ad
Deshabhimani

തങ്ങൾക്കെതിരായ ഏത്‌ നടപടിയെയും 
സന്പൂർണ യുദ്ധമായി 
കണക്കാക്കുമെന്ന്‌ ഇറാൻ

print edition എന്തിനും സജ്ജം : ഇറാൻ

Us Iran Tension
വെബ് ഡെസ്ക്

Published on Jan 25, 2026, 04:08 AM | 1 min read


ദുബായ്

​ഏത് സാഹചര്യത്തെയും നേരിടാൻ അർധസൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡ് എക്കാലത്തേക്കാളും കൂടുതൽ സജ്ജമാണെന്ന് ഇറാൻ. തെറ്റായ കണക്കുകൂട്ടൽ ഒഴിവാക്കണമെന്നും ഇറാൻ കാഞ്ചിയിൽ വിരൽവച്ചിരിക്കുകയാണെന്നും കമാൻഡർ വ്യക്തമാക്കിയതായി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലുമായി ബന്ധമുള്ള നൂർന്യൂസ്റിപ്പോർട്ട് ചെയ്തു.


യുഎസ് യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലേക്ക് നീങ്ങുമ്പോഴാണ്‌ ഇറാന്റെ കമാൻഡർ ജനറൽ മുഹമ്മദ് പക്പുർ അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പ് നൽകിയയത്‌. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും അതിനൊപ്പം സഞ്ചരിക്കുന്ന മറ്റ് യുദ്ധക്കപ്പലുകളും ഇന്ത്യൻ മഹാസമുദ്രത്തിലാണ്‌. തങ്ങൾക്കെതിരായ ഏത്‌ നടപടിയെയും സന്പൂർണയുദ്ധമായി കണക്കാക്കുമെന്ന്‌ ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്‌.


മേഖലയിലെ യുഎസ്‌ താവളങ്ങൾ ആക്രമിക്കുമെന്നും മുന്നറിയിപ്പ്‌ നൽകി. സംഘർഷാവസ്ഥ കണക്കിലെടുത്ത്‌ ചില യൂറോപ്യൻ എയർലൈൻസുകൾ മേഖലയിലേക്കുള്ള സർവീസുകൾ റദ്ദാക്കി. ദുബായിലേക്കുള്ള സർവീസ് താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി എയർ ഫ്രാൻസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home