print edition തെരഞ്ഞെടുപ്പിന് തയ്യാറെന്ന് സെലൻസ്‌കി

കീവ്
അമേരിക്കയുടെയും മറ്റ് സഖ്യകക്ഷികളും സുരക്ഷ ഉറപ്പാക്കിയാൽ അടുത്ത 60 മുതൽ 90 ദിവസത്തിനുള്ളിൽ ഉക്രയ്‌നിൽ പൊതുതെരഞ്ഞെടുപ്പ് നടത്താമെന്ന് പ്രസിഡന്റ് വൊളോദിമർ സെലെൻസ്‌കി. തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ സെലൻസ്‌കി യുദ്ധത്തെ ആയുധമാക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം.
സെലൻസ്‌കിയുടെ അഞ്ചുവർഷത്തെ പ്രസിഡന്റ് കാലാവധി 2024 മേയിൽ അവസാനിച്ചു. റഷ്യയുമായി യുദ്ധത്തിന്റെ പേരിൽ സൈനികനിയമം പ്രഖ്യാപിച്ചതുമുതൽ ഉക്രയ്‌നിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. പരാജയം ഭയന്നാണ് സെലൻസ്‌കി യുദ്ധം നിട്ടിക്കൊണ്ടുപോകുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മുന്നോട്ടുവച്ച കരാർ അംഗീകരിക്കാനാകില്ലെന്ന് സെലൻസ്‌കി പറഞ്ഞിരുന്നു.









0 comments