ad
Deshabhimani

print edition അർജന്റീന ഫുട്ബോൾ താരത്തിന്റെ ഭാര്യയും മക്കളും മരിച്ചു

argentina_foodball_ family_death
വെബ് ഡെസ്ക്

Published on Jun 29, 2026, 12:01 AM | 1 min read

കരാക്കസ്: വെനസ്വേലയിലുണ്ടായ ഭൂകമ്പത്തിൽ അർജന്റീന ഫുട്ബോൾതാരത്തിന്റെ ഭാര്യയും രണ്ടു മക്കളും മരിച്ചു. വെനസ്വേലൻ ഒന്നാംഡിവിഷൻ ക്ലബ്ബായ ഡിപോർട്ടീവോ ലാ ഗ്വൈറയുടെ പ്രതിരോധനിര താരം ലൂക്കാസ് ട്രെജോയുടെ ഭാര്യ യാനിന മരനെല്ല, മക്കളായ ആരോൺ, ഐൻഹോവ എന്നിവരാണ് ദുരന്തത്തിന് ഇരയായത്.


ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച തീരദേശ മേഖലയായ പ്ലായ ഗ്രാൻഡെയിലായിരുന്നു ഇവരുടെ താമസം. അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നുവീണ്‌ ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. കളിയുമായി ബന്ധപ്പെട്ട് ലൂക്കാസ് ട്രെജോ കരാക്കസിൽ ക്ലബിനൊപ്പമായിരുന്നു. കാണാതായ കുടുംബാംഗങ്ങളെ കണ്ടെത്താൻ താരം പൊതുജനങ്ങളുടെ സഹായം തേടിയിരുന്നുവെങ്കിലും ഒടുവിൽ ദുരന്തവാർത്തയാണ് പുറത്തുവന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home