print edition പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേരെ ദാരിദ്ര്യത്തിലാക്കും

ഐക്യരാഷ്‌ട്ര കേന്ദ്രം: പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയിൽ 25 ലക്ഷം പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭയുടെ കണക്കുകളും പ്രവചനങ്ങളും അനുസരിച്ച് രാജ്യത്തിന്റെ മാനുഷിക വികസന പുരോഗതിയിലും കാര്യമായ നഷ്ടമുണ്ടാകും.
‘മിലിട്ടറി എസ്കലേഷൻ ഇൻ ദ് മിഡിൽ ഈസ്റ്റ്: ഹ്യൂമൻ ഡെവലപ്‌മെന്റ് ഇംപാക്റ്റ്സ് അക്രോസ് ഏഷ്യ ആൻഡ് ദി പസഫിക്’ എന്ന തലക്കെട്ടിലുള്ള യുഎൻഡിപി റിപ്പോർട്ടിലാണ് മുന്നറിയിപ്പ്. ഉയർന്ന ഇന്ധനച്ചെലവിന്റെ ആഘാതം ഗാർഹിക വാങ്ങൽശേഷി കുറച്ച് ഭക്ഷ്യ അരക്ഷിതാവസ്ഥ വർധിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ 88 ലക്ഷം പേർ ദാരിദ്ര്യത്തിലേക്ക് വീഴുമെന്നും ഏഷ്യ-പസഫിക്കിന് 29900 കോടി ഡോളർ നഷ്ടമുണ്ടാക്കുമെന്നും പ്രാഥമികമായി വിലയിരുത്തുന്നു.










0 comments