ad
Deshabhimani

print edition കരീബിയനിൽ യുഎസ്‌ സൈനികവിന്യാസം

venezuela
വെബ് ഡെസ്ക്

Published on Oct 20, 2025, 12:08 AM | 1 min read

വാഷിങ്‌ടൺ: വെനസ്വേലയിലെ ജനകീയ ഭരണം അട്ടിമറിക്കാൻ സിഎഎയെ നിയോഗിച്ചെന്ന ട്രംപിന്റെ വിവാദ പരമാർശത്തിന്‌ പിന്നാലെ കരീബിയൻ കടലിൽ സൈനിക വിന്യാസം വർധിപ്പിച്ച്‌ അമേരിക്ക. പരമാധികാരം വകവയ്ക്കാതെ വെനസ്വേലയെ കടന്നാക്രമിക്കാൻ യുഎസ്‌ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.


കരീബിയൻ കടലിൽ കഴിഞ്ഞദിവസം അമേരിക്കൻ നാവികസേന ബോട്ടുകളെ ആക്രമിച്ചിരുന്നു. മയക്കുമരുന്ന്‌ കടത്തുന്നുവെന്നാരോപിച്ചാണ്‌ ഇതുവഴി പോകുന്ന ചെറുകപ്പലുകളെ ആക്രമിക്കുന്നത്‌. ഇതേതുടർന്ന്‌ സുരക്ഷയ്‌ക്ക്‌ കൂടുതൽ സൈനികരെ വെനസ്വേല വിന്യസിച്ചു. മയക്കുമരുന്ന്‌ നിറച്ചുവന്ന രണ്ട്‌ അന്തർവാഹിനികൾ കരീബിയൻ കടലിൽ യുഎസ്‌ സൈന്യം തകർത്തതായി ഡോണൾഡ്‌ ട്രംപ്‌ അവകാശപ്പെട്ടു. ​ഇക്വഡോർ‍, വെനസ്വേല രാജ്യങ്ങളുടേതാണ്‌ അന്തർവാഹിനികളെന്നും സമൂഹമാധ്യമത്തിൽ ട്രംപ്‌ ആരോപിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home