print edition വിവാഹദിനത്തിലെ അപകടത്തിൽ മലയാളിയായ വരനും പൈലറ്റും മരിച്ചു: യുഎസിൽ ഹെലികോപ്‌റ്റർ അപകടം; വധു ഗുരുതരാവസ്ഥയിൽ

ഡേവ് ഫിജിയും ജെസ-്നിയും
മങ്കൊമ്പ്: യുഎസിലെ ജോർജിയയിൽ പ്രവാസി മലയാളികളായ വധൂവരന്മാർ വിവാഹദിനത്തിൽ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് വരനും പെെലറ്റും മരിച്ചു. ഗുരുതര പരിക്കേറ്റ വധു എടത്വ സ്വദേശിനി ജെസ-്‌നി ചികിത്സയിലാണ്. വരൻ ഡേവ് -ജിജിയും പൈലറ്റും അപകടത്തിൽ മരിച്ചു.
ജോർജിയയിലെ ഡോസൺകൗണ്ടിയിൽ 29-ന് രാത്രി 10.30ന് (ഇന്ത്യൻ സമയം 30-ന് രാവിലെ എട്ട്) ആയിരുന്നു അപകടം. ആ ളൊഴിഞ്ഞതും നിബിഡവുമായ പ്രദേശത്ത് രാത്രി പത്തോടെയുണ്ടായ അപകടം പുറംലോകമറിയാൻ മണിക്കൂറുകളോളം വൈകി. അപകടത്തിന്റെ ആഘാതത്തിൽ ജെസ-്‌നി ബോധരഹിതയായി.
ചോരരവാർന്നുകിടന്ന ജെസ-്‌നിക്ക് പുലർച്ചെയോടെയാണ് ബോധം തിരിച്ചുകിട്ടിയത്. തുടർന്ന് ജെസ്‌നി തന്നെ ഹെൽപ-്‌ലൈനിൽ വിവരമറിയിക്കുകയായിരുന്നു. വിജന പ്രദേശമായതിനാൽ ജെസ-്‌നിയുടെ ഫോൺകോൾ മാത്രമാണ് രക്ഷാപ്രവർത്തകർക്ക് വഴികാട്ടിയത്.
മൂവാറ്റുപുഴയിൽനിന്ന് വർഷങ്ങൾക്ക് മുന്പേ യുഎസിൽ കുടിയേറിയ വീട്ടൂർ കടുവാക്കുഴിയിൽ ഫിജി ജോർജിന്റെയും ഫേബയുടെയും മകനാണ് ഡേവ്. എടത്വ തലവടി ചുടുക്കാട്ടിൽ ജെസ്‌വിൻ വില്ലയിൽ സാം ഉമ്മൻ–ഷീല സാം ദമ്പതികളുടെ മകളാണ് ജെസ-്നി സാം.
വിവാഹശേഷം നടത്തിയ ഹെലികോപ-്‌റ്റർ യാത്രയാണ് അപകടത്തിൽ കലാശിച്ചത്. ജനുവരിയിൽ വിവാഹവസ-്‌ത്രങ്ങളെടുക്കാനും ബന്ധുക്കളെ സന്ദർശിക്കാനും ജെസ-്‌നിയും ഡേവ് ഫിജിയും ഡേവിന്റെ മൂവാറ്റുപുഴയിലെ കുടുംബവീട്ടിലത്തിയിരുന്നു.
തലവടി സ്വദേശിയായ ജെസ-്നിയും കുടുംബവും 20 വർഷമായി അമേരിക്കയിലാണ് താമസം. വിവാഹം പ്രമാണിച്ച് ഞായറാഴ്ച തലവടിയിലെ പെന്തകോസ-്ത് മിഷൻ സഭാഹാളിൽ വിരുന്നും ഒരുക്കിയിരുന്നു. അപകടത്തെതുടർന്ന് ചടങ്ങ് മാറ്റി.
ഹെലികോപ്‌റ്റർ വിവാഹസമ്മാനം
അറ്റ-്ലാന്റ എയർലൈൻസിൽ പൈലറ്റായ ഡേവ് ഫിജിയും ജെസ-്‌നിയും തമ്മിലുള്ള വിവാഹം 29-ന് വൈകിട്ട് 4.30നായിരുന്നു. വിവാഹസമ്മാനമായി കമ്പനി നൽകിയതായിരുന്നു ഹെലികോപ്റ്റർ. ഇതിലെ ആദ്യ യാത്രയാണ് അപകടത്തിൽ കലാശിച്ചത്.
മോശം കാലാവസ്ഥയും നിയന്ത്രണം നഷ-്‌ടമായി മരച്ചില്ലകളിൽ തട്ടിയതുമാണ് അപകട കാരണമെന്നാണ് പ്രാഥമികവിവരം. അപകടത്തെക്കുറിച്ച് യുഎസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.










0 comments