പങ്കാളിത്ത ഗ്രാമീണ വിലയിരുത്തൽ സംഘടിപ്പിച്ച് അമൃത കാർഷിക വിദ്യാർഥികൾ

കോയമ്പത്തൂർ: അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ വിദ്യാർഥികൾ, കോയമ്പത്തൂർ ജില്ലയിലെ കോതവാടി പഞ്ചായത്തിൽ പങ്കാളിത്ത ഗ്രാമീണ വിലയിരുത്തൽ സംഘടിപ്പിച്ചു. ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായാണ് നാലാം വർഷ ബിരുദ വിദ്യാർഥികൾ ഈ പഠനപ്രവർത്തനം നടത്തിയത്.
ഗ്രാമത്തിലെ കർഷകർ നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങൾ എന്തെല്ലാമെന്ന് തിരിച്ചറിയുക, അതിൻ്റെ അടിസ്ഥാന കാരണങ്ങൾ മനസ്സിലാക്കുക എന്നിവയായിരുന്നു വിലയിരുത്തലിന്റെ പ്രധാന ലക്ഷ്യം. ഗ്രാമവാസികളുടെയും വിദ്യാർഥികളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വൻ വിജയമായി.
പഠനത്തിന്റെ ഭാഗമായി വിദ്യാർഥികൾ ഗ്രാമത്തിന് വേണ്ടി ഒരു സീസണൽ കലണ്ടർ തയ്യാറാക്കി. ഇതിലൂടെ, കൃഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ തീവ്രത രേഖപ്പെടുത്തുകയും പഠന വിഷയമാക്കുകയും ചെയ്തു. ഈ പ്രവർത്തനം വിദ്യാർഥികൾക്ക് ഗ്രാമീണ ജീവിതത്തെയും കൃഷി രീതികളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളെയും നേരിട്ട് മനസ്സിലാക്കാൻ അവസരം നൽകി.
അമൃത കാർഷിക കോളേജ് ഡീൻ ഡോ. സുധീഷ് മണാലിലിൻ്റെയും മറ്റ് അധ്യാപകരുടെയും മാർഗനിർദേശത്തോടെ എസ് സ്നേഹ, എൻ നവമി, എൻ അഞ്ജന, കെ പ്രിയങ്ക, ആർ അബിത, എം ഗായത്രി, എസ് പ്രിയങ്ക, ബി നന്ദൻ, കെ എസ് ഹരിശങ്കർ, എം പ്രീതിക എന്നിവരുൾപ്പെടുന്ന വിദ്യാർഥി സംഘമാണ് പരിപാടി വിജയകരമായി സംഘടിപ്പിച്ചത്.









0 comments