വെല്ലുവിളികൾക്കിടയിലും കര്‍ഷകര്‍ക്ക് ആശ്വാസമായി അടയ്ക്കാ വിപണിയിൽ മുന്നേറ്റം

തൃശൂര്‍:കവുങ്ങ് കർഷകർക്ക് ഭീഷണിയായി ഇലകരിച്ചിലും കൂമ്പ് രോഗവും തുടരുമ്പോഴും അടയ്ക്കാ വിപണിയിൽ മുന്നേറ്റം.ജനുവരിയിൽ വില400കടന്നു.പുതുവർഷത്തിന്റെ തുടക്കത്തിൽതന്നെ380-400രൂപയായിരുന്നവില. ഇത് വീണ്ടും ഉയര്‍ന്നു. അടുത്ത മാസത്തോടെ കഴിഞ്ഞ വര്‍ഷത്തെ നിലവാരത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
പുതിയ അടയ്ക്കയുടെ വിലയിലെ മുന്നേറ്റത്തിന് ആനുപാതികമായി പഴയ അടയ്ക്കവിലയിലും മാറ്റം വന്നിട്ടുണ്ട്.കിലോയ്ക്ക് നിലവിൽ 545രൂപവരെ ലഭിക്കുന്നുണ്ട്.ഓരോ വര്‍ഷവും വിളവെടുത്ത് ഉണക്കി വിൽക്കുന്നതാണ് പുതിയ അടയ്ക്ക.പഴയ അടയ്ക്ക എന്നത് കൂടുതൽ ഉണക്കുള്ളതാണ്.ഇതിന് ഭാരവും കുറയും. നാല് വര്‍ഷമായി ശരാശരി നാനൂറ് രൂപ എന്ന നിരക്ക് തുടരുന്നതാണ്. ഇനിയും വിലയിൽ വര്‍ധനയുണ്ടാവും എന്ന പ്രതീക്ഷയാണ് ഈ മാസത്തെ കുതിപ്പ് നൽകുന്നത്.
വിപണിയിൽ അടയ്ക്കവില ഉയരുമ്പോഴും കർഷകരുടെ ആശങ്ക തുടരുകയാണ്.ഉദ്പാദനക്കുറവിനൊപ്പംകവുങ്ങിൻ തോപ്പുകളിലെ രോഗബാധയുംവെല്ലുവിളിയാണ്.മഹാളിക്കൊപ്പം അടുത്തകാലത്ത് ഇലകരിച്ചിലാണ് വില്ലനായി മാറിയിരിക്കുന്നത്.കാലാവസ്ഥയിലെ മാറ്റങ്ങളും ഇതിന് കാരണമാവുന്നു.
Related News
പെയിന്റ്, പാക്ക് നിർമ്മാണ മേഖലകളിലെ വർദ്ധിച്ച ഉപയോഗം വില കൂടാൻ കാരണമായി.









0 comments