ad
Deshabhimani

ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനം മാറ്റിവെച്ചു; നടപടി എബിവിപിയുടെ പരാതിയിൽ

Umar Khalid

ഉമർ ഖാലിദ്

വെബ് ഡെസ്ക്

Published on Sep 14, 2026, 04:38 PM | 1 min read

ബം​ഗളൂരു: ഡൽഹി കലാപ ഗൂഢാലോചനാക്കേസിൽ വിചാരണ കൂടാതെ ആറ്‌ വർഷമായി തടവിൽ കഴിയുന്ന ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനം ബം​ഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽനിന്ന് മാറ്റിവെച്ചു. എബിവിപി നൽകിയ പരാതിയെ തുടർന്നാണ് നടപടി.


ലോ ആൻഡ് സൊസൈറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'പ്രിസണർ നമ്പർ 626710 ഈസ് പ്രസന്റ്' എന്ന ഡോക്യുമെന്ററി വെള്ളിയാഴ്ച പ്രദർശിപ്പിക്കുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഡോക്യുമെന്ററി പ്രദർശനത്തിന് ശേഷം ചർച്ചയും സംഘടിപ്പിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ പ്രദർശനം മാറ്റിവെച്ചു എന്ന് മാത്രമാണ് വിദ്യാർഥികളെ അറിയിച്ചിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home