ad
Deshabhimani

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ

Yemen Misslile Attack

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 28, 2026, 07:19 PM | 1 min read

തെഹ്റാൻ : പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ഇസ്രയേലിന് നേരെ ആദ്യ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ. ഹൂതികളുടെ ആക്രമണം തടഞ്ഞതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നു.


സഖ്യകക്ഷിയായ ഇറാന് നേരെ ആക്രമണം തുടരുകയോ കൂടുതൽ രാജ്യങ്ങൾ സംഘർഷത്തിൽ പങ്കുചേരുകയോ ചെയ്താൽ പ്രാദേശിക യുദ്ധത്തിന്റെ ഭാഗമാകുമെന്ന് യെമൻ ഗ്രൂപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ നീക്കം.


യെമന്റെ ഭൂരിഭാഗം വടക്കൻ മേഖലകളും നിയന്ത്രിക്കുന്ന ഹൂതികൾ ഇസ്രയേലി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി വക്താവ് യഹ്യ സാരീ എക്‌സിലൂടെ അറിയിച്ചു. നേരത്തെ ഗാസ യുദ്ധസമയത്തും ഇസ്രയേലിന് നേരെ ഡ്രോൺ - മിസൈൽ ആക്രമണങ്ങൾ ഹൂതികൾ നടത്തിയിരുന്നു.


ഇതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് "യെമനിൽ നിന്ന് ഇസ്രയേൽ ലക്ഷ്യമാക്കി മിസൈൽ വന്നതായും ഇത് തടയാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും" ഇസ്രയേൽ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home