Deshabhimani

print edition ലോകത്താകെ ജനരോഷം

Albania protests
വെബ് ഡെസ്ക്

Published on Oct 22, 2026, 01:30 AM | 2 min read

ഫ്രാൻസിലാരംഭിച്ച വിദ്യാർഥി പ്രക്ഷോഭത്തിന്റെ ചുവടുപിടിച്ച് ലോകത്താകെ ജനരോഷം ഉയരുകയാണ്. ജീവിതച്ചെലവ് വര്‍ധിച്ചതിനെതിരായ പ്രതിഷേധം ഫ്രാന്‍സില്‍ തുടരുകയാണ്. രൂക്ഷമായ ഭവന പ്രതിസന്ധി, വർധിച്ച ജീവിതച്ചെലവ് തുടങ്ങിയവയ്‌ക്കെതിരെ പോർച്ചുഗലിൽ പ്രക്ഷോഭം ആളിപ്പടരുന്നു. വിദ്യാഭ്യാസ മേഖലയിലെ സർക്കാർ നിക്ഷേപം വർധിപ്പിക്കുക, ട്യൂഷൻ ഫീസുകൾ കുറയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ അൽബേനിയയിൽ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. വിദ്യാഭ്യാസ മേഖലയിലെ സർക്കാർ നിക്ഷേപം വർധിപ്പിക്കുക, ട്യൂഷൻ ഫീസുകൾ കുറയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ അൽബേനിയയിൽ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു.


അണയാതെ ഫ്രാൻസ്‌


സമീപകാലത്തെ വലിയ ജനകീയ പ്രക്ഷോഭത്തിന് സാക്ഷ്യംവഹിച്ച ഫ്രാന്‍സില്‍ ജീവിതച്ചെലവ് വര്‍ധിച്ചതിനെതിരായ പ്രതിഷേധം തുടരുന്നു. ജനങ്ങളുടെ ന്യായമായ പ്രതിഷേധം അടിച്ചമർത്തുകയല്ല വേണ്ടതെന്ന് ഫ്രാന്‍സിലെ വലിയ ട്രേഡ് യൂണിയനായ ജനറൽ കോൺഫെഡറേഷൻ ഓഫ്‌ ലേബറും (സിജിടി) വ്യക്തമാക്കി. പ്രധാന യൂണിയനുകൾ നവംബർ അഞ്ചി-ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. "മഞ്ഞക്കുപ്പായ’ പ്രസ്ഥാനം ശനിയാഴ്‌ച പാരീസിൽ മാർച്ചിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. അതേസമയം‍, കഴിഞ്ഞയാഴ്ചയുണ്ടായ സംഭവങ്ങൾ ശനിയാഴ്ച ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. കൂടുതൽ പൊലീസിനെയും സൈന്യത്തെയും വിന്യസിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഫ്രാൻസിലെ സംഭവവികാസങ്ങളെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള വിദേശ നേതാക്കൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും മാക്രോൺ പറഞ്ഞു.


പോർച്ചുഗലിൽ 
ആയിരങ്ങൾ തെരുവിൽ


രൂക്ഷമായ ഭവന പ്രതിസന്ധി, വർധിച്ച ജീവിതച്ചെലവ് തുടങ്ങിയവയ്‌ക്കെതിരെ പോർച്ചുഗലിൽ പ്രക്ഷോഭം ആളിപ്പടരുന്നു. ചൊവ്വാഴ്ച ലിസ്ബൺ, പോർടോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആയിരങ്ങൾ പ്രതിഷേധ റാലി നടത്തി. പ്രതിഷേധക്കാർ സ്ഥാപിച്ച ക്യാമ്പുകൾ പൊലീസ് പൊളിച്ചുനീക്കുകയും 55 പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യുകയും ചെയ്ത് മണിക്കൂറുകൾക്കകമാണ്‌ പ്രകടനങ്ങൾ നടന്നത്. 10 ദിവസമായി പോർടോയിൽ ടെന്റുകൾ സ്ഥാപിച്ച്‌ ജനം പ്രതിഷേധത്തിലാണ്‌. ലിസ്ബണിലെ സെൻട്രൽ റോസിയോ സ്ക്വയറിൽ ടെന്റുകൾ വീണ്ടും കെട്ടുമെന്ന്‌ പ്രക്ഷോഭകർ പറഞ്ഞു. യൂറോപ്പില്‍ ഏറ്റവും രൂക്ഷമായ ഭവന പ്രതിസന്ധിയാണ് പോര്‍ച്ചുഗല്‍ നേരിടുന്നത്. 2017 മുതൽ വസ്തുവില ഇരട്ടിയിലധികമായി. ലിസ്ബൺ, പോർട്ടോ നഗരങ്ങളിൽ പ്രശ്നം വളരെ രൂക്ഷമാണ്. അയൽരാജ്യമായ സ്പെയ്നില്‍ നാലാഴ്ചയായി തുടരുന്നതിന് സമാനമയ പ്രക്ഷോഭം ഉയര്‍ത്തികൊണ്ടുവരാനാണ് പോര്‍ച്ചുഗലിലെ പ്രക്ഷോഭകർ ശ്രമിക്കുന്നത്.


ഇന്തോനേഷ്യയില്‍ വിദ്യാര്‍ഥിരോഷം


വർധിച്ച ജീവിതച്ചെലവ്, സാമ്പത്തിക പ്രതിസന്ധികൾ, കാട്ടുതീ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധിച്ച്‌ ഇന്തോനേഷ്യയിലും വിദ്യാർഥികള്‍ തെരുവിലിറങ്ങി. ജക്കാർത്ത, യോഗ്യകാർത്ത, ബാന്ദൂങ്, പെകൻബാറു, മകസ്സർ തുടങ്ങിയ നഗരങ്ങളിൽ ചൊവ്വാഴ്ച പ്രതിഷേധങ്ങൾ അരങ്ങേറി. ജക്കാർത്തയിലെ തുഗു താനി സ്മാരകത്തിൽ സർവകലാശാലാ വിദ്യാർഥികൾ ഒത്തുകൂടി. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവൊ സുബിയാന്തോ അധികാരത്തിലെത്തി രണ്ട് വർഷം പൂർത്തിയാക്കുന്ന വേളയിലാണ്‌ പ്രകടനങ്ങൾ നടന്നത്‌.


അൽബേനിയ തെരുവില്‍ത്തന്നെ


വിദ്യാഭ്യാസ മേഖലയിലെ സർക്കാർ നിക്ഷേപം വർധിപ്പിക്കുക, ട്യൂഷൻ ഫീസുകൾ കുറയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ അൽബേനിയയിൽ വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ എട്ടാം ദിവസം തലസ്ഥാനമായ ടിറാനയിൽ പ്രകടങ്ങൾക്കുനേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെടുന്ന പ്രക്ഷോഭങ്ങളുമായി വിദ്യാർഥികളും ചേർന്നതായി റിപ്പോർട്ടുകളുണ്ട്‌. അതേസമയം, ആക്രമത്തിലൂടെ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും -ഒരു കാരണവശാലും ഇത് അനുവദിക്കില്ലെന്നും ചൊവ്വാഴ്ച അധ്യാപകരുമായും സ്കൂൾ പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം പ്രധാനമന്ത്രി എദി രാമ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home