വെനസ്വേലൻ എണ്ണവിറ്റ് ലാഭം കൊയ്യാനൊരുങ്ങി യുഎസ് ; ഉപാധികളോടെ ഇന്ത്യക്കും എണ്ണ നൽകും

വാഷിങ്ടൺ: ഉപാധികളോടെ പുതിയ ചട്ടക്കൂടിനു കീഴിൽ യുഎസിൽ നിന്ന് വെനസ്വേലൻ എണ്ണ വാങ്ങാൻ ഇന്ത്യയെ അനുവദിക്കുമെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചതായി ട്രംപ് ഭരണത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരണം .ഇന്ത്യയുടെ വർധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ കണക്കിലെടുത്ത്, വെനിസ്വേലൻ ക്രൂഡ് ഓയിൽ വീണ്ടും വാങ്ങാൻ ഇന്ത്യയെ അനുവദിക്കാൻ അമേരിക്ക തയ്യാറാണോ എന്ന് ചോദിച്ചപ്പോഴായിരുന്നു ഉദ്യോഗസ്ഥന്റെ പ്രതികരണം. തുടക്കത്തിൽ മറുപടി അവ്യക്തമായിരുന്നു. എന്നാൽ തുടർന്ന് "അതെ," എന്ന് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ ഐഎഎൻഎസിനോട് പറഞ്ഞു.
എന്നാൽ ഇറക്കുമതി സംബന്ധിച്ച് ആധികാരികമായ വിശദാംശങ്ങൾ ഇപ്പോഴും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി ."മിക്കവാറും എല്ലാ രാജ്യങ്ങൾക്കും" വെനസ്വേലൻ എണ്ണ വിൽക്കാൻ വാഷിംഗ്ടൺ സജ്ജമാകുമെന്ന യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റിന്റെ സമീപകാല പ്രസ്താവനകളും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
2010 മുതൽ ഒരു ദശാബ്ദത്തോളം ക്രൂഡോയിലിനായി ഇന്ത്യ ഏറ്റവും ആശ്രയിച്ചിരുന്നത് വെനസ്വേലയെയാണ്. യു എസ് ഭീഷണി കനത്തതോടെ നരേന്ദ്ര മോദി സർക്കാർ മെല്ലെ പിൻവാങ്ങി തുടങ്ങിയിരുന്നു.തുടർന്നാണിപ്പോൾ വെനസ്വേലൻ എണ്ണ അധിനിവേശത്തിലൂടെ പിടിച്ചെടുത്ത് അമേരിക്ക തങ്ങളുടെ സാമ്പത്തിക വളർച്ചക്കായി ഇപ്പോൾ ഉപയോഗിക്കാനൊരുങ്ങുന്നത്.
വെനസ്വേലയിൽ സൈനിക അതിക്രമം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും അമേരിക്ക ബന്ദിയാക്കിപ്പോൾ കേന്ദ്ര സർക്കാരിന്റെ പ്രതികരണം എവിടെയും തൊടാതെയുള്ളതായിരുന്നു. അമേരിക്കയുടെ പേര് പറയാതെ വെനസ്വേലയിലെ ജനങ്ങൾക്കും അവരുടെ താത്പര്യങ്ങൾക്കും ഒപ്പം നിൽക്കുന്നെന്ന് നയതന്ത്ര നാടകം അവതരിപ്പിക്കയാണ് ചെയ്തത്. വെനസ്വേലൻ എണ്ണവിറ്റ് ലാഭം കൊയ്യാനൊരുങ്ങി യുഎസ് ; ഉപാധികളോടെ ഇന്ത്യക്കും എണ്ണ നൽകും
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, 2025 നവംബർ വരെയുള്ള നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യ വെനിസ്വേലയിൽ നിന്ന് 255.3 മില്യൺ ഡോളറിന്റെ എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഇത് ഈ കാലയളവിലെ മൊത്തം എണ്ണ ഇറക്കുമതിയുടെ 0.3% മാത്രമാണ്.2025 ൽ വെനസ്വേലൻ ക്രൂഡ് ഓയിൽ ഇറക്കുമതി 81.3 ശതമാനം കുറഞ്ഞു. മൊത്തത്തിലുള്ള ഉഭയകക്ഷി വ്യാപാരം നാമമാത്രമായി നിലനിർത്തുക മാത്രമായിരുന്നു- ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) സ്ഥാപകൻ അജയ് ശ്രീവാസ്തവ പറയുന്നു.
2019 മുതൽ തന്നെ യുഎസ് ഉപരോധങ്ങൾക്ക് ഇന്ത്യ കീഴ്പ്പെട്ടിരുന്നു. പ്രതികാര ചുങ്കവും അതിനുമേലുള്ള ഇരട്ട ചുങ്കവും കൂടി വന്നതോടെ എണ്ണ ഇഉപാധികളോടെ പുതിയ ചട്ടക്കൂടിനു കീഴിൽ യുഎസിൽ നിന്ന് വെനസ്വേലൻ എണ്ണ വാങ്ങാൻ ഇന്ത്യയെ അനുവദിക്കുമെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചതായി ട്രംപ് ഭരണത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരണം .റക്കുമതി മാത്രമല്ല വെനസ്വേലയുമായുള്ള വാണിജ്യ ഇടപാടുകൾ മുഴുവൻ തന്നെയും വെട്ടിക്കുറച്ചുവരുകയായിരുന്നു









0 comments