് ആൻഡ്  തിയറ്റർ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ പേര്. രക്തരക്ഷസ്,  കായംകുളം കൊച്ചുണ്ണി,  കടമറ്റത്ത് കത്തനാർ,  ഗുരുവായൂരപ്പൻ, അലാവുദീനും അത്ഭുതവിളക്കും, നാരദൻ കേരളത്തിൽ, യേശുക്രിസ്തു തുടങ്ങിയ നാടകങ്ങളിലൂടെ പ്രേക്ഷകരിൽ വിസ്മയം സൃഷ്ടിച്ച കലാനിലയം ഏരീസ് ഗ്രൂപ്പിന്റെ ഭാഗമായതിൽ ഏറെ അഭിമാനം ഉണ്ടെന്ന്  ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സോഹൻ റോയ് പറഞ്ഞു.

കാണികളെ ഭയപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും മറ്റും ചെയ്യുന്ന തരത്തിൽ പ്രത്യേകമായ രീതിയിലുള്ള നാടക അവതരണത്തിലൂടെയാണ്  ഈ നാടകസംഘം  ശ്രദ്ധേയമായതെന്നും നാടകത്തെ സിനിമ പോലെ നാടാകെ ഇളക്കി  ജന മനസുകൾ കീഴടക്കിയ കലാനിലയം  ഇനി പുത്തൻ ആശയത്തോടെ വീണ്ടും നാടക പ്രേമികളിലേക്ക് എത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home