ad
Deshabhimani

print edition ലെബനൻ, ഇറാഖ്‌, യമൻ... പശ്ചിമേഷ്യയിൽ 
പടർന്ന യുദ്ധം

Attack in Lebanon

ഇസ്രയേലിന്റെ വ്യോമാക്രമണത്തെ തുടർന്ന് തെക്കൻ ലെബനനിലെ മാർജെയൂൺ പ്രദേശത്ത് നിന്ന് പുക ഉയരുന്നു | Photo: AFP

വെബ് ഡെസ്ക്

Published on Mar 30, 2026, 01:39 AM | 1 min read

തെഹ്‌റാൻ: ഇറാനെതിരെ യുഎസും ഇസ്രയേലും ഏകപക്ഷ‍ീയമായി തുടങ്ങിയ ആക്രമണം ലെബനൻ, ഇറാഖ്, യെമൻ എന്നീ രാജ്യങ്ങളിലേക്കും ഗൾഫ്‌ മേഖലയിലേക്കും പടർന്നു.


​ലെബനൻ


ഇസ്രയേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ തെക്കൻ ലെബനനിൽ കൂട്ടപലായനം. പത്തുലക്ഷത്തിലധികം സാധാരണക്കാർ അതിർത്തി പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോയി. പൂർണമായ അധിനിവേശമാണ്‌ ഇസ്രയേൽ ലക്ഷ്യം.


​ഇറാഖ്


വിവിധ സായുധ ഗ്രൂപ്പുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ കടുപ്പിച്ചതോടെ ഇറാഖിന്റെ ആഭ്യന്തര സുരക്ഷയും നയതന്ത്ര നിലപാടുകളും പ്രതിസന്ധിയിലായി. രാജ്യത്തെ യുഎസ്‌ സൈനികകേന്ദ്രങ്ങൾക്കുനേരെ ആക്രമണം ശക്തം.


​യമൻ


യെമനിലെ ഹൂതി വിമതർ രംഗത്തെത്തിയത് യുദ്ധത്തിന്റെ ഗതി മാറ്റി. ഇസ്രയേലിനെതിരെ അവർ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. ലോകത്തിലെ സമുദ്ര വ്യാപാരത്തിന്റെ 10 ശതമാനം എണ്ണ കടന്നുപോകുന്ന ചെങ്കടലിലും ബാബ് അൽ-മന്ദബ് കടലിടുക്കിലും ഹൂതി ഇടപെടലുണ്ടാകുമെന്ന ഭീഷണിയുമുണ്ട്‌.


​ഗൾഫ്‌ രാജ്യങ്ങൾ


മേഖലയിലെ അമേരിക്കയ്‌ക്ക്‌ സൈനിക താവളങ്ങൾക്കുനേരെയുള്ള ഇറാന്റെ പ്രത്യാക്രമണത്തിന്റെ ദുരിതം അനുഭവിക്കുന്നു. ആക്രമണത്തിൽ പങ്കാളികളല്ലെന്ന്‌ ഗൾഫ്‌ രാജ്യങ്ങൾ ആവർത്തിക്കുന്പോഴും യുഎസ്‌ കേന്ദ്രങ്ങളെ ലക്ഷ്യംവച്ചുള്ള ആക്രമണത്തിന്‌ അറുതിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home