വിസ പ്രശ്നങ്ങൾ അവരുടെ പരമാധികാര മേഖലയാണ്; എച്ച്-1ബി വിസ വിഷയത്തിൽ യുഎസിനെ ആശങ്ക അറിയിച്ച് ശേഷം ഇന്ത്യ

വാഷിങ്ടൻ: ഷെഡ്യൂൾ ചെയ്‌തിരുന്ന ആയിരക്കണക്കിന് എച്ച്-1ബി വിസ അഭിമുഖങ്ങൾ റദ്ദാക്കിയ നടപടിയിൽ യുഎസിനെ ആശങ്ക അറിയിച്ച് ഇന്ത്യ. ഡിസംബർ 15 മുതലാണ് അഭിമുഖങ്ങൾ തീരുമാനിച്ചതെങ്കിലും പിന്നീട് അത് ഒഴിവാക്കിയതാണ് ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കിയത്.
വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അമേരിക്കയുടെ പരമാധികാര മേഖലയിലാണെന്നും ഇന്ത്യയുടെ ആശങ്കകൾ യുഎസിനെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. പുതിയ വർക്ക് വിസകൾക്ക് ഒറ്റത്തവണ ഫീസ് വർധിപ്പിച്ചത് ഇന്ത്യക്കാരെ ബാധിക്കുമെന്ന സാഹചര്യം നിലവിലുണ്ട്.
ഇതിനിടയിൽ വിസ നൽകുന്ന രീതിയിൽ വൻ മാറ്റം ട്രംപ് ഭരണകൂടം വരുത്തിയിരുന്നു. വർഷങ്ങളായി നിലനിന്നിരുന്ന രീതി നിർത്തലാക്കി ഇനിമുതൽ ഉയർന്ന നൈപുണ്യവും ശമ്പളവുമുള്ള വിദേശ തൊഴിലാളികൾക്ക് മുൻഗണന നൽകുന്ന 'വെയ്റ്റഡ് അപ്രോച്ച്' നടപ്പിലാക്കും.
ഈ മാറ്റം ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് യുഎസിൽ ജോലി നേടുന്നത് കടുപ്പമേറിയതാക്കും. പുതിയ നിയമം 2026 ഫെബ്രുവരി 27 മുതൽ പ്രാബല്യത്തിൽ വരും. പ്രതിവർഷം അനുവദിക്കുന്ന ഏകദേശം 85,000 വിസകൾക്കായിരിക്കും ഇത് ബാധകമാകുക.
പ്രൊഫഷണലുകൾക്ക് വിസ ലഭിക്കാനായി തൊഴിലുടമകൾ ഓരോ വിസയ്ക്കും അധികമായി ഒരു ലക്ഷം ഡോളർ ഫീസ് നൽകണമെന്ന നിർദ്ദേശവും ഇതിനൊപ്പം വരുന്നുണ്ട്. ഐടി മേഖലയിലുൾപ്പെടെയുള്ള ഇന്ത്യൻ പ്രൊഫഷണലുകളെയാണ് ഈ നീക്കം ഏറ്റവും കൂടുതൽ ബാധിക്കുക.











0 comments