print edition ഡെബ് ഹാലാൻഡ് ഗവര്‍ണറാകുന്ന ആദ്യ തദ്ദേശീയ വനിത

ന്യുയോര്‍ക്ക് : യുഎസ് എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ വനിതകൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും ചരിത്ര നേട്ടം. ഡെമോക്രാറ്റായ ഡെബ് ഹാലാൻഡ് അമേരിക്കന്‍ സംസ്ഥാനത്ത് ഗവർണറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ തദ്ദേശീയ വനിതയായി മാറി. ന്യൂ മെക്സിക്കോയിൽ നിന്നാണ് വിജയം.
ലഗൂണ പ്യൂബ്ലോ എന്ന ഗോത്രവിഭാഗത്തിൽ നിന്നുള്ള ഹാലാൻഡ് ജോ ബൈഡന്റെ ഭരണകാലത്ത് ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡെമോക്രാറ്റ് നേതാവായ പെഗ്ഗി ഫ്ലാനഗൻ യുഎസ് സെനറ്റിലെത്തുന്ന ആദ്യ റെഡ് ഇന്ത്യൻ വനിതയായി മാറി. മിനസോട്ടയിൽ നിന്നാണ് വിജയം. അമേരിക്കന്‍ ചരിത്രത്തിൽ ആദ്യമായ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സ്വവർഗ്ഗാനുരാഗിയായ വ്യക്തിയായി ക്രിസ് പപ്പാസിന്‍ മാറി.
ന്യൂ ഹാംഷെയറിൽ നിന്നാണ് അദ്ദേഹം സെനറ്റിലെത്തിയത്. ടെക്സസിൽ, ഡെമോക്രാറ്റ് നേതാവ് ജിനാ ഹിനോജോസ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യത്തെ ഹിസ്പാനിക് (സ്പാനിഷ് വംശജ) വനിതയാണ് അവർ.








0 comments