തരിശാകില്ല പാടങ്ങൾ: കർഷക പട്ടാളം ഒരുങ്ങി

പയ്യന്നൂരിലെ കർഷക പട്ടാളം
പയ്യന്നൂർ: പയ്യന്നൂർ മണ്ഡലപരിധിയിലെ വയലുകൾ തരിശുരഹിതമാക്കാൻ 118 പേരടങ്ങുന്ന "കൃഷി പട്ടാളം' ശാസ്‌ത്രീയ പരിശീലനം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങി. നുറുമേനി കൊയ്യുന്ന വയലേലകൾ അപ്രത്യക്ഷമായതോടെയാണ് കാർഷിക സമൃദ്ധി തിരിച്ചുപിടിക്കാൻ കേരള കർഷക സംഘത്തിന്റെ കൃഷി പട്ടാളം ഇറങ്ങുന്നത്. 2.680 ഏക്കറിലധികം വയലാണ് പയ്യന്നൂർ മണ്ഡല പരിധിയിലുള്ളത്. തൊഴിലാളിക്ഷാമത്തെ തുടർന്നും ലാഭകരമല്ലെന്നും പറഞ്ഞ് പലരും കൃഷിയിൽനിന്ന് പിന്തിരിഞ്ഞതോടെയാണ് പാടശേഖരങ്ങൾ തരിശായത്.
കർഷകസംഘം പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022ൽ നടപ്പാക്കിയ "എന്റെ പയ്യന്നൂർ തരിശുരഹിത പയ്യന്നൂർ' പദ്ധതിയിൽ 485 ഏക്കറിലധികം കൃഷിയിറക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കർഷകസംഘം സംസ്ഥാന കമ്മിറ്റി സംസ്ഥാനത്തെ മുഴുവൻ വയലുകളും തരിശുരഹിതമാക്കാൻ തീരുമാനിച്ച് പയ്യന്നൂർ മണ്ഡലം പൈലറ്റ് പ്രൊജക്‌ടായി ഏറ്റെടുത്തത്. തുടർന്ന് ഓരോ മണ്ഡലത്തിലും ഒരു പഞ്ചായത്ത് ഏറ്റെടുത്ത് പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങൾ, കൃഷി വകുപ്പ്, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനം.
നെൽ കൃഷിയോടൊപ്പം പച്ചക്കറി കൃഷിയിലും സ്വയം പര്യാപ്തത കൈവരിക്കുകയും ലക്ഷ്യമിടുന്നു. ഇതിന് എല്ലാ വില്ലേ ജിലും സംഘാടക സമിതികളും ക്ലസ്‌റ്ററുകളും രൂപീകരിച്ചു തുടങ്ങി. പയ്യന്നൂരിൽ അഗ്രി ആർമി പരിശീലനം പൂർത്തിയാക്കിയവർക്ക് വെള്ളൂർ, കോറോം സർവീസ് സഹകരണ ബാങ്കുകളാണ് യൂണിഫോം നൽകിയത്









0 comments