ad
Deshabhimani

'സോഷ്യലിസ്റ്റ് അയൽക്കാർ'; വിയത്‌നാം കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയെ അഭിനന്ദിച്ച് ഷി ജിൻപിങ്

Xi Jinping To Lam

ഷി ജിൻപിങ്, ടോ ലാം

വെബ് ഡെസ്ക്

Published on Jan 24, 2026, 01:17 PM | 1 min read

ബീജിങ്: വിയത്‌നാം കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടോ ലാമിനെ അഭിനന്ദിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയും രാജ്യത്തിന്റെ പ്രസിഡന്റുമായ ഷി ജിൻപിങ്. 13-ാം പാർടി കോൺഗ്രസിന് ശേഷം, വിയത്‍നാമിന്റെ ദേശീയ സാഹചര്യങ്ങൾക്ക് അനുയോജ്യമായ സോഷ്യലിസ്റ്റ് നവീകരണപാത കമ്യ‍ൂണിസ്റ്റ് പാർടി ഓഫ് വിയറ്റ്നാം (സിപിവി) ഉറച്ചു പിന്തുടരുന്നുവെന്ന് ഷി ജിൻപിങ് ആശംസാസന്ദേശത്തിൽ പറഞ്ഞു. പാർടിയുടെ മൊത്തത്തിലുള്ള നേതൃത്വത്തെ ശക്തിപ്പെടുത്തുകയും ജനതയെ സോഷ്യലിസ്റ്റ് നിർമാണത്തിന്റെയും പരിഷ്കരണത്തിന്റെയും പാതയിൽ വലിയ നേട്ടങ്ങളിലേക്ക് നയിക്കുകയും ചെയ്തതിലൂടെ അന്താരാഷ്ട്ര തലത്തിൽ വിയത്‌നാമിന്റെ സ്ഥാനവും സ്വാധീനവും വർദ്ധിച്ചതായും ഷി ജിൻപിങ് ചൂണ്ടിക്കാട്ടി.


വിയത്‌നാം കമ്യൂണിസ്റ്റ് പാർട്ടിയുടെ 14-ാം പാർടി കോൺഗ്രസിന്റെ വിജയകരമായ നടത്തിപ്പ് രാജ്യത്തിന്റെ വികസനത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്, ഇത് ആഗോള സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ വികാസത്തിന് പ്രചോദനമാകും. പുതിയ കേന്ദ്രകമ്മിറ്റിയുടെ കീഴിൽ സിപിവി വിയത്‍നാം ജനതയെ ഒറ്റക്കെട്ടായി, ദൃഢനിശ്ചയത്തോടെ മുന്നോട്ട് നയിക്കുമെന്നും, പാർടിയുടെയും രാജ്യത്തിന്റെയും രം​ഗങ്ങളിൽ വലിയ നേട്ടങ്ങൾ കൈവരിക്കുമെന്നും തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്ന് ഷി സന്ദേശത്തിൽ പറഞ്ഞു.


വിയത്‍നാമുമായുള്ള തമ്മിലുള്ള ബന്ധത്തിന് വലിയ പ്രാധാന്യമാണ് ചൈന നൽകുന്നത്. ഇരു രാജ്യങ്ങളും സൗഹൃദ സോഷ്യലിസ്റ്റ് അയൽക്കാരാണെന്നും ഷി വിശേഷിപ്പിച്ചു. ചൈനയും വിയത്‍നാമും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ സഹകരണം മേഖലയിലെയും ലോകത്തിലെയും സമാധാനത്തിനും വികസനത്തിനും ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home