വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്: സൈനികർക്ക് ഗുരുതര പരിക്ക്; അക്രമി പിടിയിൽ

Photo AFP
വാഷിങ്‌ടൻ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്. വെസ്റ്റ് വെർജീനിയ സ്വദേശികളായ നാഷനൽ ഗാർഡ്സ് അംഗങ്ങൾക്കാണ് പരിക്കേറ്റത്. അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇയാൾക്കും വെടിയേറ്റിട്ടുണ്ട്.
തോക്കുധാരായ അക്രമി രണ്ട് നാഷനൽ ഗാർഡ്സ് അംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് ജില്ലാ ഡെപ്യൂട്ടി പോലീസ് മേധാവി പറഞ്ഞു. വെടിവയ്പ്പിനെ തുടർന്ന് വൈറ്റ് ഹൗസ് അടക്കുകയും പ്രദേശത്ത് സുരക്ഷ ശക്‌തമാക്കി. വെടിവയ്പ് നടക്കുമ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലായിരുന്നു.
വൈറ്റ് ഹൗസ് പരിസരത്തേക്ക് 500 നാഷണൽ ഗാർഡിനെ അയയ്ക്കണമെന്ന് ഡൊണാൾഡ് ട്രംപ് വിശദമാക്കിയെന്നാണ് ഡിഫൻസ് സെക്രട്ടറി പീറ്റെ ഹെഗ്സേത്ത് പറഞ്ഞു. അതേസമയം പരിക്കേറ്റ ഉദ്യോഗസ്ഥർ മരിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.








0 comments