മലയാളം മിഷൻ ഒമാൻ കാവ്യാലാപന മത്സരം

സോഹാർ : മലയാളം മിഷൻ ഒമാൻ സോഹാർ മേഖലയുടെ നേതൃത്വത്തിൽ സുഗതാഞ്‌ജലി കാവ്യാലാപന മത്സരം സംഘടിപ്പിച്ചു. സോഹാർ കിഡ്സ് നഴ്സറിയിൽ രാവിലെ പത്തിന് പരിപാടികൾ ആരംഭിച്ചു. സോഹാർ യൂണിവേഴ്സിറ്റി അധ്യാപകൻ ഡോ. റോയ് പി വീട്ടിൽ ഉദ്ഘാടനംചെയ-്‌തു. മുരളികൃഷ്ണൻ അധ്യക്ഷനായി. വാസുദേവൻ നായർ, സുനിൽകുമാർ, ഹാഷിഫ്, ബിജു, രാഹുൽ, ഉഷാദേവി, ലിൻസി സുഭാഷ്, ശ്രീജേഷ് പാട്യം എന്നിവർ സംസാരിച്ചു.
ഹസിത സുഷം വിധികർത്താക്കളെ പരിചയപ്പെടുത്തി. സോഹാർ ഇന്ത്യൻ സ്കൂളിലെ അധ്യാപകരായ എൻ പി മനോജും വിജിതയും വിധിനിർണയം നടത്തി. സബ് ജൂനിയർ വിഭാഗത്തിൽ ആദിയ ധനിൽ ഒന്നാംസ്ഥാനവും അഹാന രാജേഷ് രണ്ടാംസ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ സയൻ സന്ദേഷ് ഒന്നാംസ്ഥാനവും ദിയ ആർ നായർ രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം ഗൗരി ഇളയിടം, മൻഹ മറിയം എന്നിവർ പങ്കിട്ടു. തൻവി രാജേഷ്, മാധവ് സഞ്ജീവ് എന്നിവർ പ്രോത്സാഹന സമ്മാനം നേടി. സീനിയർ വിഭാഗത്തിൽ അവന്തിക സുരേഷ് ഒന്നാംസ്ഥാനം നേടി. മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ഒമാൻ ചാപ്റ്റർ തല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.










0 comments