Deshabhimani

print edition ട്രംപ്‌ ചതിച്ചെന്ന്‌ സെലൻസ്‌കി

trump and Volodymyr Zelensky
വെബ് ഡെസ്ക്

Published on Oct 17, 2026, 01:01 AM | 1 min read

മോസ്‌കോ : റഷ്യക്ക് അനുകൂല നിലപാടു സ്വീകരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തങ്ങളെ ചതിക്കുകയാണെന്ന് പ്രസിഡന്റ് വ്ളോദിമിർ സെലൻസ്‌കി പറഞ്ഞതിന്‌ പിന്നാലെ റഷ്യൻ എണ്ണ ശുദ്ധീകരണ ശാലയിൽ ആക്രമണം നടത്തി ഉക്രയ്‌ൻ. റഷ്യയിലെ റിയാസാൻ മേഖലയിലെ എണ്ണശുദ്ധീകരണ ശാലയാണ്‌ വ്യാഴാഴ്ച ഉക്രയ്‌ൻ ആക്രമിച്ചത്‌. റിഫൈനറിയിൽ വൻ തീപിടിത്തമുണ്ടായി.


അമേരിക്കയിൽനിന്ന്‌ രഹസ്യാന്വേഷണ വിവരങ്ങൾ ലഭിക്കാതായെന്നും സ്റ്റാർലിങ്ക് ആശയവിനിമയ സംവിധാനങ്ങൾക്ക് തടസ്സം നേരിട്ടതായും സെലൻസ്‌കി പറഞ്ഞു.സെലൻസ്‌കിയുമായി ഇടപാടുകൾ നടത്തുന്നത് എളുപ്പമല്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനേക്കാൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള വ്യക്തിയാണ് സെലൻസ്‌കിയെന്നും ട്രംപ് പ്രതികരിച്ചു. ഉക്രയ്‌ൻ പുതിയൊരു പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നും വീണ്ടും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home