നൂറുകണക്കിനുപേർ കൊല്ലപ്പെട്ടതായി യുഎൻ
print edition ചർച്ച റദ്ദാക്കി ട്രംപ് ; യുദ്ധമെങ്കിൽ തയ്യാറെന്ന് ഇറാൻ

തെഹ്‌റാൻ/വാഷിങ്‌ടൺ
സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന്റെ മറവിൽ ഇറാനിൽ ഇടപെടലിനുള്ള അമേരിക്കയുടെ നീക്കം സജീവം. ഇറാനുമായുള്ള നയതന്ത്രം താൽക്കാലികമായി നിർത്തിവച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അവർ വലിയ വില നൽകേണ്ടിവരും. ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കി. സഹായം ഉടനെത്തും– ട്രംപ് പറഞ്ഞു. അമേരിക്ക മുമ്പ് പരീക്ഷിച്ച സൈനിക മാർഗം വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ തങ്ങൾ അതിനു തയ്യാറാണെന്ന് ഇറാൻ വിദേശമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
അതേസമയം, ഇറാനിലെ സംഘർഷം ഭയാനകമാണെന്നും നൂറുകണക്കിനുപേർ കൊല്ലപ്പെട്ടുവെന്നും യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക്. നൂറിലധികം സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഇറാന്റെ ഒൗദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. രാജ്യവ്യാപകമായ പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം 2,000 ആയതായി യുഎസ് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി അവകാശപ്പെട്ടു.
കൊല്ലപ്പെട്ടവരിൽ 1,847 പേർ പ്രതിഷേധക്കാരാണെന്നും 135 പേർ സർക്കാർ പ്രതിനിധികളാണെന്നും സംഘടന പറഞ്ഞു. തുടർച്ചയായ അഞ്ചാം ദിവസവും ഇറാൻ ഇന്റർനെറ്റിൽനിന്ന് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ, വിദേശത്തേക്ക് ഫോൺചെയ്യുന്നതിന് ഉൾപ്പെടെ ചില ഇളവുകൾ ചൊവ്വാഴ്‌ച നൽകി.










0 comments