ad
Deshabhimani

പുതിയ പരിഷ്കാരവുമായി യുഎസ് പ്രതിരോധ വകുപ്പ്; മുപ്പത് കഴിഞ്ഞ എല്ലാ സൈനികർക്കും ഹോർമോൺ ടെസ്റ്റ്

US Army.

Representative image | Photo by UNN

വെബ് ഡെസ്ക്

Published on Jul 16, 2026, 09:47 AM | 1 min read


വാഷിംഗ്ടൺ : അമേരിക്കൻ സൈന്യത്തിന്റെ യുദ്ധസന്നദ്ധതയും ശാരീരികക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി മുപ്പത് വയസ്സിന് മുകളിലുള്ള മുഴുവൻ സൈനികർക്കും ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ പരിശോധന നിർബന്ധമാക്കാൻ ഒരുങ്ങി യുഎസ് പ്രതിരോധ വകുപ്പ്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആണ് ഇത് സംബന്ധിച്ച പുതിയ പരിഷ്കാരം പ്രഖ്യാപിച്ചത്. സൈനികരുടെ കായികക്ഷമത ഉറപ്പാക്കുന്നതിനൊപ്പം അവരുടെ ഹോർമോൺ നിരക്കുകൾ കൂടി കൃത്യമായി നിരീക്ഷിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഔദ്യോഗിക സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഹെഗ്സെത്ത് ഇക്കാര്യം വ്യക്തമാക്കിയത്.


പരിശോധനയിൽ ഹോർമോൺ കുറവുള്ളതായി കണ്ടെത്തുന്ന സൈനികർക്ക് ആവശ്യമായ ടെസ്റ്റോസ്റ്റിറോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (ടിആർടി) ഉൾപ്പെടെയുള്ള ചികിത്സ ലഭ്യമാക്കുമെന്നും യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഓരോ സൈനികനും അവരുടെ ഏറ്റവും മികച്ച ശാരീരിക-മാനസിക നിലയിൽ ദൗത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നടപടി. കഠിനമായ സൈനിക ദൗത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ഊർജ്ജസ്വലതയും പ്രതിരോധശേഷിയും നിലനിർത്താൻ ഹോർമോൺ നിലകൾ കൃത്യമായിരിക്കുന്നത് അത്യാവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ വകുപ്പിന്റെ ഈ നിർണായക നീക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home