Deshabhimani

അമേരിക്കന്‍ ഡ്രോണ്‍ വീഴ്ത്തി ഹൂതികൾ

ഇസ്രയേലിന് നേരെ ഹൂതി മിസൈല്‍ ആക്രമണം

Houthi missile

പ്രതീകാത്‌മക ചിത്രം

avatar
അനസ് യാസിന്‍

Published on Apr 23, 2025, 08:43 PM | 1 min read

മനാമ: വടക്കൻ ഇസ്രയേലിനു നേരെ യമനിലെ ഹൂതി മിലിഷ്യ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ നാലോടെയാണ് മിസൈൽ ആക്രമണമുണ്ടായത്. അമേരിക്കൻ ചാര വിമാനവും ഹൂതികൾ വീഴ്ത്തി.


അധിനിവേശ ഹൈഫയിലെ പ്രധാന സയണിസ്റ്റ് ശത്രു ലക്ഷ്യത്തിൽ വിജയകരമായ ആക്രമണം നടത്തിയതായി മിലിഷ്യ വക്താവ് യഹ്യ സരി പറഞ്ഞു. ഇസ്രയേൽ സൈനിക സംവിധാനങ്ങൾ മിസൈൽ തടയുന്നതിൽ പരാജയപ്പെട്ടതായും സരി പറഞ്ഞു.


മിസൈൽ വരുന്നത് കണ്ട് ഹൈഫയിലും ക്രയോട്ടിലും ഗലീലി കടലിന് പടിഞ്ഞാറുള്ള മറ്റ് പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. പരിഭ്രാന്തരായ പ്രദേശ വാസികൾ അഭയകേന്ദ്രങ്ങളിലേക്ക് പോകാൻ തരിക്ക് കൂട്ടി. ഹൂതി മിസൈൽ വിക്ഷേപണം സ്ഥിരീകരിച്ച ഇസ്രയേൽ സൈന്യം മിസൈൽ തടഞ്ഞതായി അവകാശപ്പെട്ടു.


മിസൈൽ ആക്രമണമുണ്ടായ വടക്കൻ ഇസ്രയേൽ ഹൂതികൾ സാധാരണ ലക്ഷ്യമിടാറില്ല. ഇസ്രയേൽ അധിനിവേശ യുദ്ധം നേരിടുന്ന ഗാസയിലെ പലസ്തീൻകാർക്ക് ഐക്യദാർഡ്യമായി ഹൂതികൾ ഇസ്രായേലിന് നേരെ നിരന്തരം മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്.

അതേസമയം, യമനിൽ അമേരിക്കൻ വ്യോമാക്രമണം രൂക്ഷമായി തുടരുകയാണ്. ബുധനാഴ്ച രാവിലെ ഹൊദെയ്ദ, മാരിബ്, സാദ ഗവർണറേറ്റുകളിൽ യുഎസ് ആക്രമണം നടത്തിയതായി ഹൂതി മീഡിയ റിപ്പോർട്ട് ചെയ്തു. മാരിബിൽ ടെലികമ്മ്യൂണിക്കേഷൻ ടവറിനുനേരെ ആക്രമണം ഉണ്ടായി.

അമേരിക്കയുടെ എംക്യു-ഠ റീപ്പർ ഡ്രോണാണ് ചൊവ്വാഴ്ച വൈകീട്ട് വടക്കുപടിഞ്ഞാറൻ ഹജ്ജ ഗവർണറേറ്റിന് ഹൂതികൾ വെടിവെച്ചിട്ടത്. ഡ്രോൺ തകർത്തുവെന്ന റിപ്പോർട്ട് യുഎസ് സൈന്യം സ്ഥരീകരിച്ചു. ഏപ്രിലിൽ ഹൂതികൾ വീഴ്ത്തുന്ന ഏഴാമത്തെ ഡ്രോണാണിത്. ഇതോടെ 2023 ഒക്‌ടോബർ 7 മുതൽ ഹൂതികൾ വെടിവെച്ചിടുന്ന യുഎസ് ഡ്രോണുകളുടെ എണ്ണം 22 ആയി. ഇതിൽ 2! ഉം എംക്യ-9 ഡ്രോണുകളാണ്.



deshabhimani section

Related News

View More
0 comments
Sort by

Home